politics

അള്ളാഹു മിത്താണെന്ന് പറയാൻ ഷംസീറിന് ധൈര്യമുണ്ടോ ? അങ്ങനെ ചെയ്താൽ കൈ മാത്രമല്ല മറ്റെല്ലാം വെട്ടും; സ്പീക്കർക്കെതിരെ തുറന്നടിച്ച് കെ. സുരേന്ദ്രൻ

തിരുവനന്തപുരം: ഗണപതി ഭഗവാനെ മിത്ത് എന്ന് പറഞ്ഞ സ്പീക്കർ എ.എൻ ഷംസീറിനെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. അള്ളാഹു ഒരു മിത്താണെന്ന് പറയാൻ ഷംസീർ ധൈര്യപ്പെടുമോ ? അങ്ങനെ പറഞ്ഞാൽ ഷംസീറിന്റെ കയ്യ് മാത്രമല്ല മറ്റെല്ലാം വെട്ടും. അളളാഹു മിത്താണെന്ന് പറയാൻ ധൈര്യപ്പെടാത്ത ഷംസീർ എങ്ങനെയാണ് ഗണപതി മിത്താണെന്ന് പറയുകയെന്നും കെ. സുരേന്ദ്രൻ ചോദിച്ചു. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതതീവ്രവാദികൾക്ക് ഊർജ്ജം നൽകുന്ന പ്രസ്താവനകളാണ് സിപിഎം നേതാക്കൾ സ്ഥിരം നടത്തുന്നത്. ഏത് കാര്യത്തിലും ദുഷ്ടലാക്കോടെയാണ് ഇക്കൂട്ടർ പ്രസ്താവന ഇറക്കുന്നത്. ഇതിനെ നേതൃത്വം പ്രോത്സാഹിപ്പിക്കുന്നുവെന്നും ഷംസീറിന്റെ പരാമർശം യാദൃശ്ചികമാണെന്ന് പറയാൻ കഴിയില്ലെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. മുസ്ലീം സമുദായത്തിന്റെ ആചാരങ്ങളെ പൊക്കിപ്പറയുകയും അതിനെ മഹത്വവ്തകരിക്കുകയും ഹിന്ദുക്കളുടെ ആരാധനാമൂർത്തികൾ എല്ലാം അപരിഷ്‌കൃതമാണെന്ന് വാദിക്കുകയും ചെയ്യുന്നു. ആരാണ് ഇതിന് ഷംസീറിന് അനുമതി നൽകിയതെന്നും കെ. സുരേന്ദ്രൻ ചോദിച്ചു.

കോടാനുകോടി ജനങ്ങളുടെ വിശ്വാസ പ്രമാണത്തിന്റെ ഭാഗമാണ് വിഘ്‌നേശ്വരൻ. ഐഎസ്ആർഒ ഉൾപ്പെടെ, അവരുടെ എല്ലാ നല്ല തുടക്കങ്ങളും ഗണപതി ഹോമവും നാളികേരം ഉടയ്ക്കലിനും ശേഷമാണ് ആരംഭിക്കുന്നത്. അങ്ങനെയുളള പശ്ചാത്തലത്തിൽ ദൈവത്തെ പരസ്യമായി ആക്ഷേപിക്കാനുള്ള ധൈര്യം എങ്ങനെയാണ് ഒരു സിപിഎം നേതാവിന് ലഭിച്ചതെന്നും കെ. സുരേന്ദ്രൻ തുറന്നടിച്ചു. അള്ളാഹു ഒരു മിത്താണെന്ന് ഷംസീർ പറയുമോ? അങ്ങനെ പറഞ്ഞാൽ കയ്യല്ല മറ്റെല്ലാം വെട്ടും. അതാണ് നമ്മുടെ നാട്. എല്ലാ മതഗ്രന്ഥങ്ങളെയും വിമർശിക്കാൻ തയ്യാറാകുന്ന ഷംസീർ എന്തുകൊണ്ടാണ് ഖുർആനെ വിമർശിക്കാത്തത് ? കൂടാതെ, ഷംസീറിന്റെ ധിക്കാരം എന്തുകൊണ്ടാണ് മുഖ്യമന്ത്രി തിരുത്താത്തതെന്നും കെ. സുരേന്ദ്രൻ ചോദിച്ചു.

Anandhu Ajitha

Recent Posts

JNU വിൽ വീണ്ടും ഭീകരവാദം തലയുയർത്തുമ്പോൾ !!!

ഒരിടവേളയ്ക്ക് ശേഷം രാജ്യ തലസ്ഥാനത്തെ JNU സർവ്വകലാശാലയിൽ വിഘടനവാദികൾ വീണ്ടും സജീവമാകുവാൻ ശ്രമിക്കുകയാണ് . സുപ്രീം കോടതി ജാമ്യം നിഷേധിച്ച…

10 minutes ago

ഐഎൻഎസ് അരിസൂദൻ! ഭാരതത്തിന്റെ സമുദ്രസുരക്ഷയിലെ പുതിയ കരുത്ത്

ഭാരതത്തിന്റെ പ്രതിരോധ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ ഒരു ഘട്ടത്തിലൂടെയാണ് രാജ്യം ഇപ്പോൾ കടന്നുപോകുന്നത്. കരയിൽ നിന്നും വായുവിൽ നിന്നും സമുദ്രത്തിൽ…

2 hours ago

പ്രപഞ്ചത്തിൽ ഇത് വരെ കണ്ടിട്ടില്ലാത്ത ഒരു വസ്തു ! നടുങ്ങി ശാസ്ത്രലോകം !

പ്രപഞ്ചത്തിന്റെ ഉൽപ്പത്തിയെക്കുറിച്ചും ഗാലക്സികളുടെ രൂപീകരണത്തെക്കുറിച്ചും ശാസ്ത്രലോകത്തിന് പുതിയ അറിവുകൾ നൽകുന്ന വിപ്ലവകരമായ ഒരു കണ്ടെത്തലാണ് നാസയുടെ ഹബിൾ ബഹിരാകാശ ടെലിസ്കോപ്പ്…

2 hours ago

ലോട്ടറി എടുത്ത് പണം പാഴാക്കുന്ന മലയാളികൾക്ക് അറിയാത്ത കാര്യം! R REJI RAJ

ഭാവി തലമുറയെ എങ്കിലും സാമ്പത്തുള്ളവരാക്കാം. ലോട്ടറിയും കറക്ക് കമ്പനികളിലെ നിക്ഷേപങ്ങളും മറക്കാം! സാമ്പത്തിക വിദഗ്ധൻ ആർ റെജി രാജ് സംസാരിക്കുന്നു!…

3 hours ago

ലോകം എഴുതി തള്ളിയവൻ അന്ന് ഭാരതത്തിന്റെ വജ്രായുധമായി മാറി | HAL HF 24 MARUT

ഭാരതത്തിന്റെ വ്യോമയാന ചരിത്രത്തിൽ എച്ച്.എഫ്-24 മാരുതിനോളം വിവേചനം നേരിട്ട മറ്റൊരു യുദ്ധവിമാനം ഉണ്ടാകില്ല. ലോകോത്തരമായ രൂപകൽപ്പനയും അതിശയിപ്പിക്കുന്ന യുദ്ധവീര്യവും ഉണ്ടായിരുന്നിട്ടും,…

3 hours ago

ലോകത്തെ വിറപ്പിച്ച ഇസ്‌ലാമിക ചക്രവർത്തി പോലും ആ ധൈര്യത്തിന് മുന്നിൽ പേടിച്ചോടി | RAMPYARI GURJAR

ഭാരതത്തിന്റെ ചരിത്രത്താളുകളിൽ വിദേശാക്രമണങ്ങളെ ചെറുത്തുതോൽപ്പിച്ച നിരവധി വീരപുരുഷന്മാരുടെ കഥകൾ നാം വായിച്ചിട്ടുണ്ട്. എന്നാൽ അധിനിവേശ ശക്തികൾക്ക് മുന്നിൽ പതറാതെ പോരാടിയ…

3 hours ago