Celebrity

‘രോമാഞ്ചത്തിന്’ ശേഷം ‘ആവേശ൦’ ഒപ്പം സംവിധായകൻ്റെ കല്ല്യാണവും; വധുവായി സഹസംവിധായിക

അരങ്ങേറ്റ ചിത്രമായ ‘രോമാഞ്ച’ത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകൻ ജിത്തു മാധവൻ വിവാഹിതനായി.സഹസംവിധായിക കൂടിയായ ഷിഫിന ബബിനെയാണ് ജിത്തു ജീവിതസഖി ആയി തിരഞ്ഞെടുത്തത്.ജിത്തു മാധവിനൊപ്പം രോമാഞ്ചം സിനിമയില്‍ അസോസിയേറ്റ് ഡയറക്ടര്‍ ആയി ഷിഫിന പ്രവര്‍ത്തിച്ചിരുന്നു.ഇരുവരും വിവാഹിതരായ സന്തോഷ വാർത്ത ഷിഫിന തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.

ആർഭാടങ്ങളൊന്നുമില്ലാതെ വളരെ ലളിതമായ ചടങ്ങിൽ നടന്ന വിവാഹത്തിന് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തിരുന്നു.സിനിമാ പ്രവർത്തകരായ അൻവർ റഷീദ് , സമീർ സാഹിർ അടക്കമുള്ളവർ ചടങ്ങിൽ നേരിട്ടെത്തി നവദമ്പതികൾക്ക് ആശംസകൾ അറിയിച്ചു .കൂടാതെ അര്‍ജുന്‍ അശോകന്‍, ബിനു പപ്പു, നസ്രിയ നസിം, സിജു സണ്ണി, സൗബിന്‍ ഷാഹിര്‍ അടക്കമുള്ളവര്‍ സോഷ്യല്‍ മീ‍ഡിയയിലൂടെ വധൂവരന്മാര്‍ക്ക് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.

മലയാള സിനിമാലോകത്തിന് ഈ വർഷം മികച്ച വിജയം നേടിക്കൊടുത്ത ചിത്രമായിരുന്നു ജിത്തു മാധവ് സംവിധാനം ചെയ്ത രോമാഞ്ചം.കോമഡി ഹൊറർ വിഭാഗത്തിൽ ചിത്രീകരിച്ച സിനിമ മലയാളത്തിലെ എക്കാലത്തെയും പത്ത് വിജയ ചിത്രങ്ങളുടെ പട്ടികയിലും ഇടംപിടിച്ചിരുന്നു.റിലീസ് ചെയ്ത് 50-ാം ദിവസവും കേരളത്തിലെ 107 സ്ക്രീനുകളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചു എന്നതാണ് രോമാഞ്ചം നേടിയ ജനപ്രീതിയുടെ ഏറ്റവും വലിയ തെളിവ്. 2007ല്‍ ബംഗളൂരുവില്‍ പഠിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കള്‍ക്കിടയില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ഓജോ ബോര്‍ഡും ആത്മാവിനെ ക്ഷണിച്ചുവരുത്തലുമൊക്കെ ചേര്‍ത്ത് ഭയത്തിന്‍റെയും അതിലേറെ ചിരിയുടെയും രസക്കൂട്ടിലാണ് ജിത്തു മാധവന്‍ ചിത്രമൊരുക്കിയത്.

അതേ സമയം രോമാഞ്ചത്തിൻ്റെ ഓളം സിനിമാസ്വാദകർക്കിടയിൽ കെട്ടടങ്ങും മുൻപേ അടുത്ത ചിത്രവുമായി എത്തുകയാണ് ജിത്തു മാധവ് .’ആവേശം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ നായകനായി എത്തുന്നത് ഫഹദ് ഫാസിൽ ആണ്.ക്യാമ്പസ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഒരു കോമഡി എന്‍റര്‍ടെയ്നര്‍ വിഭാഗത്തിൽ പെടുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണം അന്‍വര്‍ റഷീദും നസ്രിയ നസീമും ചേര്‍ന്നാണ് നിർവഹിക്കുന്നത്.

Anusha PV

Recent Posts

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ! 5 വയസുകാരി കോഴിക്കോട് മെഡിക്കൽ കോളജിൽ വെന്റിലേറ്ററിൽ

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം റിപ്പോർട്ട് ചെയ്തു. അസുഖബാധിതയായ മലപ്പുറം മൂന്നിയൂർ സ്വദേശിനിയായ അഞ്ചു വയസുകാരി കോഴിക്കോട്…

5 mins ago

ഇൻഫോസിസിന് 82 ലക്ഷം രൂപയുടെ പിഴ ചുമത്തി കാനഡ ! നടപടി ജീവനക്കാരുടെ ഹെൽത്ത് ടാക്സ് അടച്ചതിൽ കുറവുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലെന്ന് റിപ്പോർട്ട്

ഒട്ടാവ : ഇന്ത്യൻ കമ്പനിയായ ഇൻഫോസിസിന് കാന‍ഡയിൽ 82 ലക്ഷം രൂപയുടെ പിഴ ചുമത്തിയെന്ന റിപ്പോർട്ട് പുറത്തു വന്നു. ജീവനക്കാരുടെ…

1 hour ago

ഓപ്പണ്‍ എഐയുടെ സഹസ്ഥാപകനും ചീഫ് സയന്റിസ്റ്റുമായ ഇല്യ സുറ്റ്‌സ്‌കേവര്‍ കമ്പനി വിട്ടു ! സുറ്റ്‌സ്‌കേവറുടെ അപ്രതീക്ഷിത പടിയിറക്കം കമ്പനി എഐ മേഖലയിൽ എതിരാളികളില്ലാതെ കുതിക്കവേ

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തെ പ്രബലമായ കമ്പനിയായ ഓപ്പണ്‍ എഐയുടെ സഹസ്ഥാപകനും ചീഫ് സയന്റിസ്റ്റുമായ ഇല്യ സുറ്റ്‌സ്‌കേവര്‍ കമ്പനി വിട്ടു. ഓപ്പണ്‍…

1 hour ago

പാകിസ്ഥാൻ ഇനി അനങ്ങില്ല ! പണി പൂർത്തിയാക്കി നരേന്ദ്രമോദി

അമേരിക്കയെയും വേണ്ടിവന്നാൽ ഇന്ത്യ പിണക്കും ! രാജ്യത്തിന്റെ താൽപ്പര്യമാണ് പ്രധാനം I CHABAHAR PORT

2 hours ago

പന്തീരാങ്കാവിലെ പെൺകുട്ടിയുടെ ആരോപണം ശരിയാണെന്ന് വ്യക്തമായതായി വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ ; ശാരീരികമായ പീഡനം ഏല്‍പ്പിക്കാന്‍ ഭര്‍ത്താവിന് അവകാശം ഉണ്ട് എന്ന് ധരിച്ചുവച്ചിരിക്കുന്ന ഉദ്യോഗസ്ഥര്‍ പോലീസ് സേനയ്ക്ക് അപമാനമാണെന്ന് വിമർശനം

തിരുവനന്തപുരം: പന്തീരാങ്കാവില്‍ ഭര്‍ത്തൃഗൃഹത്തില്‍ നവ വധുപീഡനത്തിന് ഇരയായ സംഭവത്തിൽ പെണ്‍കുട്ടിയുടെ ആരോപണം ശരിയാണെന്ന് എസ്എച്ച്ഒ മറുപടിയില്‍ നിന്നു വ്യക്തമായതായി വനിതാ…

2 hours ago