കണ്ണൂർ: രാത്രി കാലങ്ങളിൽ കണ്ണൂരിലെ മലയോരത്ത് ഭീതി വിതയ്ക്കുന്ന അജ്ഞാതനെ കണ്ടെത്താനാകാതെ പോലീസും നാട്ടുകാരും. സിസിടിവിയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞെങ്കിലും നാട്ടുകാരുടെ ഉറക്കം കെടുത്തുന്ന അജ്ഞാതനെ ഇതുവരെ പിടികൂടാനായിട്ടില്ല. ബ്ലാക്ക്മാനെന്ന് പല വീടുകളുടെയും ചുവരിലെഴുതിയ അജ്ഞാതനെ കണ്ടെത്താന്‍ പോലീസും നാട്ടുകാരും ഉറക്കമൊഴിഞ്ഞ് പണിപ്പെടുകയാണ്.
കണ്ണൂരിലെ മലയോരത്ത് കഴിഞ്ഞ രണ്ടാഴ്ചയോളമായി ആശങ്ക വിതയ്ക്കുകയാണ് അജ്ഞാതനായ രാത്രി യാത്രികന്. നാട്ടുകാര്‍ മാത്രമല്ല ഈ അജ്ഞാതനും സ്വയം വിശേഷിപ്പിക്കുന്നത് ബ്ലാക്ക് മാന്‍ എന്നുതന്നെയാണ്. ചെറുപുഴയിലെ വീടുകളുടെ ചുമരില്‍ ചിത്രങ്ങള്‍ വരക്കുകയും ഇംഗ്ലീഷിലും മലയാളത്തിലും ബ്ലാക്ക് മാനെന്ന് എഴുതുകയും ചെയ്തു. ഇതിനിടെ അജ്ഞാതന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞു. എന്നാല്‍ ദൃശ്യങ്ങള്‍ വ്യക്തമല്ല. ഓരോ സ്ഥലത്തും പരിശോധന വര്‍ദ്ധിക്കുമ്പോള്‍ അജ്ഞാതന്‍ അടുത്ത സ്ഥലത്തേക്ക് മാറും.
തേര്‍ത്തല്ലി കോടോപ്പള്ളി മേഖലയിലാണ് ആദ്യം അജ്ഞാതന്റെ സാന്നിധ്യം കണ്ടെത്തിയെങ്കിലും പിന്നീടത് ചെറുപുഴയിലായി. സംശയം തോന്നിയവരെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തെങ്കിലും പിന്നീട് വിട്ടയച്ചു. അജ്ഞാതന്‍ രാത്രിയില്‍ പലയിടങ്ങളിലായി പ്രത്യക്ഷപ്പെടും വീടുകളുടെ ചുമരുകളില്‍ എഴുതും വാതിലുകളിലും ജനാലകളിലും മുട്ടി ഭയപ്പെടുത്തും. നാട്ടുകാരും പോലീസും തുടര്‍ച്ചയായി തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
മുത്തലാഖിന് ഇരയായ യുവതി ഹിന്ദു മതം സ്വീകരിച്ചു. മഥുര വൃന്ദാവനവാസിയായ റുബീനയാണ് ഹിന്ദു യുവാവിനെ വിവാഹം കഴിച്ച് സനാതനധർമ്മം സ്വീകരിച്ചത്…
കോഴിക്കോട്: പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുല്‍ പി ഗോപാലിന്റെ സുഹൃത്ത് രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. രാഹുലിനെ രാജ്യം…
ഇംഗ്ലീഷ് അറിയാത്ത വിദ്യാഭ്യാസമന്ത്രിക്ക് LLB എടുക്കാമെങ്കിൽ കണക്കിന് പൂജ്യം വാങ്ങിയ മേയർക്കും IPS എടുക്കാം ; അല്ല പിന്നെ !!
ദില്ലി : രാജ്യസഭാ എംപി സ്വാതി മാലിവാളിനെ അരവിന്ദ് കെജ്രിവാളിന്റെ പേഴ്സണൽ അസിസ്റ്റന്റ് ബൈഭവ് കുമാർ ആക്രമിച്ച സംഭവത്തിൽ പ്രതികരിച്ച്…
ആർ എസ്സ് എസ്സിനെ അനുകരിച്ച് സിപിഎം നടത്തിയ സമരം ! പക്ഷെ ആർ എസ്സ് എസ്സ് അല്ല സിപിഎം! സമരം…
തിരുവനന്തപുരം: മുതിർന്ന മാദ്ധ്യമ പ്രവർത്തകനും കവിയുമായ ടോബി തലയലിന്റെ ‘വരി തെറ്റിക്കുന്ന വാക്കുകൾ’ എന്ന കവിതാസമാഹാരം പ്രകാശനം ചെയ്തു. സാഹിത്യനിരൂപകനും…