Does sneezing bother you? Here are some home remedies you can try
ജലദോഷമോ അല്ലെങ്കിൽ ചില പ്രത്യേക വാസനകളോടുള്ള പെട്ടെന്നുള്ള അലർജിയോ ആകട്ടെ, ഒരു ചെറിയ കാരണം പോലും നിങ്ങളെ ഇടയ്ക്കിടെ തുമ്മുന്നതിന് പ്രേരിപ്പിക്കുന്നു. ഇത് ഒഴിവാക്കാനാവാത്തതും വലിയ അസ്വസ്ഥതയുണ്ടാക്കുന്നതുമാണ്. എന്നാൽ, തുമ്മൽ ആശങ്കപ്പെടേണ്ട ഒന്നല്ലെന്ന് നമുക്കെല്ലാവർക്കും അറിയാം. സാധാരണയായി അത് തന്നെ കുറയും. എന്നിരുന്നാലും ഈ അവസ്ഥ തുടരുകയാണെങ്കിൽ, ഈ വീട്ടുവൈദ്യങ്ങൾ പരീക്ഷിക്കുക..
ഇഞ്ചി
ഇഞ്ചിയിൽ ആന്റി സെപ്റ്റിക് ഗുണങ്ങളുണ്ട്. ഇത് ജലദോഷം മൂലമുണ്ടാകുന്ന കഫക്കെട്ട് കുറയ്ക്കാൻ സഹായിക്കുന്നു. കഫം കുറയുമ്പോൾ, തുമ്മൽ കുറയുന്നു. നിങ്ങളുടെ ചായയിൽ ഇഞ്ചി ചേർത്ത് കുടിക്കാം. നിങ്ങൾക്ക് സ്ഥിരമായി തുമ്മലുണ്ടങ്കിൽ ഇഞ്ചിയും തേനും ചൂടുവെള്ളവും ചേർത്ത് രാത്രി ഉറങ്ങുന്നതിന് മുമ്പ് കുടിക്കാം.
തുളസി
നിരന്തരമായ തുമ്മൽ മൂക്കൊലിപ്പ്, വീക്കം എന്നിവ കുറയ്ക്കാൻ തുളസിയിലെ ആന്റി ഓക്സസിഡന്റുകൾ സഹായിക്കുന്നു. നിങ്ങളുടെ ചായയിൽ തുളസി ചേർക്കാം, അല്ലെങ്കിൽ തുളസി ഇലകൾ ചവയ്ക്കുക, അല്ലെങ്കിൽ തുളസിയിൽ നിന്ന് എണ്ണ വേർതിരിച്ചെടുത്ത് ഉപയോഗിക്കാം. ഇവയെല്ലാം തുമ്മൽ സാധ്യത കുറയ്ക്കാൻ സഹായിക്കും.
സിട്രസ് പഴങ്ങൾ
ഓറഞ്ച്, നാരങ്ങ, മധുര നാരങ്ങ എന്നിവ സിട്രസ് പഴങ്ങളാണ്. ഈ പഴങ്ങളിൽ ഫ്ലേവനോയ്ഡുകൾ എന്നറിയപ്പെടുന്ന സസ്യ രാസവസ്തുക്കൾ അടങ്ങിയിരിക്കുന്നു. അനാവശ്യ ബാക്ടീരിയകളോട് പോരാടാനും ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താനും സഹായിക്കുന്ന ശക്തമായ ആന്റി ഓക്സിഡന്റാണ് ഫ്ലേവനോയ്ഡ്. ഈ പഴങ്ങൾ ദിവസവും കഴിക്കുന്നത് ശരീരത്തിലെ ജലദോഷത്തിന്റെയും മറ്റ് അലർജികളുടെയും ദോഷ ഫലങ്ങൾ കുറയ്ക്കാൻ സഹായിക്കും.
കേന്ദ്ര മന്ത്രിസഭയുടെ പുതിയ അനുമതിയോടെ രാജ്യത്തെ ഊർജ്ജ മേഖല വിപ്ലവാത്മകമായ ഒരു മാറ്റത്തിലേക്ക് ചുവടുവെക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ…
ഭാരതീയ ജനതാ പാർട്ടിയുടെ അടിത്തറ ശക്തമാക്കുന്നതിലും രാജ്യത്തിന്റെ രാഷ്ട്രീയ ഗതിമാറ്റുന്നതിലും ചരിത്രപരമായ പങ്കുവഹിച്ച മുതിർന്ന രാഷ്ട്രതന്ത്രജ്ഞനും ഭാരതരത്നവുമായ എൽ.കെ. അദ്വാനി…
ആർഷഭാരത പൈതൃകത്തിന്റെ പ്രൗഢിയും യുക്തിചിന്തയിലധിഷ്ഠിതമായ ആത്മീയതയും നെഞ്ചിലേറ്റിയ മഹാനായ യുഗപുരുഷൻ സ്വാമി ദയാനന്ദ സരസ്വതിയുടെ നിർവാൺ ദിവസ് രാജ്യമെമ്പാടും ഭക്തിനിർഭരമായി…
രാജ്യത്തിന്റെ ഉന്നത നേതൃത്വങ്ങൾ തമ്മിലുള്ള സൗഹൃദപരമായ കൂടിക്കാഴ്ചയും പരസ്പര സ്നേഹപ്രകടനങ്ങളും ദേശീയ രാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധേയമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും…
സനാതന ആത്മീയ സംസ്കൃതിയുടെയും തന്ത്രിക പൈതൃകത്തിന്റെയും സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന അഖിലകേരള തന്ത്രിമണ്ഡലം തിരുവനന്തപുരം ജില്ലാ ഘടകത്തിന്റെ 12-ാമത് വാർഷിക സമ്മേളനവും…
പ്രമുഖ ചലച്ചിത്ര താരം വിവേക് ഒബ്റോയ് തന്റെ കരിയറിലെ ഏറ്റവും വലിയൊരു മാതൃകാപരമായ തീരുമാനത്തിലൂടെ സാമൂഹിക പ്രതിബദ്ധതയുടെ പ്രതീകമായി മാറുന്നു.…