street nuisance; Kudumbashree has also started training in the Defense Forces
എറണാകുളം: കൊച്ചി വാളകത്ത് നാട്ടുകാരെ അക്രമിച്ച തെരുവുനായക്ക് പേ വിഷബാധയെന്ന് റിപ്പോര്‍ട്ട്. ചത്ത നിലയില്‍ കണ്ട നായയെ വാളകം ഗ്രാമപഞ്ചായത്ത്, മണ്ണൂത്തി ലാബിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് പേ വിഷബാധ ആണെന്ന് കണ്ടെത്തിയത്. ഇതേ തുടർന്ന് ആരോഗ്യവകുപ്പും മൃഗസംരക്ഷണവകുപ്പും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
വാളകം ഗ്രാമപഞ്ചായത്തിലെ റാക്കാട് കടാതി എന്നിവിടങ്ങളിലെ പത്തിലധികം പേരെയാണ് നായ ആക്രമിച്ചത്. ഇത്ര തന്നെ വളര്‍ത്തുമൃഗങ്ങളും നായയുടെ കടിയേറ്റു. ഭീതി വിതച്ച് അലഞ്ഞുതിരിഞ്ഞ നായയെ ഒടുവില്‍ റാക്കാട് ചത്തനിലയില്‍ കണ്ടെത്തുകയായിരുന്നു. പേ വിഷബാധയുണ്ടോയെന്ന സംശയത്തെ തുടര്‍ന്ന് നാട്ടുകാര്‍ മണ്ണൂത്തി ലാബിലെത്തിച്ച് പരിശോധന നടത്തി. ഇതിലാണ് പേ വിഷബാധ സ്ഥിരീകരിച്ചത്. ഇതോടെ പഞ്ചായത്ത് പ്രദേശത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.
ആരോഗ്യവകുപ്പും വളര്‍ത്തുമൃഗങ്ങളെ മൃഗസംരക്ഷണവകുപ്പും നായകളുടെ കടിയേറ്റയാളുകളെ നിരീക്ഷിക്കുന്നുണ്ട്. പ്രദേശവാസികള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കുന്ന കാര്യം ആരോഗ്യവകുപ്പ് ആലോചിക്കുന്നു. അതേസമയം ചത്തുപോയ നായയില്‍ നിന്നും മറ്റുള്ളവയ്ക്ക് പേ വിഷബാധയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ അലഞ്ഞുതിരിഞ്ഞുനടക്കുന്ന നായകളെയെല്ലാം പിടികൂടണമെന്ന് നാട്ടുകാര്‍ ആവശ്യം ഉന്നയിക്കുന്നുണ്ട്.
തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…