street dog hunting
വയനാട്: ആയുധ പരിശീലനത്തിനായി തെരുവ് നായ്ക്കളെ വെട്ടിപരിക്കേല്പിക്കുന്ന സംഭവങ്ങൾ ദിനംപ്രതി കൂടി വരികയാണ്. മൂർച്ചയേറിയ വാൾകൊണ്ടാണ് നായ്ക്കളെ പരിക്കേൽപ്പിക്കുന്നത്. വെങ്ങപ്പള്ളി,ചൂരിയാറ്റ സംഗമം, പിണങ്ങോട്, കാവുമന്ദം, പടിഞ്ഞാറത്തറ എന്നീ മേഖലകളിൽ കഴിഞ്ഞ ഒരു മാസത്തിനിടെ എട്ടോളം നായ്ക്കൾക്കാണ് പരിക്കേറ്റത് എന്ന് നാട്ടുകാർ പറയുന്നു.
മുൻപ് മലപ്പുറം, കണ്ണൂർ ജില്ലകളിലാണ് ഇത്തരം ശൈലി റിപ്പോർട്ടു ചെയ്തിരുന്നത്. സമാന സംഭവമാണ് ഇപ്പോൾ വയനാട്ടിൽ നിന്ന് റിപ്പോർട്ടു ചെയ്യുന്നത്.തീവ്രവാദ-ഭീകരവാദ സംഘടനകളുടെ സാന്നിധ്യവും,അവരുടെ പങ്കും നാട്ടുകാർ സംശയിക്കുന്നു.
നായ്ക്കളുടെ ദേഹമാസകലം പരിക്കേൽപ്പിക്കുന്ന വിധത്തിലാണ് വെട്ടുന്നത്. മൂർച്ചയേറിയ വാളാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നതെന്ന് മുറിവ് കാണുന്നതിലൂടെ മനസ്സിലാക്കാൻ സാധിക്കും. ശരീരം പിളർന്നു പോയിട്ടുമുണ്ട്. സമാനമായ വിധത്തിലാണ് മറ്റിടങ്ങളിലെ നായ്ക്കളെയും വെട്ടിയിരിക്കുന്നത്. മുറിവുകൾ പരിശോധിച്ചപ്പോൾ സമാന ആയുധങ്ങൾ ഉപയോഗിച്ചുവെന്ന് കാണുന്നു. മുറിവ് പറ്റുന്ന നായകൾ മുറിവ് പഴുത്തു പുഴുവരിച്ച് ചാവുകയാണ് പതിവ്. ചൂരിയാറ്റ സംഗമം ജങ്ഷനിൽ ഇത്തരത്തിൽ മുറിവേറ്റ ഒരു നായയെ കണ്ടെത്തി. അപകടത്തിൽപെട്ട കഷ്‌ടപ്പെടുന്ന നായ്ക്കളെ രക്ഷിക്കുന്നവർ സ്ഥലത്തെത്തി നായക്ക് വേണ്ട ചകിത്സ നൽകി. ഇവരാണ് കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം എട്ടോളം സഭവങ്ങൾ നടന്നതായും ഇത്തരത്തിൽ പെട്ട നായ്ക്കളെ ചികിൽസിച്ചെന്ന വിവരവും പങ്കു വച്ചത് .
നായകളെ മോട്ടോർ സൈക്കിളിൽ എത്തി പൊടുന്നനെ വെട്ടി പരിക്കേൽപ്പിക്കുന്ന സംഭവം ഇതേ മേഖലയിൽ മുൻപ് നടന്നിരുന്നു. സംഭവത്തെ തുടർന്ന് പോലീസ് നടത്തിയ തിരച്ചിലിനു ശേഷം കുറച്ചു കാലം സ്ഥിതിഗതികൾ ശാന്തമായിരുന്നു. ഭീകരസംഘടനകളിൽ പെട്ടവർ ആയുധപരിശീലനം നടത്തുന്ന രീതിയാണ് തെരുവ് നായ്ക്കളെ വെട്ടുന്ന മാതൃക. കഴുത്തിനും കാലുകൾക്കും മുതുകിനും മോട്ടോർ സൈക്കിളിൽ പാഞ്ഞു വന്ന് വെട്ടി പരിക്കേൽപ്പിക്കാനുള്ള പരിശീലനമാണ് നടക്കുന്നതെന്ന് സംശയം നാട്ടുകാരിൽ വളർന്നു കഴിഞ്ഞു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അവസാനത്തെ പ്രധാന സൂത്രധാരനെയും ഇന്ത്യന്‍ സൈന്യം വധിച്ചു.…
ലക്ഷദ്വീപിന് പടിഞ്ഞാറ് അറബിക്കടലില്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡും (ATS) സംയുക്തമായി നടത്തിയ നിര്‍ണ്ണായക നീക്കം രാജ്യത്തിന്റെ…
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കത്വ ജില്ലയിലുണ്ടായ അതിദാരുണമായ സംഭവത്തില്‍ നാല് സിഐഎസ്എഫ് (CISF) ജവാന്മാര്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റു മരിച്ചു.…
ദില്ലി : പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് പാകിസ്താന്‍ വ്യോമപാത അടച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ നേരിടുന്ന കടുത്ത സാമ്പത്തിക-പ്രവര്‍ത്തന പ്രതിസന്ധി പരിഹരിക്കാന്‍…
ദില്ലി : ദില്ലി കേന്ദ്രീകരിച്ച് രാജസ്ഥാന്‍ അടക്കമുള്ള അയല്‍സംസ്ഥാനങ്ങളിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്ന വന്‍ അന്തര്‍സംസ്ഥാന ശൃംഖലയുടെ സൂത്രധാരിയും 'ഡ്രഗ് ക്വീന്‍'…
റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിന്‍ ഉള്‍പ്പെട്ട അബ്കാരി കേസിലെ അന്വേഷണം കൂടുതല്‍ വ്യാപിപ്പിച്ച് എക്സൈസ് വകുപ്പ്. കേസില്‍…