don-movie-starring-sivakarthikeyan-wrapped-its-shooting
തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയ നടൻ ശിവകാര്‍ത്തികേയന്റെ ചിത്രങ്ങൾക്കെല്ലാം വലിയ സ്വീകരണമാണ് നൽകുന്നത്. കോവിഡിന് ശേഷം തിയറ്ററുകള്‍ തുറന്നപ്പോള്‍ തമിഴ് സിനിമയില്‍ നിന്നുള്ള ആദ്യ ഹിറ്റ് ആയിരുന്നു ശിവകാര്‍ത്തികേയന്‍ നായകനായ ‘ഡോക്ടര്‍’. ആക്ഷന്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. ചിത്രം നെല്‍സണ്‍ ദിലീപ് കുമാറാണ് സംവിധാനം ചെയ്തിരിക്കുന്നത്.
ഇപ്പോഴിതാ ഡോക്ടറിന്‍റെ വിജയത്തിനു ശേഷം ശിവകാര്‍ത്തികേയന്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘ഡോണ്‍’. നവാഗതനായ സിബി ചക്രവര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഇന്നലെ പാക്കപ്പ് ആയി.
ഡോക്ടറിലും നായികയായിരുന്ന പ്രിയങ്ക അരുള്‍ മോഹന്‍ ആണ് ഈ ചിത്രത്തിലും നായിക. കോമഡി എന്‍റര്‍ടെയ്‌നർ വിഭാഗത്തില്‍ പെടുന്ന ചിത്രം ക്യാമ്പസ് പശ്ചാത്തലത്തില്‍ കഥ പറയുന്ന ഒന്നാണ്. സംവിധായകന്‍ ആറ്റ്ലിയുടെ അസോസിയേറ്റ് ആയി പ്രവര്‍ത്തിച്ച പരിചയവുമായാണ് സിബി ചക്രവര്‍ത്തി ആദ്യചിത്രം ഒരുക്കുന്നത്. അനിരുദ്ധ് ആണ് സംഗീത സംവിധാനം.
ശിവകാര്‍ത്തികേയന്‍ പ്രൊഡക്ഷന്‍സുമായി ചേര്‍ന്ന് ലൈക്ക പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുഭാസ്‍കരന്‍ അല്ലിരാജയാണ് ചിത്രം നിര്‍മ്മിക്കുന്നത്. എസ് ജെ സൂര്യ, സൂരി, സമുദ്രക്കനി, ഗൗതം മേനോന്‍, ശിവാംഗി, ആര്‍ ജെ വിജയ്, മുനീഷ്‍കാന്ത്, ബാല ശരവണന്‍, കാളി വെങ്കട് തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം കെ എം ഭാസ്‍കരന്‍. സിനിമയുടെ ചിത്രീകരണത്തിനൊപ്പം ഡബ്ബിംഗും പുരോഗമിക്കുന്നുണ്ടായിരുന്നു. ആയതിനാല്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ഏറെ വൈകാതെ അവസാനിപ്പിക്കാനാവുമെന്ന പ്രതീക്ഷയിലാണ് അണിയറക്കാര്‍.
പശ്ചിമേഷ്യൻ ചരിത്രത്തിലെ ഏറ്റവും സങ്കീർണ്ണമായ സംഘർഷഭൂമികളിലൊന്നാണ് സിറിയ. ഒരു ദശകത്തിലേറെയായി തുടരുന്ന ആഭ്യന്തരയുദ്ധവും അതിനിടയിൽ വളർന്നുവന്ന ഇസ്ലാമിക് സ്റ്റേറ്റ് എന്ന…
അനന്തമായ പ്രപഞ്ചത്തിന്റെ ആഴങ്ങളിൽ നിന്ന് ഭൂമിയെ ലക്ഷ്യമാക്കി എത്തുന്ന വിരുന്നുകാരനായ 3I/ATLAS എന്ന അന്തർ നക്ഷത്ര ധൂമകേതു ഇന്ന് ശാസ്ത്രലോകത്തും…
പീരിയോഡിക് ടേബിളും സംസ്കൃതവും തമ്മിലുള്ള ബന്ധം ശാസ്ത്രലോകത്തെ വളരെ കൗതുകകരമായ ഒരു ചരിത്രമാണ്. ഇത് പ്രധാനമായും റഷ്യൻ രസതന്ത്രജ്ഞനായ ഡിമിത്രി…
മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…
ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…