Categories: IndiaInternational

“ഹൗഡി മോദി” മെഗാ പരിപാടി ; ട്രംപും പങ്കെടുക്കുമെന്ന് റിപ്പോർട്ടുകൾ

ടെക്സാസ്: സെപ്റ്റംബർ 22 ന് ടെക്സസിലെ ഹ്യൂസ്റ്റണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന, അമേരിക്കയിലെ ഇന്ത്യക്കാർ സംഘടിപ്പിക്കുന്ന മെഗാ പരിപാടി ഹൗഡി മോദി യിൽ യു എസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് മോദിയുമായി വേദി പങ്കിടാൻ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതിനെക്കുറിച്ചുള്ള അന്തിമ സ്ഥിരീകരണം ലഭിച്ചിട്ടില്ല.

ജമ്മു കശ്മീരിൽ 40 ദിവസത്തിലേറെയായി തുടരുന്ന നിയന്ത്രണങ്ങളെക്കുറിച്ച് നിരവധി യു എസ് നിയമജ്ഞർ ആശങ്ക പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ടെക്സാസ് പരിപാടിയിലെ ട്രംപിന്‍റെ സാന്നിധ്യം പ്രധാനമന്ത്രി മോദിക്ക് അമേരിക്ക നൽകുന്ന പിന്തുണയുടെ ശക്തമായ സൂചനയായിരിക്കും.

അടുത്ത വർഷം നടക്കാനിരിക്കുന്ന യു എസ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ട്രംപിന്‍റെ വോട്ടർമാരായ, 50,000-ത്തിലധികം ഇന്ത്യൻ അമേരിക്കക്കാരുടെ പങ്കാളിത്തം “ഹൗഡി മോദി” പരിപാടിയിൽ ഉണ്ടായിരിക്കും. പ്രധാനമന്ത്രി മോദിയുടെ യു.എസ് സന്ദർശന വേളയിൽ ഇരുരാജ്യങ്ങളും ഉഭയകക്ഷി കൂടിക്കാഴ്ച നടത്തുന്നുണ്ട്, ഇത് വാഷിംഗ്ടൺ ഡി സിയിലോ ന്യൂയോർക്ക് നഗരത്തിലോ വച്ചായിരിക്കും നടക്കുക എന്നും റിപ്പോർട്ടുകളുണ്ട്.

സെപ്റ്റംബർ 28 വരെ പ്രധാനമന്ത്രി നരേന്ദ്ര മോദി യു എസിൽ ഉണ്ടാകും. സന്ദർശന വേളയിൽ പ്രധാനമന്ത്രി മോദി അമേരിക്കയിലെ മുൻനിര സി ഇ ഒമാരുമായി കൂടിക്കാഴ്ച നടത്തുമെന്ന് വിദേശകാര്യവൃത്തങ്ങൾ അറിയിച്ചു.

B4 Admin

Recent Posts

യുദ്ധസമാന അന്തരീക്ഷം. യൂത്ത് കോണ്‍ഗ്രസിന്റെ നൈറ്റ് മാര്‍ച്ചിനിടെ തിരുവനന്തപുരത്ത് സംഘര്‍ഷം

തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസിന്റെ നൈറ്റ് മാര്‍ച്ചിനിടെ തിരുവനന്തപുരത്ത് സംഘര്‍ഷം. മാര്‍ച്ചിന് നേരെ യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റലില്‍ നിന്ന് കല്ലും…

9 hours ago

ടോമിന്‍ തച്ചങ്കരി വീണ്ടും വിവാദത്തില്‍. ജയിലിലും തീരാത്ത ബിസിനസ് ബന്ധങ്ങളും പുതിയ ആരോപണങ്ങളും

അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലിലായ മുന്‍ ഡിജിപി ടോമിന്‍…

10 hours ago

പി.കെ. കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം. നാളെ സംസ്ഥാന വ്യാപക പ്രതിഷേധം. കോണ്‍ഗ്രസ് ക്രിമിനലുകളെ നിലയ്ക്ക് നിര്‍ത്തിയില്ലെങ്കില്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്ന്ബിജെപി

തിരുവനന്തപുരം : ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസിനെതിരെ നെയ്യാറ്റിന്‍കരയില്‍ കോണ്‍ഗ്രസ്‌യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണം അംഗീകരിക്കാനാകില്ലെന്ന്…

11 hours ago

ആകാശത്ത് ചോരപ്പുഴയൊഴുകിയ നിമിഷങ്ങള്‍. ടെല്‍ അവീവ് വിമാനത്തില്‍ സഹപൈലറ്റിന്റെ കുത്തേറ്റിട്ടും 180 യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്റെ സാഹസികത

മുംബൈ : ദുബായില്‍നിന്ന് ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ് വിമാനത്തില്‍ കോക്പിറ്റിനുള്ളില്‍ ഉണ്ടായ അടിയന്തര സാഹചര്യത്തില്‍, വന്‍…

11 hours ago

ശബരിമല നെയ്യ് ക്രമക്കേട്. 2.27 കോടിയുടെ വെട്ടിപ്പ്. എസ്ഐടി റെയ്ഡില്‍ നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തു

തിരുവനന്തപുരം : ശബരിമലയിലേക്ക് അരവണ നിര്‍മ്മാണത്തിനായി മില്‍മയില്‍ നിന്നും കൂടിയ വിലയ്ക്ക് നെയ്യ് വാങ്ങിയതുമായി ബന്ധപ്പെട്ട വന്‍ സാമ്പത്തിക ക്രമക്കേടില്‍…

12 hours ago

ചിരിപ്പിച്ച പ്രിയനടന് നീതി. കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

കോട്ടയം : വാഹനാപകടത്തില്‍ ദാരുണമായി അന്ത്യം സംഭവിച്ച പ്രശസ്ത സിനിമാ - ടെലിവിഷന്‍ നടന്‍ കൊല്ലം സുധിയുടെ കുടുംബത്തിന് 1.77…

12 hours ago