Don't use the national flag like this...! Ministry of Culture with intentions
ദില്ലി: 78-ാമത് സ്വാതന്ത്ര്യദിനം ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് രാജ്യം. സ്കൂളുകളിലും സ്ഥാപനങ്ങളിലും വീടുകളിലുമെല്ലാം ഇതിനായുള്ള മുന്നൊരുക്കങ്ങളും തുടങ്ങി കഴിഞ്ഞു. ഹർ ഘർ തിരംഗ ക്യാമ്പെയ്നിന്റെ ഭാഗമായി ദേശീയ പതാകയും ഉയർത്തി കഴിഞ്ഞു. എന്നാൽ പതാക ഉയർത്തുമ്പോഴും മറ്റും ചില കാര്യങ്ങൾ ശ്രദ്ധിക്കണം ഇല്ലെങ്കിൽ പണി കിട്ടും. ത്രിവർണ പതാക ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് സാംസ്കാരിക മന്ത്രാലയം കുറച്ച് നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം …
*കൈകൊണ്ട് നെയ്ത കമ്പിളി/പരുത്തി/പട്ട്/ ഖാദി എന്നിവ കൊണ്ടാകണം പതാക നിർമിക്കാൻ
*പതാകയിൽ മറ്റ് അക്ഷരങ്ങളോ ചിഹ്നങ്ങളോ പ്രിന്റ് ചെയ്യരുത്
*ശവസംസ്കാര ചടങ്ങിൽ ദേശീയ പതാക ഉപയോഗിക്കാൻ പാടില്ല
*യൂണിഫോമായോ മറ്റ് വേഷങ്ങളിലോ ഉപയോഗിക്കരുത്
*തലയണകൾ, തൂവാലകൾ, നാപ്കിനുകൾ തുടങ്ങിയവയിൽ ദേശീയ പതാക പ്രിന്റ് ചെയ്യരുത്
*മേശ വിരിയായോ തറയിൽ വിരിക്കുകയോ ചെയ്യരുത്
*വാഹനങ്ങളിൽ ദേശീയ പതാക കെട്ടാൻ പാടില്ല
*കേട് സംഭവിച്ചതും പഴകിയതുമായ പതാക കെട്ടാൻ പാടില്ല
*അലങ്കാര വസ്തുവായും റിബൺ രൂപത്തിൽ വളച്ചും ദേശീയ പതാക കെട്ടരുത്
*പതാക ഉയർത്തുമ്പോൾ വേഗത്തിലും താഴ്‌ത്തുമ്പോൾ സാവധാനത്തിലും വേണം
കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…
പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…
ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ് നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…