Sunday, November 1, 2026

ദേശീയ പതാക ഇങ്ങനെ ഉപയോ​ഗിക്കരുതെ…പണി കിട്ടും ! നിദ്ദേശങ്ങളുമായി സാംസ്കാരിക മന്ത്രാലയം

ദില്ലി: 78-ാമത് സ്വാതന്ത്ര്യദിനം ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് രാജ്യം. സ്കൂളുകളിലും സ്ഥാപനങ്ങളിലും വീടുകളിലുമെല്ലാം ഇതിനായുള്ള മുന്നൊരുക്കങ്ങളും തുടങ്ങി കഴിഞ്ഞു. ഹർ ഘർ തിരംഗ ക്യാമ്പെയ്നിന്റെ ഭാ​ഗമായി ദേശീയ പതാകയും ഉയർത്തി കഴിഞ്ഞു. എന്നാൽ പതാക ഉയർത്തുമ്പോഴും മറ്റും ചില കാര്യങ്ങൾ ശ്രദ്ധിക്കണം ഇല്ലെങ്കിൽ പണി കിട്ടും. ത്രിവർണ പതാക ഉപയോ​ഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് സാംസ്കാരിക മന്ത്രാലയം കുറച്ച് നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം …

  • ദീർഘചതുരാകൃതിയിൽ ആയിരിക്കണം ദേശീയ പതാക. പതാകയുടെ നീളവും ഉയരവും തമ്മിലുള്ള അനുപാതം 3:2 ആയിരിക്കണം.

*കൈകൊണ്ട് നെയ്ത കമ്പിളി/പരുത്തി/പട്ട്/ ഖാദി എന്നിവ കൊണ്ടാകണം പതാക നിർമിക്കാൻ

*പതാകയിൽ‌ മറ്റ് അക്ഷരങ്ങളോ ചിഹ്നങ്ങളോ പ്രിന്റ് ചെയ്യരുത്

*ശവസംസ്കാര ചടങ്ങിൽ‌ ദേശീയ പതാക ഉപയോ‌​ഗിക്കാൻ പാടില്ല

*യൂണിഫോമായോ മറ്റ് വേഷങ്ങളിലോ ഉപയോ​ഗിക്കരുത്

*തലയണകൾ, തൂവാലകൾ, നാപ്കിനുകൾ തുടങ്ങിയവയിൽ ദേശീയ പതാക പ്രിന്റ് ചെയ്യരുത്

*മേശ വിരിയായോ തറയിൽ വിരിക്കുകയോ ചെയ്യരുത്

*വാഹനങ്ങളിൽ ദേശീയ പതാക കെട്ടാൻ പാടില്ല

*കേട് സംഭവിച്ചതും പഴകിയതുമായ പതാക കെട്ടാൻ പാടില്ല

*അലങ്കാര വസ്തുവായും റിബൺ രൂപത്തിൽ വളച്ചും ദേശീയ പതാക കെട്ടരുത്

*പതാക ഉയർത്തുമ്പോൾ വേഗത്തിലും താഴ്‌ത്തുമ്പോൾ സാവധാനത്തിലും വേണം

Related Articles

Latest Articles