Kerala

‘വിവേക് അഗ്നിഹോത്രി, ഞങ്ങളറിയാതിരിക്കാൻ ഭരണാധികാരികൾ മൂടിവച്ച സത്യങ്ങൾ നിങ്ങളെന്തിനാണിങ്ങനെ പച്ചക്ക് കാണിച്ചത്? ‘; വൈകാരിക കുറിപ്പുമായി ഡോ V ആതിര

തൃശൂർ:1990കളിൽ കാശ്മീരിലെ ഹിന്ദു ജനതക്ക് എന്താണ് സംഭവിച്ചത് എന്ന് ലോകത്തെ അറിയിക്കുന്ന ചലച്ചിത്രമാണ് “ദി കാശ്മീർ ഫയൽസ് “. വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ഈ സിനിമ, രാജ്യം മുഴുവൻ നിറഞ്ഞ തിയേറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുകയാണ്. ഈ സിനിമ കണ്ടവരെല്ലാം കണ്ണീരോടെയും അമർഷത്തോടെയുമാണ് പ്രതികരിക്കുന്നത്. റിവ്യൂ റേറ്റിങ് 10/10 ആണ്. സമൂഹമാധ്യമങ്ങൾ മുഴുവൻ ഈ സിനിമയുടെ റിവ്യൂ ആണ്. ഇത്തരത്തിലെ, പ്രതികരണങ്ങളിൽ ശ്രദ്ധേയമായ ഒന്നാണ് തൃശൂരിലെ കൗൺസിലർ ഡോക്ടർ V ആതിരയുടേത്.

പോസ്റ്റ് പൂർണ്ണരൂപം ഇങ്ങനെ..;

‘ശിവയുടെ തലയിലേക്ക് ഭീകരൻ തോക്ക് ചൂണ്ടിയപ്പോൾ…പേടിച്ചരണ്ട ശിവയുടെ മുഖം കണ്ടപ്പോൾ…ഒടുവിലൊരു വെടിയുണ്ട കൊച്ചു ശിവയുടെ നെറ്റിയിൽ തറച്ച് അവൻ പിറകിലോട്ട് മറിഞ്ഞു വീണപ്പോൾ…കണ്ണിൽ നിന്നും ഉതിർന്നു വീണത് കണ്ണീരായിരുന്നില്ല.. എന്റെ ചോരയായിരുന്നു . സിനിമ അവസാനിച്ച് തീയേറ്ററിൽ നിന്ന് പുറത്തിറങ്ങുമ്പോൾ ഞാൻ ധൃതി പിടിച്ച് പറഞ്ഞു , ‘എനിക്ക് ഇപ്പൊ എന്റെ ശങ്കരനെ കാണണം ‘ . ശിവാ നിന്റെ മുഖം മറക്കാനാവുന്നില്ലല്ലോ മോനെ..

വിവേക് അഗ്നിഹോത്രി , നിങ്ങളെന്തിനാണ് ഞങ്ങളെ ഇങ്ങനെ കുത്തി നോവിച്ചത് ? ഞങ്ങളറിയാതിരിക്കാൻ ഭരണാധികാരികൾ മൂടി വച്ച സത്യങ്ങൾ നിങ്ങളെന്തിനാണ് ഇങ്ങനെ പച്ചക്ക് കാണിച്ചത് ? കാശ്മീരിൽ അറക്കവാൾ കൊണ്ട് ഹിന്ദു സ്ത്രീകളെ മരം അറുക്കുന്നത് പോലെ അറുത്ത് കൊന്നിരുന്നു എന്ന കാര്യം മതേതര ഭരണകൂടം മൂടിവച്ചിരിക്കുകയായിരുന്നുവോ ?
കശ്മീർ ഫയൽസ് കണ്ടു കഴിഞ്ഞപ്പോൾ മനസ്സിൽ സമ്മിശ്ര വികാരങ്ങൾ അലയടിക്കുകയാണ് , ദുഃഖം , ലജ്ജ ,അമർഷം,ക്രോധം…

വിവേക് അഗ്നിഹോത്രി , മൂടി വയ്ക്കപ്പെട്ട സത്യങ്ങൾ വിളിച്ചു പറഞ്ഞതിന് അങ്ങേക്ക് നന്ദി . കശ്മീരിലെ ഭീകരവാദികളെ വെളുപ്പിച്ചെടുക്കാൻ ഓവർ ടൈം പണിയെടുത്തിരുന്ന നിവേദിത മേനോത്തിയെയും അരുന്ധതി റോയിയേയും ഖാൻ മാർക്കറ്റ്‌ ഗാങിനെയും ജെ എൻ യുവിലെ ഇടത് എക്കോസിസ്റ്റത്തെയും ടുക്ഡേ ടുക്ഡേ ഗാങ്ങിനെയുമൊക്കെ തകർത്ത് തവിടുപൊടിയാക്കിയതിന് നന്ദി ????????
ആർട്ടിക്കിൾ 370 ചവറ്റുകൊട്ടയിലെറിഞ്ഞ നരേന്ദ്ര ദാമോദർദാസ് മോദിക്കും നന്ദി .????????

KashmirFiles #कश्मीरफाइल्स

Vivek Ranjan Agnihotri ‘

B4 Admin

Recent Posts

ലോക്സഭാ ടിക്കറ്റിനായി 7 കോടി നൽകിയെന്ന് ആരോപണം; പ്രിയങ്ക ഗാന്ധിക്കെതിരെ പ്രതിഷേധവുമായി ഗൗരവ് കുമാർ

ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭാര്യയ്ക്ക് കോൺഗ്രസ് ടിക്കറ്റ് ലഭിക്കുന്നതിനായി പ്രിയങ്ക ഗാന്ധി വാദ്രയ്ക്ക് നേരിട്ട് ഏഴുകോടി രൂപ നൽകിയെന്ന ആരോപണവുമായി ഹരിയാന…

2 hours ago

ആഗോള വിപണിയിൽ ചരിത്രമെഴുതാൻ ഭാരതം: 1 ട്രില്യൺ ഡോളർ കയറ്റുമതി ലക്ഷ്യത്തിലേക്ക് കുതിച്ചുകയറി മോദി സർക്കാർ!

ആഗോളതലത്തിലുള്ള സാമ്പത്തിക അനിശ്ചിതത്വങ്ങളെയും വെല്ലുവിളികളെയും അതിജീവിച്ചുകൊണ്ട് ലോകത്തിന്റെ സാമ്പത്തിക ഭൂപടത്തിൽ ചരിത്രനേട്ടത്തിനൊരുങ്ങി ഭാരതം. 2026-27 സാമ്പത്തിക വർഷത്തോടെ രാജ്യത്തിന്റെ ചരക്ക്-സേവന…

2 hours ago

പെൻഷൻകാരുടെ ആവശ്യങ്ങൾ അവഗണിക്കുന്നുവെന്ന് ആരോപണം: ഒക്ടോബർ 29ന് സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധ ധർണ

തിരുവനന്തപുരം: പെൻഷൻകാരുടെ വിവിധ ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ സംസ്ഥാന സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് ഭാരതീയ രാജ്യ പെൻഷനേഴ്സ് മഹാസംഘ് (BRPMS)…

3 hours ago

വയോജന സംരക്ഷണത്തിന് സമഗ്ര നിയമം: കേരളത്തിന്റെ ബിൽ ഏകകണ്ഠമായി പാസാക്കി

വയോജനങ്ങളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള കേരള സീനിയർ സിറ്റിസൺസ് ബിൽ 2026 നിയമസഭ പാസാക്കി. വയോജനങ്ങൾ നേരിടുന്ന പീഡനം, അവഗണന,…

1 day ago

അശാന്തിയുടെ ലോകത്ത് വിശ്വശാന്തിക്കായി ഒത്തു ചേരാൻ ആഹ്വാനം ചെയ്ത് ആചാര്യശ്രീ രാജേഷ് ദുബായിൽ ഭക്തിനിർഭരമായി ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’

ആഗോളതലത്തിൽ ഭാരതീയ ആർഷസംസ്കാരത്തിന്റെയും വേദമൂല്യങ്ങളുടെയും മഹിമ വിളംബരം ചെയ്തുകൊണ്ട് ദുബായിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’…

1 day ago

പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി: പ്രതിയെ വെടിവെച്ചു കൊന്ന് യുപി പോലീസ്

പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…

1 day ago