India

രാഷ്ട്രപതിയായതിന് ശേഷമുള്ള ആദ്യ കര്‍ണാടക സന്ദര്‍ശനം; മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്‌ട്രപതി ദ്രൗപതി മുര്‍മു നാളെ കര്‍ണാടകയില്‍ എത്തും

ദില്ലി: രാഷ്ട്രപതി ദ്രൗപദി മുര്‍മു മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി നാളെ കര്‍ണാടകയില്‍ എത്തും. രാഷ്ട്രപതിയായ ശേഷമുള്ള ദ്രൗപദി മുര്‍മുവിന്റെ ആദ്യ കര്‍ണാടക സന്ദര്‍ശനമാണിത്.

നാളെ മുതല്‍ 28 വരെയുള്ള മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനിടെ 27ന് ബംഗളൂരുവിലെ സെന്റ് ജോസഫ് സര്‍വകലാശാല ദ്രൗപതി മുര്‍മു ഉദ്ഘാടനം ചെയ്യും. കര്‍ണാടക ഗവര്‍ണര്‍ താവര്‍ചന്ദ് ഗെലോട്ട്, മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, ബംഗളുരു ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ മച്ചാഡോ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.

അതേദിവസം തന്നെ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡിലെ ഇന്റഗ്രേറ്റഡ് ക്രയോജനിക് എഞ്ചിനുകളുടെ നിര്‍മ്മാണോദ്ഘാടനവും സോണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ തറക്കല്ലിടലും രാഷ്ട്രപതി ദ്രൗപദി മുര്‍മു നിര്‍വഹിക്കും.

admin

Recent Posts

തലൈവർ ഇനി അബുദാബിക്കും സ്വന്തം; സൂപ്പർസ്റ്റാർ ​രജനീകാന്തിന് യുഎഇ ഗോൾഡൻ വിസ! യൂസഫലിക്കൊപ്പം ഡിസിടി ആസ്ഥാനത്തെത്തി സ്വീകരിച്ച് താരം

അബുദാബി: സൂപ്പർസ്റ്റാർ ​രജനീകാന്തിന് യുഎഇ ഗോൾഡൻ വിസ നൽകി ആദരിച്ച് അബുദാബി സർക്കാർ. അബുദാബിയിലെ ഡിസിടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ…

14 mins ago

ജനാധിപത്യത്തിന്റെ രുചി ആവോളം ആസ്വദിക്കുന്ന കശ്മീരികൾ !

ജനാധിപത്യത്തിന്റെ രുചി ആവോളം ആസ്വദിക്കുന്ന കശ്മീരികൾ !

39 mins ago

സംസ്‌ഥാനത്ത്‌ വീണ്ടും ബാർ കോഴയ്ക്ക് നീക്കം? മദ്യനയത്തിലെ ഇളവുകൾക്കായി കോടികൾ പിരിച്ചുനൽകാൻ നിർദേശം; ശബ്ദസന്ദേശം പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ബാർ കോഴയ്ക്ക് നീക്കം. മദ്യനയത്തിലെ ഇളവിനു പകരമായി പണപ്പിരിവ് നിർദേശിച്ച് ബാർ ഉടമകളുടെ സംഘടന ഫെഡറേഷൻ…

41 mins ago

മരണത്തിന് ശേഷവും തമിഴ്‌നാട് ഇന്നും ഭയത്തോടെ ഓർക്കുന്ന ഒരു കൊടും ക്രി-മി-ന-ൽ

മരണത്തിന് ശേഷവും തമിഴ്‌നാട് ഇന്നും ഭയത്തോടെ ഓർക്കുന്ന ഒരു കൊടും ക്രി-മി-ന-ൽ

2 hours ago

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആറാംഘട്ട വോട്ടെടുപ്പ് നാളെ; 58 മണ്ഡലങ്ങൾ പോളിങ് ബൂത്തിലേക്ക്

ദില്ലി: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ആറാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും. എട്ടു സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 58 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്…

2 hours ago

ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ !ഏഴ് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന !

ഛത്തീസ്​ഗഡിൽ നാരായൺപൂർ, ബസ്തർ, ദന്തേവാഡ ജില്ലകളുടെഅതിർത്തി പ്രദേശമായ അബുജ്മദ് വനത്തിൽ നടന്ന ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന. സംഭവ…

11 hours ago