ഏക്ത ഗുപ്ത, വിമൽ സോണി
ദൃശ്യം മോഡലിൽ കൊലപാതകം നടത്തി മൃതദേഹം കുഴിച്ചിട്ട് നാല് മാസത്തോളം പോലീസിനെ വലച്ച ജിം ട്രെയിനർ ഒടുവിൽ പിടിയിലായി. ഉത്തർപ്രദേശിലെ കാൺപൂരിൽ ജിം ട്രെയിനറായി ജോലി ചെയ്തു വരികയായിരുന്ന വിമൽ സോണിയാണ് സംഭവത്തിൽ അറസ്റ്റിലായത്. കൊലപാതകത്തിന് ശേഷം ജില്ലാ കളക്ടറുടെ ഔദ്യോഗിക വസതിക്കടുത്താണ് യുവതിയുടെ മൃതദേഹം ഇയാൾകുഴിച്ചിട്ടത്.
ഏക്ത ഗുപ്ത (32) എന്ന യുവതിയെയാണ് നാലുമാസം മുൻപ് കാണാതായത്. യുവതിയുടെ ഭർത്താവ് രാഹുൽ ഗുപ്ത ജൂൺ 24ന് ഇക്കാര്യം ചൂണ്ടിക്കാട്ടി പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് ഏക്തയുടെ ഫോൺ രേഖകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് വിമലിലേക്ക് എത്തിയത്. വിമലും ഏക്ത ഗുപ്തയും അടുപ്പത്തിലായിരുന്നു. ജിമ്മിലെ പരിശീലനത്തിനിടെയാണ് ഇരുവരും അടുത്തത്. ഇതിനിടെ വിമലിന്റെ വിവാഹം നിശ്ചയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഇരുവർക്കുമിടയിൽ തർക്കമുണ്ടായി.
സംഭവദിവസം ജിമ്മിലെത്തിയ ഏക്തയെ വിമൽ കാറിൽ പുറത്തേക്ക് കൊണ്ടുപോയ ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം ജഡ്ജിമാരും ഉന്നത ഉദ്യോഗസ്ഥരും താമസിക്കുന്ന വിഐപി മേഖലയിൽ ഇയാൾ മൃതദേഹം കുഴിച്ചിട്ടത്. ഇവിടെയുള്ള ഓരോ വീടുകളിലും സുരക്ഷാ ഉദ്യോഗസ്ഥരും സിസിടിവി ക്യാമറകളും ഉണ്ട്. എന്നിട്ടും ഇവയുടെ കണ്ണുവെട്ടിച്ചാണ് പ്രതി മൃതദേഹം കുഴിച്ചിട്ടത്.
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…
തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…
ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്‌നേഹവും…
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…