modi-mummu
രാഷ്ട്രപതി തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ദ്രൗപതി മുർമുവിനെ എൻ.ഡി.എ ഇന്നലെയാണ് സ്ഥാനാർത്ഥയായി പ്രഖ്യാപിച്ചത്. ചർച്ചയിൽ ഉയർന്നുവന്ന ഇരുപതോളം പേരുകളിൽ നിന്നാണ് ദ്രൗപതി മുർമുവിനെ ബിജെപി പാർമെന്ററി ബോർഡ് തിരഞ്ഞെടുത്തത്. രാഷ്ട്രപതി സ്ഥാനാർഥിയാകുന്ന ആദ്യ ഗോത്രവർഗ പ്രതിനിധിയാണ് ദ്രൗപതി മുർമു. വിവിധ സംസ്ഥാനങ്ങളില്‍ ഗവര്‍ണറായി സേവനം അനുഷ്ടിച്ച ദ്രൗപതി മര്‍മു ഒഡിഷയില്‍ നിന്നുള്ള ബിജെപി നേതാവാണ്. ബിജെപി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് ദ്രൗപതി ചെറിയൊരു പുള്ളിക്കാരി ആയിരിക്കില്ലെന്ന് എല്ലാവര്ക്കും ചിന്തിച്ചാൽ മനസിലാകുന്ന കാര്യമാണ്. എന്നിരുന്നാലും, ദ്രൗപതി മുർമു ആരാണ്.. ഇതുവരെയുള്ളത് അവരുടെ ജീവിതവും യോഗ്യതകളും എന്തൊക്കയെയാണെന്ന് നമുക്ക് നോക്കാം..
ബിജെപിയിലൂടെയാണ് ദ്രൗപതി മുർമു രാഷ്ട്രീയ പ്രവർത്തനം തുടങ്ങുന്നത്. 2015ൽ ദ്രൗപതി ജാർഖണ്ഡിന്റെ ഗവർണറായി. ജാർഖണ്ഡിൽ അഞ്ച് വർഷം പൂർത്തിയാക്കുന്ന ആദ്യ ഗവർണറായി ദ്രൗപതി മുർമു മാറി. 2000ത്തിൽ ആദ്യവട്ടം എംഎൽഎയായപ്പോൾ തന്നെ മന്ത്രിപദം തേടിയെത്തി. ആദ്യം വാണിജ്യ-ഗതാഗത മന്ത്രി സ്ഥാനവും പിന്നീട് ഫിഷറീസ്-മൃഗസംരക്ഷണ വകുപ്പും കൈകാര്യം ചെയ്തു. 2007ൽ ഒഡിഷയിലെ ഏറ്റവും മികച്ച എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടു(നിലാകാന്ത പുരസ്കാരം). ജാർഖണ്ഡിന്റെ ആദ്യ വനിതാ ഗവർണർ എന്ന പ്രത്യേകതയും ദ്രൗപതി മുർമുവിന് തന്നെ.
1958 ജൂൺ 20നാണ് മയൂർഭഞ്ച് ജില്ലയിലെ ബൈദാപോസി ഗ്രാമത്തിൽ ദ്രൗപതി മുർമു ജനിച്ചത്. ബിരാഞ്ചി നാരായൺ തുഡുവാണ് പിതാവ്. ആദിവാസി വിഭാഗമായ സാന്താൾ കുടുംബത്തിലായിരുന്നു ജനനം. രമാദേവി വിമൻസ് യൂണിവേഴ്സിറ്റിയിലായിരുന്നു വിദ്യാഭ്യാസം. ശ്യാംചരൺ മുർമുവിനെ വിവാഹം ചെയ്തു. ഈ ബന്ധത്തിൽ രണ്ടാൺമക്കളും ഒരു പെൺകുട്ടിയുമുണ്ട്. എന്നാൽ ഭർത്താവും രണ്ടാൺകുട്ടികളും മരിച്ചു.
വിജയിച്ചാൽ പ്രതിഭാ പാട്ടീലിന് ശേഷം വരുന്ന വനിതാ രാഷ്ട്രപതിയാകും ദ്രൗപതി മുർമു. മികച്ച എംഎൽഎയ്ക്കുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. ഗോത്ര വിഭാഗത്തിൽ നിന്നുള്ള ആദ്യത്തെ വനിതാ ഗവർണറെന്ന പെരുമ നേരത്തെ സ്വന്തമാക്കിയ ദ്രൗപതി മുർമു രാഷ്ട്രപതി സ്ഥാനത്തെന്ന ആദ്യ ഗോത്ര വിഭാഗം വനിത എന്ന നേട്ടത്തിന് അരികിലാണ്. 2000ത്തിൽ നവീൻ പട്നായിക്ക് മന്ത്രിസഭയിൽ അംഗമായിരുന്നു.
എൻ.ഡി.എ സ്ഥാനാർത്ഥി പട്ടികയിൽ ആദ്യം മുതൽക്കു തന്നെ പരിഗണനയിൽ ഉണ്ടായിരുന്ന പേരാണ് ദ്രൗപതി മുർമുവിന്റേത്. ഒഡീഷയിൽ ബിജെപി – ബിജെഡി സർക്കാർ അധികാരത്തിൽ ഉണ്ടായിരുന്ന സമയത്ത് സഹമന്ത്രി സ്ഥാനം വഹിച്ചിരുന്നു. 2000 മുതൽ 2006 വരെ നിയമസഭാ അംഗവുമായിരുന്നു.
തിരുവനന്തപുരം: വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തിൽ ധനു മാസത്തിലെ പൗർണ്ണമി ദിനമായ നാളെ നട…
പത്തനംതിട്ട: പത്തനംതിട്ടയിൽ പോക്‌സോ കേസ് പ്രതിയ്ക്ക് ജാമ്യം നിന്ന് സിഐ. സൈബർ സെൽ സിഐ സുനിൽ കൃഷ്ണനാണ് പ്രതിയ്ക്ക് വേണ്ടി…
ശ്രീനഗർ: കഴിഞ്ഞ നവംബറിൽ ദില്ലി ചെങ്കോട്ടയ്ക്ക് സമീപം നടന്ന ഭീകരാക്രമണത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഷോപ്പിയാനിലെ പദ്‌പവൻ വനമേഖലയിൽ ദേശീയ അന്വേഷണ…
ഉത്തർപ്രദേശിൽ ഭൂമാഫിയയുടെ കൈകളിൽ നിന്ന് തന്റെ പിതൃസ്വത്ത് തിരിച്ചുപിടിക്കാൻ വർഷങ്ങളായി പോരാടിയ സൈനികന്റെ മകൾക്ക് പുതുവർഷത്തിൽ നീതി വാങ്ങി നൽകി…
മുംബൈ : പുതുവത്സര ആഘോഷങ്ങൾക്കിടെ മുംബൈയിൽ ഞെട്ടിപ്പിക്കുന്ന ക്രൂരത. വിവാഹ അഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് 44-കാരനായ കാമുകൻ്റെ ജനനേന്ദ്രിയം 25-കാരിയായ യുവതി…
ധർമ്മശാല: ഹിമാചൽ പ്രദേശിലെ ഗവൺമെന്റ് ഡിഗ്രി കോളേജിൽ റാഗിങ്ങിനും ലൈംഗികാതിക്രമത്തിനും ഇരയായ പെൺകുട്ടിയുടെ മരണ മൊഴി പുറത്ത് വന്നതിന് പിന്നാലെ…