Tuesday, April 23, 2024
spot_img

മുദ്രാവാക്യം കാണാതെ പഠിച്ചത്! ആരും പഠിപ്പിച്ചതല്ല, ഇതേ മുദ്രാവാക്യം മുന്‍പും വിളിച്ചിട്ടുണ്ടെന്ന് കുട്ടി: പോപ്പുലര്‍ ഫ്രണ്ട് പരിപാടികളില്‍ കുടുംബ സമേതം പങ്കെടുക്കാറുണ്ടെന്ന് പിതാവ്

കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് സമ്മേളനത്തോടനുബന്ധിച്ചുളള റാലിക്കിടെ വിളിച്ച മുദ്രാവാക്യം കാണാതെ പഠിച്ചതാണെന്ന് കുട്ടി. ആരും പഠിപ്പിച്ചതല്ല, ഇതേ മുദ്രാവാക്യം മുന്‍പും വിളിച്ചിട്ടുണ്ടെന്ന് കുട്ടി വ്യക്തമാക്കി.

സംഭവത്തില്‍ കുട്ടിയുടെ പിതാവും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനുമായ അസ്‌ക്കര്‍ അലിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പള്ളുരുത്തിയിലെ വീട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. മകനെ മുദ്രാവാക്യം വിളിപ്പിക്കാന്‍ പഠിപ്പിച്ചിട്ടില്ലെന്നാണ് അസ്‌ക്കര്‍ പൊലീസിനോട് പറഞ്ഞത്.

‘പോപ്പുലര്‍ ഫ്രണ്ട് പരിപാടികളില്‍ കുടുംബ സമേതം പങ്കെടുക്കാറുണ്ട്. മുദ്രാവാക്യം പ്രകടനങ്ങളില്‍ നിന്ന് കേട്ടുപഠിച്ചതാകാം. മുദ്രാവാക്യം ആര്‍ എസ് എസിനെതിരെയായിരുന്നു. ഒരു ഭാഗം മാത്രമാണ് പ്രചരിച്ചത്. മതവികാരം വ്രണപ്പെടുത്തിയിട്ടില്ല.’ അസ്‌ക്കര്‍ പറഞ്ഞു.

കുട്ടി യുവാവിന്റെ ചുമലിലിരുന്ന് മുദ്രാവാക്യം വിളിക്കുകയും മറ്റുള്ളവര്‍ ഏറ്റുവിളിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് അഭിഭാഷക പരിഷത്ത് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസില്‍ നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Related Articles

Latest Articles