India

രാഷ്‌ട്രപതി തെരഞ്ഞെടുപ്പിൽ ദ്രൗപദി മുര്‍മു നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും; പത്രികയില്‍ മുര്‍മുവിന്റെ പേര് നിർദ്ദേശിക്കുന്നത് പ്രധാനമന്ത്രി

ദില്ലി: രാഷ്‌ട്രപതി തെരഞ്ഞെടുപ്പിൽ എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മു നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. പ്രധാനമന്ത്രി അടക്കമുള്ള നേതാക്കൾ ദ്രൗപതി മുർമുവിനെ അനുഗമിക്കും. ചടങ്ങില്‍ എന്‍ഡിഎ സഖ്യകക്ഷികള്‍ക്കും മുഖ്യമന്ത്രിമാര്‍ക്കും ക്ഷണമുണ്ട്. പത്രികയില്‍ പ്രധാനമന്ത്രിയാകും മുര്‍മുവിന്റെ പേര് നിർദ്ദേശിക്കുന്നത്.

എന്നാൽ, തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെയും എന്‍സിപിയുടെയും പിന്തുണ തേടാനാണ് ബിജെപി നീക്കം നടത്തുന്നത്. പ്രതിപക്ഷ പാര്‍ട്ടികളുമായി ചര്‍ച്ച നടത്താന്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന് ചുമതല നൽകിയിട്ടുണ്ട്.

ദ്രൗപദി മുര്‍മു മികച്ച രാഷ്ട്രപതിയാകുമെന്ന് ഉറപ്പുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടിരുന്നു. ദരിദ്രരുടെ ഉന്നമനത്തിന് വേണ്ടി മാറ്റിവച്ച ജീവിതമാണ് ദ്രൗപദിയുടേത്. പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ച വ്യക്തിത്വമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.

രാഷ്ട്രപതി സ്ഥാനാർഥിയാകുന്ന ആദ്യ ഗോത്രവർഗ പ്രതിനിധിയാണ് ദ്രൗപതി മുർമു. വിവിധ സംസ്ഥാനങ്ങളില്‍ ഗവര്‍ണറായി സേവനം അനുഷ്ടിച്ച ദ്രൗപതി മര്‍മു ഒഡിഷയില്‍ നിന്നുള്ള ബിജെപി നേതാവാണ്. 2015ൽ ദ്രൗപതി ജാർഖണ്ഡിന്റെ ​ഗവർണറായി. ജാർഖണ്ഡിൽ അഞ്ച് വർഷം പൂർത്തിയാക്കുന്ന ആദ്യ ​ഗവർണറായി ദ്രൗപതി മുർമു മാറി. 2000ത്തിലാണ് ദ്രൗപതി മുർമു ഒഡീഷ നിയമസഭയിലേക്ക് ബിജെപി ടിക്കറ്റിൽ മത്സരിച്ച് ജയിക്കുന്നത്. റെയ്റാങ്പുർ മണ്ഡലത്തിൽ നിന്നാണ് എംഎൽഎയായി ജയിച്ചത്. തുടർച്ചയായി രണ്ട് തവണ എംഎൽഎയായി. 2000ത്തിൽ ആദ്യവട്ടം എംഎൽഎയായപ്പോൾ തന്നെ മന്ത്രിപദം തേടിയെത്തി. ആദ്യം വാണിജ്യ-​ഗതാ​ഗത മന്ത്രി സ്ഥാനവും പിന്നീട് ഫിഷറീസ്-മൃ​ഗസംരക്ഷണ വകുപ്പും കൈകാര്യം ചെയ്തു. 2007ൽ ഒഡിഷയിലെ ഏറ്റവും മികച്ച എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടു(നിലാകാന്ത പുരസ്കാരം). ജാർഖണ്ഡിന്റെ ആദ്യ വനിതാ ​ഗവർണർ എന്ന പ്രത്യേകതയും ദ്രൗപതി മുർമുവിനാണ്.

admin

Recent Posts

ഉണ്ണിമുകുന്ദന്‍ ഫാന്‍സ് ഇന്ത്യ| ന്യൂനപക്ഷ പ്രിവിലേജില്‍ മലയാള സിനിമയില്‍ എന്തും പറയാമോ ?

ക-ഞ്ചാ-വാ-ണ് ല-ഹ-രി-യാ-ണ് എന്നൊക്കെ ആരോപണം വേണ്ടതിലേറെ കേട്ട നടന്‍ ഇങ്ങനെയൊരു പൊതുവേദിയില്‍ സഹപ്രവര്‍ത്തകനെ ഇകഴ്ത്തി സംസാരിക്കുമ്പോള്‍ ഇയാള് ഇത്ര തരം…

1 hour ago

സൂര്യാഘാതമേറ്റെന്ന് സംശയം !ഷാരുഖ് ഖാനെ അഹമ്മദാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാനെ അഹമ്മദാബാദിലെ കെഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും സൺറൈസേഴ്‌സ് ഹൈദരാബാദും…

2 hours ago

പ-ല-സ്തീ-ന് കൂടുതല്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ അംഗീകാരം| എതിര്‍പ്പുമായി ഇസ്രയേല്‍

യൂറോപ്യന്‍ യൂണിയനില്‍ പ-ല-സ്തീ-നെ ആദ്യമായി അംഗീകരിക്കുന്ന രാഷ്ട്രം സ്വീഡനാണ് . മറ്റ് യൂറോപ്യന്‍ രാജ്യങ്ങളായ ബള്‍ഗേറിയ, സൈപ്രസ്, ചെക്ക് റിപ്പബ്ലിക്,…

2 hours ago

ഐഎഎസ് തലപ്പത്ത് അഴിച്ചു പണി ! ബിജു പ്രഭാകർ കെഎസ്ഇബി ചെയർമാൻ. ഡോ. രാജൻ ഖോബ്രഗഡെ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി

തിരുവനന്തപുരം : സംസ്ഥാനത്തെ ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. നാല് ഉദ്യോഗസ്ഥര്‍ക്കാണ് സര്‍ക്കാര്‍ പുതിയ ചുമതല നല്‍കിയിട്ടുള്ളത്. ആരോഗ്യവകുപ്പ് സെക്രട്ടറി എപിഎം…

3 hours ago

വരുന്നത് അതിതീവ്ര മഴ !അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് !!!

തിരുവനന്തപുരം : അതിതീവ്ര മഴക്ക് സാധ്യത കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പ് സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.…

3 hours ago

ഇനി ചെറായിയിലെ ക്ഷേത്രത്തിൽ ഉടുപ്പ് ധരിച്ച് കയറാം

സാംസ്കാരികമായി വളരെ വളക്കൂറുള്ള മണ്ണാണ് എറണാകുളം ജില്ലയിലെ ചെറായി എന്ന തീരദേശ ഗ്രാമത്തിലേത്. 1911 ലാണ് ശ്രീനാരായണഗുരു ഈ ക്ഷേത്രത്തിൻറെ…

3 hours ago