CRIME

ജാമ്യത്തിലിറങ്ങി മുങ്ങിയ മയക്കുമരുന്ന് കേസ് പ്രതികള്‍ അറസ്റ്റിൽ: പിടിയിലായത് വർഷങ്ങൾക്ക് ശേഷം

പരിപ്പിള്ളി: 2013-ല്‍ പാരിപ്പള്ളി സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത അബ്കാരി കേസിലെ പ്രതി പിടിയിൽ. സംഭവത്തിൽ വര്‍ക്കല അയിരൂര്‍ ഇലകമണ്‍ കല്ലുവിള വീട്ടില്‍ എസ്. അജീഷ് (36) ആണ് പിടിയിലായത്. ജാമ്യം നേടി കര്‍ണാടകയിലേക്ക് മുങ്ങുകയായിരുന്നു. തുടർന്ന് ഇയാളെ പിടികൂടാന്‍ കോടതി അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

കോടതിയുടെ ജാമ്യത്തിലിറങ്ങിയ ഇയാളെ സംബന്ധിച്ച്‌ വര്‍ഷങ്ങളായി വിവരങ്ങള്‍ ഒന്നും ലഭിച്ചിരുന്നില്ല. ഇതോടെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ വര്‍ക്കലയിലെ ബന്ധുവീട് സന്ദര്‍ശിക്കുന്നതായി കണ്ടെത്തി. ജില്ല പൊലീസ് മേധാവി ടി. നാരായണന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പിടിയിലായത്.

അതേസമയം മയക്കുമരുന്ന് അനധികൃതമായി കൈവശം വെച്ച കേസിലുള്‍പ്പെട്ട് ജാമ്യം നേടി വിദേശത്തേക്ക് കടന്ന യുവാവും അറസ്റ്റിലായി. ജില്ല പൊലീസ് മേധാവിയുടെ ലുക്ക് ഔട്ട് നോട്ടീസിന്‍റെ അടിസ്ഥാനത്തിലാണ് ഇയാൾ പിടിയിലായത്.

വര്‍ക്കല വെട്ടൂര്‍ തണ്ടാക്കുടി ഹൗസില്‍ എസ്. സവാദിനെയാണ് (32) തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പാരിപ്പള്ളി പൊലീസ് പിടികൂടിയത്. പാരിപ്പള്ളി ഇന്‍സ്പെക്ടര്‍ എ. അല്‍ജബറിന്‍റെ നേതൃത്വത്തില്‍ എസ്.ഐമാരായ അനുരൂപ, എസ്. സുരേഷ്കുമാര്‍, എസ്.സി.പി.ഒ സന്തോഷ്, സി.പി.ഒ മാരായ മനോജ്, അനൂപ്, ബിജു, സലാഹുദ്ദീന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു.

B4 Admin

Recent Posts

കൈപൊള്ളി കുടുംബ ബജറ്റ്. വെളുത്തുള്ളിക്ക് 220, പയറും ബീന്‍സും 100 കടന്നു. പച്ചക്കറി വില വീണ്ടും റെക്കോര്‍ഡിലേക്ക്

അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…

3 minutes ago

ബിജെപി മീഡിയ സെല്‍ കണ്‍വീനര്‍ മോഹന്‍ കുമാറിന്റെ പിതാവ് പി. ശേഖരന്‍ നായര്‍ നിര്യാതനായി. സംസ്‌കാരം തൈക്കാട് ശാന്തികവാടത്തില്‍ നടന്നു

തിരുവനന്തപുരം : ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ മീഡിയ സെല്‍ കണ്‍വീനര്‍ മോഹന്‍ കുമാറിന്റെ പിതാവ് കാലടി കൈലാസില്‍ (കൊടിയില്‍…

57 minutes ago

ചോദിക്കാതെ പറഞ്ഞ വിശദീകരണം ചതിച്ചു. വാഹന വിവാദത്തില്‍ മന്ത്രി കെ.എം. ഷാജി വീണ്ടും പ്രതിരോധത്തില്‍. വാഹനം കൊടുത്തതേയില്ലെന്ന് ഗസ്റ്റ് ഹൗസ് മാനേജര്‍

മന്ത്രി കെ.എം. ഷാജി കാസര്‍കോട്ട് ഔദ്യോഗിക പരിപാടികള്‍ക്കായി ലീഗ് നേതാവിന്റെ സ്വകാര്യ വാഹനം ഉപയോഗിച്ച സംഭവത്തില്‍, 'ഗസ്റ്റ് ഹൗസ് അനുവദിച്ച…

2 hours ago

100 കി.മീ വേഗത്തില്‍ പായുന്ന കാറിന് മുകളില്‍ കിടന്ന് പൊലീസുകാരന്‍. കോയമ്പത്തൂരില്‍ വന്‍ ചേസിനൊടുവില്‍ ലഹരിവേട്ട

ചെന്നൈ : കൊച്ചി-സേലം ദേശീയപാതയില്‍ തമിഴ്നാട് പൊലീസിനെപ്പോലും ഞെട്ടിച്ച അതീവ അപകടകരവും ധീരവുമായ പൊലീസ് ഇടപെടല്‍. വാഹന പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ…

2 hours ago

പാകിസ്ഥാന് മുന്നറിയിപ്പുമായി ഭാരതം. ഏത് വെല്ലുവിളിയും നേരിടാന്‍ സൈന്യം സജ്ജമെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ രാജ സുബ്രഹ്മണി

ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…

15 hours ago

വയോധികയുടെ കാലില്‍ തൊട്ടുതൊഴുത് ആലിംഗനവും ചെയ്ത് 13 ലക്ഷത്തിന്റെ സ്വര്‍ണവും കവര്‍ന്ന് യുവതി

ഒട്ടാവ : കാനഡയിലെ ബ്രാംപ്ടണില്‍ 78-കാരിയായ ഇന്ത്യന്‍ വംശജയുടെ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാറിലെത്തിയ യുവതി കവര്‍ന്നു. ജൂലൈ 28-ന്…

16 hours ago