പ്രതീകാത്മക ചിത്രം
പത്തനംതിട്ട : ബാറില്‍നിന്ന് മദ്യപിച്ചിറങ്ങിയ അന്യസംസ്ഥാന തൊഴിലാളികള്‍ നടുറോഡില്‍ ഏറ്റുമുട്ടിയത് പരിഭ്രാന്തി പടർത്തി. സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. പത്തനംതിട്ട കണ്ണങ്കരയില്‍ ഇന്നുച്ചയ്ക്ക് ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം.
തമ്മിലടിച്ച അന്യസംസ്ഥാന തൊഴിലാളികൾ സഹപ്രവര്‍ത്തകരും ഒരുമിച്ച് താമസിക്കുന്നവരുമാണെന്നാണ് വിവരം.പത്തുപേരടങ്ങിയ അന്യസംസ്ഥാന തൊഴിലാളികളുടെ സംഘം ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ബാറില്‍നിന്ന് മദ്യപിച്ചിറങ്ങിയത്. പിന്നാലെറോഡില്‍വെച്ച് ഇവരില്‍ ചിലര്‍ തമ്മില്‍ തര്‍ക്കമുണ്ടാവുകയും ഇത് സംഘര്‍ഷത്തിലെത്തുകയുമായിരുന്നു .
കൂട്ടത്തിലൊരാള്‍ ഊരിപ്പിടിച്ച കത്തിയുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇതിനിടെയാണ് ബംഗാള്‍ സ്വദേശിയായ ടിങ്കു തൊഴിലാളിക്ക് കുത്തേറ്റത്. സംഘര്‍ഷത്തില്‍ മറ്റുമൂന്നുപേര്‍ക്ക് കൂടി പരിക്കേറ്റിട്ടുണ്ട്.എന്നാൽ ഇവരുടെ നില ഗുരുതരമല്ല. കുത്തേറ്റ ടിങ്കുവിനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഞായറാഴ്ചകളിൽ അന്യസംസ്ഥാന തൊഴിലാളികള്‍ മദ്യപിച്ച് പ്രശ്‌നങ്ങളുണ്ടാക്കുന്നത് പതിവാണെന്നാണ് നാട്ടുകാരുടെ പരാതി.
ഇന്ത്യൻ പ്രതിരോധ മേഖലയിൽ വലിയ മാറ്റങ്ങൾക്കും മുന്നേറ്റങ്ങൾക്കും സാക്ഷ്യം വഹിക്കുന്ന കാലഘട്ടമാണിത്. ശത്രുരാജ്യങ്ങളുടെ പ്രതിരോധ നിരകളെ തകർക്കാൻ ശേഷിയുള്ള അത്യാധുനിക…
ബഹിരാകാശ ശാസ്ത്രത്തിലെ ഓരോ മുന്നേറ്റവും എപ്പോഴും വലിയ ശബ്ദകോലാഹലങ്ങളോടെയാകില്ല സംഭവിക്കുന്നത്. പലപ്പോഴും ക്ഷമയോടെയുള്ള നിരീക്ഷണങ്ങളും സൂക്ഷ്മമായ വിശകലനങ്ങളും പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ…
നിങ്ങൾക്ക് എന്ത് കൊണ്ട് വിജയിക്കാൻ കഴിയുന്നില്ല? നിങ്ങൾ തേടുന്ന ആ ചോദ്യത്തിനുള്ള ഉത്തരം അഥർവ്വവേദത്തിലെ മന്ത്രത്തിൽ പറയുന്നുണ്ട്. വേദാചാര്യൻ ആചാര്യശ്രീ…
കിഴക്കൻ ഏഷ്യൻ മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ അതീവ സങ്കീർണ്ണമായി തുടരുന്നതിനിടെ, തായ്‌വാൻ വ്യോമസേനയുടെ കരുത്തായ എഫ്-16വി (F-16V) യുദ്ധവിമാനം പരിശീലന…
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…