dubai
ദുബായ്: ചുട്ടുപൊള്ളി യു എ ഇ. 50 ഡിഗ്രി സെല്‍ഷ്യസിലേക്ക് കുതിച്ച് താപനില. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന താപനില 49.8 ഡിഗ്രി സെല്‍ഷ്യസ് അല്‍ഐനിലെ സുവൈഹാന്‍ പ്രദേശത്ത് ശനിയാഴ്ച ഉച്ചയ്ക്ക് 2:15ന് രേഖപ്പെടുത്തി. ഏറ്റവും കുറഞ്ഞ താപനില ശനിയാഴ്ച രാവിലെ രേഖപ്പെടുത്തിയത് അല്‍ ദഫ്ര മേഖലയിലെ ബറാകയില്‍രാവിലെ ആറ് മണിക്കാണ്. 22.3 ഡിഗ്രി സെല്‍ഷ്യസാണ് ഇവിടെ രേഖപ്പെടുത്തിയത്.
ഞായറാഴ്ചയും സമാന കാലാവസ്ഥയാണ്. അന്തരീക്ഷ ഈര്‍പ്പം ശരാശരി 80% ആണെങ്കിലും ചിലയിടങ്ങളില്‍ 100% ആയി ഉയര്‍ന്നു. അബുദാബിയിലും ദുബായിലും ഏകദേശം 40 – 48 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് അനുഭവപ്പെടുന്നത്. അതേസമയം അല്‍ ക്വാവയില്‍ 50 ഡിഗ്രി സെല്‍ഷ്യസ് വരെയും അബുദബിയിലും ദുബൈയിലും ബുധനാഴ്ചയോടെ 44 ഡിഗ്രി സെല്‍ഷ്യസിലേക്കും താപനില ഉയരുമെന്നാണ് കാലാവസ്ഥ പ്രവചനം.
അതിനിടെ, അല്‍ ഐനിലെ ചില ഭാഗങ്ങളില്‍ നേരിയ തോതില്‍ മഴ പെയ്തത് ചൂടിനിടയില്‍ ആശ്വാസമായി. അല്‍ ഐനിന്റെ ചില ഭാഗങ്ങളില്‍ മഴ പെയ്തതിനാല്‍ വാഹനമോടിക്കുന്നവരോട് സുരക്ഷിതമായി വാഹനമോടിക്കാന്‍ അബുദബി പൊലീസ് അഭ്യര്‍ഥിച്ചു. മഴയുള്ള കാലാവസ്ഥ കാരണം വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ഇലക്‌ട്രോണിക് ഇന്‍ഫര്‍മേഷന്‍ ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന മാറിക്കൊണ്ടിരിക്കുന്ന വേഗപരിധി പാലിക്കണമെന്നും, ജാഗ്രത നിർദ്ദേശവും അബുദാബി പോലീസ് നൽകിയിട്ടുണ്ട്.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…