Dulquer got Dada Saheb Phalke Award
2023ലെ ദാദാ സാഹെബ് ഫാല്ക്കെ പുരസ്കാരങ്ങള് പ്രഖ്യാപിച്ചു. മലയാള സിനിമയുടെ അഭിമാന താരമായ ദുൽഖർ സൽമാന് ദാദാ സാഹെബ് ഫാല്ക്കെ പുരസ്കാരം. മികച്ച വില്ലനുള്ള പുരസ്കാരമാണ് താരത്തിന് ലഭിച്ചത്. ദുൽഖറിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം ‘ഛുപ്’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം. ഒരു സൈക്കോ കില്ലർ കഥാപാത്രത്തെയാണ് താരം ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ സംവിധായകന് ആർ ബൽക്കിക്കിനാണ് മികച്ച സംവിധായകനുള്ള പുരസ്ക്കാരം ലഭിച്ചിരിക്കുന്നത്.
പുരസ്കാരം നേടിയതിന് പിന്നാലെ ദുൽഖർ സൽമാൻ എല്ലാവരോടും നന്ദി അറിയിച്ചു. ഹിന്ദി സിനിമയ്ക്കുള്ള എന്റെ ആദ്യത്തെ അവാർഡാണെന്നും, ഈ ബഹുമതിക്ക് ദാദാസാഹേബ് ഫാല്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ ജൂറിക്കും അത്തരമൊരു നല്ല ആതിഥേയനായിരുന്ന അഭിഷേക് മിശ്രയ്ക്കും ചിത്രത്തിന്റെ സംവിധായകനും താരം നന്ദി പറഞ്ഞു.
സൗത്ത് ഇന്ത്യയില് നിന്ന് ദുല്ഖല് സല്മാനും ഋഷഭ് ഷെട്ടിയുമാണ് പുരസ്കാരത്തിന് അര്ഹരായത്.
2022ല് പുറത്തിറങ്ങിയ കാന്താരയിലെ അഭിനയത്തിനാണ് ഋഷഭ് ഷെട്ടിക്ക് പുരസ്കാരം. ഏറെ വിവാദങ്ങള്ക്ക് കാരണമായ വിവേക് അഗ്നിഹോത്രി ചിത്രം ‘ദി കാശ്മീര് ഫയല്സ്’ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടി. എസ് എസ് രാജമൗലി ചിത്രം ആര് ആര് ആര് ആണ് ഫിലിം ഓഫ് ദി ഇയര് പുരസ്കാരം നേടിയത്. ഗംഗുഭായി കതിയവാടിയിലെ അഭിനയത്തിന് ആലിയ ഭട്ട് മികച്ച നടിയായി. ബ്രഹ്മാസ്ത്രയിലൂടെ രണ്ബീര് കപൂര് മികച്ച നടനായി.
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…