ദുൽഖറിന്റെ ‘ഐ ആം ഗെയിം’ സെപ്റ്റംബർ 3ന് തിയേറ്ററുകളിൽ; വമ്പൻ ആഗോള റിലീസിന് ഒരുങ്ങുന്നു
ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ഫാന്റസി ത്രില്ലർ ‘ഐ ആം ഗെയിം’ സെപ്റ്റംബർ 3ന് ആഗോള റിലീസായി തിയേറ്ററുകളിലെത്തും. നേരത്തെ ഓണം റിലീസായി ഓഗസ്റ്റ് 20ന് പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന്റെ റിലീസ്, കൂടുതൽ വിപുലമായ ആഗോള റിലീസിനായി രണ്ടാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്ദു എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംഭാഷണങ്ങൾ സജീർ ബാബ, ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവർ ചേർന്നാണ് രചിച്ചത്.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. കൂടുതൽ രാജ്യങ്ങളിലേക്കും പ്രേക്ഷകരിലേക്കും ചിത്രം എത്തിക്കാനാണ് റിലീസ് തീയതി മാറ്റിയതെന്ന് ദുൽഖർ സൽമാൻ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ചിത്രത്തിന്റെ വലിപ്പത്തിനും കാൻവാസിനും അനുയോജ്യമായ വലിയ തിയേറ്റർ റിലീസ് ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും അണിയറപ്രവർത്തകർ വ്യക്തമാക്കി.
ചിത്രത്തിന്റെ ട്രെയ്ലറിനും ആദ്യ ഗാനത്തിനും ഇതിനോടകം മികച്ച പ്രതികരണമാണ് ലഭിച്ചത്. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും പുറത്തിറങ്ങിയ ട്രെയ്ലർ പാൻ ഇന്ത്യൻ തലത്തിൽ ശ്രദ്ധ നേടിയിരുന്നു. സ്റ്റൈലിഷ് അവതരണവും ആക്ഷൻ രംഗങ്ങളും ചേർന്ന ഫാന്റസി ത്രില്ലർ അനുഭവമാണ് ചിത്രം സമ്മാനിക്കുന്നതെന്നാണ് ട്രെയ്ലർ നൽകുന്ന സൂചന.
ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായി ഒരുങ്ങുന്ന ‘ഐ ആം ഗെയിം’ അദ്ദേഹത്തിന്റെ 40-ാമത്തെ ചിത്രം കൂടിയാണ്. ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കായദു ലോഹർ, കതിർ, പാർത്ഥ് തിവാരി, സംയുക്ത വിശ്വനാഥൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
തെന്നിന്ത്യയിലെ നൂറിലധികം ലൊക്കേഷനുകളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ‘ലോക’യ്ക്ക് ശേഷം വേഫെറർ ഫിലിംസിന്റെ ബാനറിൽ എത്തുന്ന ചിത്രം കൂടിയാണിത്. ‘ആർഡിഎക്സ്’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ‘ഐ ആം ഗെയിമിനുണ്ട്’.
ജേക്സ് ബിജോയ് ആണ് സംഗീതം ഒരുക്കുന്നത്. ആക്ഷൻ രംഗങ്ങൾ അൻപറിവ് മാസ്റ്റേഴ്സാണ് കൈകാര്യം ചെയ്യുന്നത്. ജിംഷി ഖാലിദ് ഛായാഗ്രഹണവും ചമൻ ചാക്കോ എഡിറ്റിംഗും നിർവഹിക്കുന്നു. അജയൻ ചാലിശ്ശേരിയാണ് പ്രൊഡക്ഷൻ ഡിസൈനർ. മേക്കപ്പ് റോണക്സ് സേവ്യറും കോസ്റ്റ്യൂം മഷർ ഹംസയും നിർവഹിക്കുന്നു. VFX തൗഫീഖ്, എഗ്വൈറ്റ് എന്നിവരും സൗണ്ട് ഡിസൈൻ സിങ്ക് സിനിമയും കൈകാര്യം ചെയ്യുന്നു.
സെപ്റ്റംബർ 3ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ‘ഐ ആം ഗെയിം’ എത്തുമ്പോൾ, ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ തിയേറ്റർ അനുഭവങ്ങളിലൊന്നായി ചിത്രം മാറുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…
ന്യൂഡല്ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല് ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന് വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്…
ദില്ലി : പ്രതിഷേധത്തിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി അനാദരവോടെ പെരുമാറിയെന്ന ആരോപണവുമായി ബി.ജെ.പി.…