India

ലോക് സഭയിലെ അശ്ലീല പരാമർശം: അ​സം​ഖാ​നെ പു​റ​ത്താ​ക്ക​ണമെന്ന് ര​മാ​ദേ​വി എംപി

ദില്ലി: സ​മാജ് വാദി പാ​ർ​ട്ടി എം​പി അ​സം​ഖാ​ൻ ലോക് സഭയിൽ നടത്തിയ അശ്ലീല ചുവയുള്ള പ​രാ​മ​ർ​ശ​ത്തി​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ബി​ജെ​പി എം​പി​യും ഡെ​പ്യൂ​ട്ടി സ്പീ​ക്ക​റു​മാ​യ ര​മാ​ദേ​വി. അ​സം​ഖാ​ൻ സ്ത്രീ​ക​ളെ ബ​ഹു​മാ​നി​ക്കാ​റി​ല്ല, ജ​യ​പ്ര​ദ​ക്കെ​തി​രെ പ​റ​ഞ്ഞ​ത് എ​ല്ലാ​വ​ർ​ക്കും അ​റി​യാ​വു​ന്ന​താ​ണ്. ലോക് സഭയി​ൽ ഇ​രി​ക്കാ​ൻ അ​സം​ഖാ​ന് അ​വ​കാ​ശ​മില്ല, അ​സം​ഖാ​നെ സ്പീ​ക്ക​ർ പു​റ​ത്താ​ക്ക​ണം. എം​പി മാ​പ്പു പ​റ​യ​ണ​മെ​ന്നും ര​മാ​ദേ​വി ആ​വ​ശ്യ​പ്പെ​ട്ടു.

സ്പീക്കര്‍ ഓം ബിര്‍ളയുടെ അഭാവത്തില്‍ രമാദേവി സഭ നിയന്ത്രിച്ച് ചെയറിലിരിക്കവെയാണ് അസംഖാന്‍ വിവാദ പരാമര്‍ശം ഉന്നയിച്ചത്. എനിക്ക് നിങ്ങളുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി സംസാരിക്കാന്‍ തോന്നുന്നുവെന്നായിരുന്നു അസംഖാന്‍റെ പരാമര്‍ശം. ഇതിനുപിന്നാലെ പരാമര്‍ശത്തിനെതിരെ രാമാദേവി രംഗത്തെത്തി. ഇങ്ങനെയല്ല സംസാരിക്കേണ്ടതെന്നും അസംഖാന്‍റെ പരാമര്‍ശം നീക്കണമെന്നും രമാദേവി ആവശ്യപ്പെട്ടു.

ഇതോടെ ബിജെപി അംഗങ്ങള്‍ രമാദേവിക്ക് പിന്തുണയുമായി എത്തി. അസംഖാന്‍ മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ഉള്‍പ്പെടെയുള്ള ബിജെപി അംഗങ്ങൾ ആവശ്യപ്പെട്ടു. സ്പീക്കര്‍ കസേരയില്‍ തിരിച്ചെത്തിയ ഓം ബിര്‍ലയും അസംഖാനെതിരെ ശക്തമായി രംഗത്തുവന്നു. അസംഖാന്‍ സഭയില്‍ മാപ്പുപറയണമെന്ന് ഓം ബിര്‍ല ആവശ്യപ്പെട്ടു.

admin

Recent Posts

സ്‌മൈൽ പ്ലീസ് …നരേന്ദ്ര മോദിക്കൊപ്പം സെൽഫിയെടുത്ത് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി; സമൂഹ മാദ്ധ്യമങ്ങളിൽ തരംഗമായി ചിത്രം

ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം സെൽഫിയെടുത്ത് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി. ഇരുവരും ചേർന്ന് സെൽഫി എടുക്കുന്ന…

26 mins ago

ഛത്തീസ്‌ഗഡിൽ ഏറ്റുമുട്ടൽ !എട്ട് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന ; ഒരു സൈനികന് വീരമൃത്യു

ഛത്തീസ്‌ഗഡിലെ നാരായണ്‍പൂരില്‍ നടന്ന ഏറ്റുമുട്ടലിൽ എട്ട് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന . ഇന്ന് പുലര്‍ച്ചെ അഭുജ്മദ് വനത്തിലാണ് ഏറ്റുമുട്ടൽ നടന്നത്.…

34 mins ago

ബിജെപിയുമായി ഭിന്നത: പ്രചാരണങ്ങള്‍ RSS തള്ളി, മോഹന്‍ ഭാഗവത്- യോഗി കൂടിക്കാഴ്ച ഇന്ന്

ബിജെപിയുമായി ഭിന്നതയുണ്ടെന്ന പ്രചാരണങ്ങള്‍ ആര്‍ എസ് എസ് തള്ളി. ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം ആര്‍ എസ് എസ് സര്‍സംഘ് ചാലക്…

2 hours ago

സൗബിൻ ഷാഹിർ കള്ളപ്പണം ഇടപാടിന്റെ കണ്ണിയോ ? നടനെ രണ്ടുതവണ ചോദ്യം ചെയ്ത് ഇ ഡി

കൊച്ചി : മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ നിർമാതാവും നടനുമായ സൗബിൻ ഷാഹിറിനെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സിനിമയുമായി ബന്ധപ്പെട്ട…

2 hours ago

മഞ്ഞുമ്മൽ ബോയ്‌സും സൗബിൻ സാഹിറും തുടക്കം മാത്രം…|manjummal boys

മഞ്ഞുമ്മൽ ബോയ്‌സും സൗബിൻ സാഹിറും തുടക്കം മാത്രം...|manjummal boys

2 hours ago

മന്ത്രി സജി ചെറിയാനും ജില്ലാ സെക്രട്ടറിയും യോഗത്തിനെത്താന്‍ വൈകി, സംഘാടകരോട് ക്ഷോഭിച്ച് വേദിയില്‍ നിന്നും ജി സുധാകരന്‍ ഇറങ്ങിപ്പോയി ; വൈറലായി ദൃശ്യങ്ങള്‍

ആലപ്പുഴ : പരിപാടി തുടങ്ങാൻ വൈകിയതിനാൽ വേദിയിൽ നിന്നും ക്ഷുഭിതനായി ഇറങ്ങിപ്പോയി മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ. ഹരിപ്പാട്…

2 hours ago