പത്തനംതിട്ട: ചരിത്രപ്രസിദ്ധമായ ഓമല്ലൂർ രക്തകണ്ഠ സ്വാമി ക്ഷേത്രത്തിലെ ഉത്സവം അലങ്കോലമാക്കാൻ ഡി വൈ എഫ് ഐ ശ്രമം. ജില്ലാ സെക്രട്ടറി നിസാമിന്റെ നേതൃത്വത്തിലാണ് ക്ഷേത്രത്തിൽ കാവിക്കൊടികെട്ടിയാൽ സി പി എമ്മിന്റെയും ഡി വൈ എഫ് ഐ യുടെയും കൊടികെട്ടുമെന്ന ഭീഷണിയുമായി പ്രവർത്തകരെത്തിയത്. ഇതിനെതിരെ സ്ത്രീകളടക്കമുള്ള ഭക്തർ പ്രതിഷേധവുമായി രംഗത്തുവന്നു. പാർട്ടി കോടി കെട്ടാനും ഉത്സവം അലങ്കോലമാക്കാനും ക്ഷേത്രത്തിലേക്ക് കടന്നുകയറിയവർ സ്ഥലവാസികളല്ലാത്തവരും അന്യമതസ്ഥരുമാണെന്ന് ഭക്തർ ആരോപിക്കുന്നു. പത്തനംതിട്ട ഡി വൈ എസ് പി എസ് നന്ദകുമാറിന്റെ നേതൃത്വത്തിൽ പോലീസ് സംഘമെത്തിയാണ് സ്ഥലത്ത് സംഘർഷാവസ്ഥ ഒഴിവാക്കിയത്. അനധികൃതമായി ക്ഷേത്രോപദേശക സമിതി പിരിച്ചുവിട്ടാണ് സഖാക്കൾ ഉൾപ്പെടെയുള്ളവർ പിൻവാതിലിലൂടെ ഭരണസമിതിയിലെത്തിയതെന്നും ആരോപണമുണ്ട്.
ഉത്സവവുമായി ബന്ധപ്പെട്ട അലങ്കാരങ്ങളിൽ വ്യക്തമായ തീരുമാനം നേരത്തെ എടുത്തിരുന്നു, ക്ഷേത്ര ഗോപുരത്തിൽ കാവിക്കൊടിയും ചുറ്റുമതിലിൽ കാവിത്തൊരണങ്ങളും കെട്ടാനും അമ്പലത്തിനു സമീപമുള്ള റോഡിലും മൂന്നു കിലോമീറ്റർ ദൂരമുള്ള ആറാട്ട്കടവിലും അലങ്കാരങ്ങൾ വേണ്ടെന്നുമായിരുന്നു തീരുമാനം. എന്നാൽ ക്ഷേത്രഗോപുരത്തിൽ കാവിക്കൊടി കെട്ടിയതിനാൽ പാർട്ടി കൊടിയും കിട്ടുമെന്ന ഭീഷണിയുമായി നിസാമും സംഘവും എത്തുകയായിരുന്നു. ഇതിനെതിരെയായിരുന്നു ഭക്തരുടെ പ്രതിഷേധം.
സ്ഥലത്ത് ശക്തമായ പോലീസ് സന്നാഹമുണ്ടായിരുന്നു. ക്ഷേത്രവളപ്പിൽ പാർട്ടിക്കൊടി കെട്ടിയാൽ ശബരിമല സമരകാലത്തേതിന് സമാനമായ പ്രതിഷേധമുണ്ടാകുമെന്നും അന്യമതസ്ഥർ ക്ഷേത്രകാര്യങ്ങളിൽ ഇടപെടരുതെന്നും ഭക്തർ നിലപാടെടുത്തു. കൊടിയേറ്റ് കാണാനും സദ്യകഴിക്കാനുമായി നൂറുകണക്കിന് ഭക്തർ സ്ഥലതുണ്ടായിരുന്നു. അവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത് . ഇതോടെ സഖാക്കൾ കൊടികെട്ടലിൽ നിന്ന് പിന്മാറുകയായിരുന്നു. ആദ്യ ദിവസംതന്നെ ക്ഷേത്രോത്സവം അലങ്കോലമായതിൽ രോക്ഷാകുലരാണ് ഭക്തർ. ഇന്നുമുതൽ 10 ദിവസം നീണ്ടുനിൽക്കുന്ന ഉത്സവം മധ്യതിരുവിതാംകൂറിൽ അവസാനത്തേതാണ്. ഓമല്ലൂർ ക്ഷേത്ര ഉത്സവത്തിന് കൊടിയിറങ്ങുന്നതോടെ മധ്യതിരുവിതാംകൂറിലെ ക്ഷേത്ര ഉത്സവങ്ങൾക്ക് സമാപനമാകും.
തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…