Kerala

സംസ്ഥാനത്ത് ആരോഗ്യപ്രവർത്തകർ അരക്ഷിതാവസ്ഥയിലായിരിക്കെ, വന്ദനയുടെ കൊലപാതകം ഒറ്റപ്പെട്ട സംഭവമെന്ന് ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്

കോട്ടയം :സംസ്ഥാനത്ത് ആരോഗ്യപ്രവർത്തകർ അരക്ഷിതാവസ്ഥയിൽ ഭയത്തോടെ ജോലി ചെയ്യാൻ നിർ ബന്ധിതരായിക്കുമ്പോൾ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനയ്‌ക്കെത്തിച്ച പ്രതിയുടെ കുത്തേറ്റ് യുവ വനിതാ ഡോക്ടർ വന്ദന ദാസ് മരിച്ച സംഭവം ഒറ്റപ്പെട്ട സംഭവമെന്ന് ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്. ലഹരി സമൂഹത്തെ എത്രമാത്രം അപകടകരമായി ബാധിക്കുന്നുവെന്നതിന്റെ പ്രത്യക്ഷത്തിലുള്ള ഉദാഹരണമാണ് ഡോ. വന്ദന ദാസിന്റെ കൊലപാതകമെന്നും കൊലപാതകം വേദനാജനകമായ സംഭവമാണെന്നും ലഹരിക്കെതിരായ ക്യാമ്പയിന്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും വി.കെ. സനോജ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

‘കേരളം ആരോഗ്യമേഖലയില്‍ കൈവരിച്ച നേട്ടങ്ങള്‍ക്ക് ആരോഗ്യപ്രവര്‍ത്തകരുടെ ഏറ്റവും പ്രധാനപ്പെട്ട പങ്കുണ്ട്. ലോകത്തിനാകെ മാതൃകയായ കേരളത്തിന്റെ ആരോഗ്യമേഖലയുടെ വളര്‍ച്ചയ്ക്ക് ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അവര്‍ക്ക് നിര്‍ഭയമായി തൊഴിലെടുക്കാനുള്ള സൗകര്യം പൊതുസമൂഹം ഒരുക്കേണ്ടതുണ്ട്. കേരളത്തില്‍ ഒറ്റപ്പെട്ട നിലയിലാണ് ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടുള്ളത്’, വി.കെ. സനോജ് പറഞ്ഞു.

ലഹരിക്കിരയായിട്ടുള്ള ഒരാള്‍ കാണിച്ചിട്ടുള്ള അക്രമമാണ്. ഇങ്ങനെയൊരു സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കുറേക്കൂടി ജാഗ്രതയോടുകൂടി സമൂഹം ഇത്തരം വിഷയങ്ങളില്‍ ഇടപെടേണ്ടതുണ്ടെന്നും സനോജ് വ്യക്തമാക്കി.

ഇന്നലെ പുലർച്ചെ നാലരയോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനയ്‌ക്കെത്തിച്ച സ്കൂൾ അധ്യാപകന്റെ കുത്തേറ്റാണ് വനിതാ ഡോക്ടർ കൊല്ലപ്പെട്ടത്. ഇയാളുടെ ആക്രമണത്തിൽ മറ്റ് 2 പേർക്കു കുത്തേറ്റു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ കോട്ടയം മാഞ്ഞൂർ, മുട്ടുചിറ സ്വദേശിനി ഡോ. വന്ദനദാസ് (25) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ യുപി സ്കൂൾ അദ്ധ്യാപകനായ കുടവട്ടൂർ ശ്രീനിലയത്തിൽ എസ്. സന്ദീപിനെ (42) പൊലീസ് അറസ്റ്റു ചെയ്തു. റിമാൻഡിലായ ഇയാൾ നിലവിൽ പൂജപ്പുര സെൻട്രൽ ജയിലിലാണ്. ആശുപത്രിയിലെ ഹോം ഗാർഡ് അലക്സ് കുട്ടി, കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലെ എസ്ഐ മണിലാൽ എന്നിവർക്കും കുത്തേറ്റു.

അതെ സമയം സംസ്ഥാനത്ത് ആരോഗ്യപ്രവർത്തകർക്കെതിരായ അതിക്രമങ്ങൾ വർധിക്കുകയാണ്. ഡോക്ടർ വന്ദന ദാസ് മരിച്ച ഞെട്ടിക്കുന്ന വാർത്ത വന്നതിന് പിന്നാലെ മെഡിക്കൽ കോളജിൽ നഴ്സിന് നേരെ രോഗിയുടെ കയ്യേറ്റം നടന്ന വാർത്തയും ഇന്നലെ പുറത്ത് വന്നിരുന്നു. താൽക്കാലിക ജീവനക്കാരിയായ നേഹാ ജോണിനാണ് മർദനമേറ്റത്. ന്യൂറോ സർജറി കഴിഞ്ഞ രോഗി അക്രമാസക്തനാവുകയും നഴ്‌സിന്റെ കൈ തിരിച്ച് ഒടിക്കുകയുമായിരുന്നു.

ചികിത്സയിലുള്ള രോഗിക്ക് കുത്തിവയ്പ് എടുക്കാൻ ശ്രമിക്കുമ്പോഴായിരുന്നു മർദനം. പൂഞ്ഞാർ കുന്നോന്നി സ്വദേശിനിയായ നേഹാ ജോൺ കൈ ഒടിഞ്ഞതിനെത്തുടർന്ന് അവധിയിലാണ്

Anandhu Ajitha

Recent Posts

മലമൂത്ര വിസർജനത്തിന് ശേഷം മദ്രസ അദ്ധ്യാപകൻ കുട്ടികളെകൊണ്ട് തന്റെ സ്വകാര്യ ഭാഗങ്ങൾ ബലമായി കഴുകിക്കുന്നു !ഗുരുതര ആരോപണവുമായി വിദ്യാർത്ഥികൾ !

ഉത്തർപ്രദേശിലെ ബസ്തി ജില്ലയിലെ മദ്രസയിൽ പഠിക്കുന്ന പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെക്കൊണ്ട് മതപഠന സ്ഥാപനത്തിലെ മൗലവി തന്റെ സ്വകാര്യ ഭാഗങ്ങൾ കഴുകിച്ചതായി പരാതി.…

8 hours ago

ലോകകേരള സഭ പലസ്തീന് പിന്തുണ പ്രഖ്യാപിച്ച് പ്രമേയം പാസ്സാക്കി| പലസ്തീന്‍ കഫിയ പിണറായിക്ക്

ലോക കേരള സഭയെന്നാല്‍ മലയാളികളായ എല്ലാ പ്രവാസികളേയും ഉള്‍പ്പെടുന്നതാണെന്നാണ് സങ്കല്‍പ്പം. ഏറെ വിവാദങ്ങളും ധൂര്‍ത്തും ആരോപിക്കപ്പെടുന്ന ഈ കൂട്ടായ്മ ഇപ്പോള്‍…

9 hours ago

ഗ്വാളിയോർ വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെ എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിൽ പക്ഷി ഇടിച്ചു ! യാത്രക്കാർ സുരക്ഷിതർ

ദില്ലിയില്‍ നിന്ന് ബംഗളുരുവിലേക്കുള്ള എയര്‍ ഇന്ത്യാ എക്‌സപ്രസ് വിമാനത്തില്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് യാത്ര വൈകി. ഗ്വാളിയോര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെയാണ്…

9 hours ago

കാഫിര്‍ പ്രയോഗം: അന്വേഷണത്തിനു പോലീസ് മടിക്കുന്നത് എന്തുകൊണ്ടാണ് ?

കാഫിര്‍ പ്രയോഗത്തില്‍ ആരെയെങ്കിലും അറസ്‌ററു ചെയ്യുന്നെങ്കില്‍ അതു സിപിഎമ്മുകാരെ ആയിരിക്കും എന്നതാണ് ഇപ്പോഴത്തെ നില. ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ വടകര മണ്ഡലത്തില്‍…

9 hours ago

ലോക കേരള സഭ പലസ്തീന്‍ പ്രമേയം പാസ്സാക്കി| പാലസ്തീന്‍ കൈമാറിയ കഫിയ പിണറായി ഏറ്റുവാങ്ങി |RP THOUGHTS|

പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലോക കേരള സഭ പ്രമേയം പാസാക്കി. പലസ്തീനിലെ കൂ-ട്ട-ക്കു-രു-തി-യി-ല്‍ നിന്ന് ഇസ്രയേല്‍ പിന്മാറണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു.…

10 hours ago