Try this to eliminate bad cholesterol in the blood
ഗുജറാത്ത്: ലോകത്തിൽ അപൂർവങ്ങളിൽ അപൂര്‍വമായി മാത്രം കാണുന്ന രക്തഗ്രൂപ്പ് ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തി. ഗുജറാത്ത് സ്വദേശിയായ ഹൃദ്രോഗിയായ 65 കാരനാനാണ് അപൂര്‍വ രക്തഗ്രൂപ്പ് കണ്ടെത്തിയിരിക്കുന്നത്. ‘ഇ.എം.എം. നെഗറ്റീവ്’ രക്ത ഗ്രൂപ്പാണെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്.
ലോകത്ത് ഇതുവരെ ഒമ്പതുപേര്‍ക്ക് മാത്രമായിരുന്നു ഈ രക്തഗ്രൂപ്പ് കണ്ടെത്തിയിരുന്നത്. ഗുജറാത്ത് സ്വദേശിക്ക് കൂടി രക്തഗ്രൂപ്പ് കണ്ടെത്തിയതോടെ ഇവരുടെ എണ്ണം പത്തായി. ‘ഇ.എം.എം. നെഗറ്റീവ്’ ഗ്രൂപ്പ് നിലവിലുള്ള ‘എ’, ‘ബി’, ‘ഒ’, ‘എബി’ ഗ്രൂപ്പുകളുമായി തരംതിരിക്കാനാവില്ലെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
പൊതുവേ മനുഷ്യശരീരത്തില്‍ നാല് തരം രക്തഗ്രൂപ്പുകളാണുള്ളത്. അവയില്‍ 42 തരം ഘടകങ്ങളും 375 തരം ആന്റിജനുകളുമുണ്ട്. രക്തത്തില്‍ ഇഎംഎം ഹൈ-ഫ്രീക്വന്‍സി ആന്റിജന്‍ ഇല്ലാത്തവരാണ് ഇ.എം.എം. നെഗറ്റീവ് ഗ്രൂപ്പുകാര്‍. ഈ അപൂര്‍വ രക്തഗ്രൂപ്പുകളുള്ള ആളുകള്‍ക്ക് അവരുടെ രക്തം ആര്‍ക്കും ദാനം ചെയ്യാന്‍ കഴിയില്ല. അവര്‍ക്ക് മറ്റാരില്‍ നിന്നും രക്തം സ്വീകരിക്കാനും കഴിയില്ല.
രക്തത്തില്‍ ഇഎംഎമ്മിന്റെ അഭാവം വരുന്നതുകൊണ്ടാണ് ഇന്റര്‍നാഷണല്‍ സൊസൈറ്റി ഓഫ് ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ (ഐഎസ്ബിടി) ഇതിന് ‘ഇ.എം.എം നെഗറ്റീവ്’ എന്ന് പേരിട്ടിരിക്കുന്നത്.
ചൊക്ലിയിലെ 17-കാരനായ ശിവസൂര്യയുടെ തിരോധാനം കേവലമൊരു 'വീടുവിട്ടിറങ്ങൽ' എന്നതിലുപരി ദുരൂഹതകൾ നിറഞ്ഞ കേസായി മാറുകയാണ്. ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്…
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…
ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഊര്‍ജ്ജ ലഭ്യത വിപുലീകരണം ചരിത്രത്തില്‍ തന്നെ അഭൂതപൂര്‍വ്വമായ നേട്ടമാണെന്ന്…
കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍…
കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…
സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…