Wednesday, May 15, 2024
spot_img

അപൂർവങ്ങളിൽ അപൂര്‍വമായ രക്തഗ്രൂപ്പ്! ഇ.എം.എം. നെഗറ്റീവ് രക്തഗ്രൂപ്പ് ഇന്ത്യയിൽ കണ്ടെത്തിയതായി റിപ്പോർട്ട്

ഗുജറാത്ത്: ലോകത്തിൽ അപൂർവങ്ങളിൽ അപൂര്‍വമായി മാത്രം കാണുന്ന രക്തഗ്രൂപ്പ് ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തി. ഗുജറാത്ത് സ്വദേശിയായ ഹൃദ്രോഗിയായ 65 കാരനാനാണ് അപൂര്‍വ രക്തഗ്രൂപ്പ് കണ്ടെത്തിയിരിക്കുന്നത്. ‘ഇ.എം.എം. നെഗറ്റീവ്’ രക്ത ഗ്രൂപ്പാണെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്.

ലോകത്ത് ഇതുവരെ ഒമ്പതുപേര്‍ക്ക് മാത്രമായിരുന്നു ഈ രക്തഗ്രൂപ്പ് കണ്ടെത്തിയിരുന്നത്. ഗുജറാത്ത് സ്വദേശിക്ക് കൂടി രക്തഗ്രൂപ്പ് കണ്ടെത്തിയതോടെ ഇവരുടെ എണ്ണം പത്തായി. ‘ഇ.എം.എം. നെഗറ്റീവ്’ ഗ്രൂപ്പ് നിലവിലുള്ള ‘എ’, ‘ബി’, ‘ഒ’, ‘എബി’ ഗ്രൂപ്പുകളുമായി തരംതിരിക്കാനാവില്ലെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

പൊതുവേ മനുഷ്യശരീരത്തില്‍ നാല് തരം രക്തഗ്രൂപ്പുകളാണുള്ളത്. അവയില്‍ 42 തരം ഘടകങ്ങളും 375 തരം ആന്റിജനുകളുമുണ്ട്. രക്തത്തില്‍ ഇഎംഎം ഹൈ-ഫ്രീക്വന്‍സി ആന്റിജന്‍ ഇല്ലാത്തവരാണ് ഇ.എം.എം. നെഗറ്റീവ് ഗ്രൂപ്പുകാര്‍. ഈ അപൂര്‍വ രക്തഗ്രൂപ്പുകളുള്ള ആളുകള്‍ക്ക് അവരുടെ രക്തം ആര്‍ക്കും ദാനം ചെയ്യാന്‍ കഴിയില്ല. അവര്‍ക്ക് മറ്റാരില്‍ നിന്നും രക്തം സ്വീകരിക്കാനും കഴിയില്ല.

രക്തത്തില്‍ ഇഎംഎമ്മിന്റെ അഭാവം വരുന്നതുകൊണ്ടാണ് ഇന്റര്‍നാഷണല്‍ സൊസൈറ്റി ഓഫ് ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ (ഐഎസ്ബിടി) ഇതിന് ‘ഇ.എം.എം നെഗറ്റീവ്’ എന്ന് പേരിട്ടിരിക്കുന്നത്.

Related Articles

Latest Articles