കോയമ്പത്തൂര്‍: കേരളത്തിലെ 21 അണക്കെട്ടുകളിലെ ഉയര്‍ന്ന ജലനിരപ്പ് ഭൂചലന സാധ്യത കൂട്ടിയെന്ന് പഠനം. പൊതുവേ ദുര്‍ബലമായ പശ്ചിമഘട്ടത്തിലാണിത്. മൂന്നു മുതല്‍ അഞ്ചരവരെ തീവ്രതയുള്ള ഭൂകമ്പസാധ്യത പ്രദേശമാണ് കേരളമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തിരുച്ചിറപ്പള്ളി ഭാരതിദാസന്‍ സര്‍വകലാശാലയിലെ പ്രൊഫ. രാമസ്വാമി സോമസുന്ദരത്തിന്റെ നേതൃത്വത്തില്‍ 2018-ലെ പ്രളയത്തിനുശേഷമാണ് പഠനം നടത്തിയത്.
അളഗപ്പ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരും പങ്കാളികളായി. വലിയ ഉയരത്തില്‍ വെള്ളം കെട്ടിനിര്‍ത്തുന്നത് മൂലം ഭൂമിയുടെ ഉപരിതലത്തിലേക്കുണ്ടാക്കുന്ന മര്‍ദമാണ് ഭൂചലന സാധ്യത (ആര്‍.ഐ.എസ്.) കൂട്ടുന്നത്. ഇത്തരത്തിലുള്ള മര്‍ദംമൂലമാണ് 1967-ല്‍ മഹാരാഷ്ട്രയിലെ കൊയ്‌ന ജലസംഭരണി പ്രദേശത്ത് ഭൂചലനമുണ്ടായത്. പശ്ചിമഘട്ടത്തിലെ സാഹചര്യങ്ങളും നീങ്ങുന്നത് സമാന അവസ്ഥയിലേക്കാണ്. അതിഗുരുതരമാണ് പഠനത്തില്‍ കണ്ടെത്തിയ കാര്യങ്ങളെന്ന് ഡോ. രാമസ്വാമി പറഞ്ഞു.
കേരളത്തില്‍ 43-ലധികം അണക്കെട്ടുകളും ജലസംഭരണികളുമുണ്ട്. പലതും പരിസ്ഥിതി ദുര്‍ബലമായ പശ്ചിമഘട്ടമേഖലയിലാണ്. ഇന്ത്യന്‍ റിമോട്ട് സെന്‍സിങ് ഉപഗ്രഹം വഴിയും നാസയുടെ ഷട്ടില്‍ റഡാര്‍ ടോപ്പോഗ്രാഫി മിഷന്‍ വഴിയുമുള്ള വിവരങ്ങള്‍കൂടി വിശകലനം ചെയ്താണ് പഠനം നടത്തിയത്. 2019-ലെ പ്രളയശേഷമുള്ള സാഹചര്യവും ഇനി പഠിക്കും.
പശ്ചിമഘട്ടത്തിലെ പാറകള്‍ ദുര്‍ബലമാണെന്നതാണ് സ്ഥിതി ഗുരുതരമാക്കുന്നത്. പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട കണ്ടെത്തലുകള്‍ ഗുരുതമാണെന്ന് കാലിഫോര്‍ണിയയിലെ ചാപ്മാന്‍ സര്‍വകലാശാലയിലെ പ്രൊഫസര്‍ രമേഷ് സിങ്ങും ശരിവെച്ചിട്ടുണ്ട്. 2000 സെപ്റ്റംബറില്‍ ഹൈദരാബാദില്‍ ഉണ്ടായ ചെറിയ ഭൂചലനത്തിനുമുമ്പ് ഒറ്റദിവസം 24 സെന്റീമീറ്റര്‍ മഴ രേഖപ്പെടുത്തിയിരുന്നതായി അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ റിമോട്ട് സെന്‍സിങ് പഠനരീതിക്കൊപ്പം ഭൗമാന്തര്‍ ഭാഗത്തേക്കിറങ്ങുന്ന റഡാര്‍ (ജി.പി.ആര്‍.) സംവിധാനം ഉപയോഗിച്ചും പഠനം വേണമെന്നും നിര്‍ദേശിക്കുന്നു.
അടൂർ: നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് പോലീസ് ജീപ്പിലേക്ക് ഇടിച്ചുകയറി പോലീസുകാർ ഉൾപ്പെടെ ആറുപേർക്ക് പരിക്ക്. ഇന്ന് രാത്രി എട്ടിന് അടൂർ…
ബംഗ്ലാദേശിൽ വീണ്ടും ഹിന്ദുക്കൾക്കെതിരെ അതിക്രമം. ജെസ്സോർ ജില്ലയിലെ മോണിരാംപൂർ ഉപസിലയിൽ ഹിന്ദു മാദ്ധ്യമ പ്രവർത്തകനായ റാണ പ്രതാപ് ബൈരാഗിയെ അക്രമികൾ…
ധാക്ക : ബംഗ്ലാദേശിലെ ജെനൈദ ജില്ലയിലുള്ള കാളിഗഞ്ചിൽ നാൽപ്പതുകാരിയായ ഹിന്ദു വിധവയ്ക്ക് നേരെ ക്രൂരമായ ആക്രമണം. യുവതിയെ രണ്ട് പേർ…
കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരണം. കോഴിക്കോട് പുതിയങ്ങാടി സ്വദേശി സച്ചിദാനന്ദൻ എന്ന എഴുപത്തിരണ്ടുകാരനാണ് മരിച്ചത്.…
തിരുവനന്തപുരം: തൊണ്ടിമുതൽ തിരുമറിക്കേസിൽ മൂന്നു വർഷം തടവ് ശിക്ഷ ലഭിച്ച മുന്‍ മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് എംഎൽഎ പദവി…
ഹമീർപൂർ : ഉത്തർപ്രദേശിലെ ഹമീർപൂർ ജില്ലയിൽ സഹപ്രവർത്തകയുടെ മകളായ പതിനാറുകാരിയെ ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത ജൽ…