പ്രതീകാത്മക ചിത്രം
തായ്‌പേയ്: തായ്‌വാനിൽ ശക്തമായ ഭൂകമ്പം. റിക്ടർ സ്‌കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ തലസ്ഥാനമായ തായ്‌പേയിൽ ഒരു മിനിറ്റോളം കെട്ടിടങ്ങൾ കുലുങ്ങിയതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഭൗമോപരിതലത്തിൽ നിന്ന് 30.9 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായത്. അതേസമയം ഭൂകമ്പത്തിൽ ഉണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് വിവരങ്ങൾ പുറത്തു വന്നിട്ടില്ല. 1999-ൽ തായ്‌വാനിലുണ്ടായ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 2,415 പേർ കൊല്ലപ്പെടുകയും നിരവധി പേരെ കാണാതാവുകയും ചെയ്തിരുന്നു.
അതേസമയം നിലവിലുണ്ടായ ഭൂകമ്പം സുനാമിക്ക് കാരണമാകുമോ എന്നും ആശങ്കയുണ്ട്.ലോകത്തിലെ ഏറ്റവും കൂടുതൽ ഭൂകമ്പങ്ങൾ സംഭവിക്കുന്ന ചിലി മുതൽ ന്യൂസിലാൻഡ് വരെ പസഫിക് സമുദ്രത്തെ ചുറ്റിപ്പറ്റിയുള്ള ഭൂകമ്പ വിള്ളലുകളുടെ ഒരു രേഖയായ പസഫിക് ‘റിംഗ് ഓഫ് ഫയർ’ എന്ന മേഖലയിലാണ് തായ്‌വാൻ സ്ഥിതി ചെയ്യുന്നത്.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…