MALAYALAM

കൊളംബിയയെ പിടിച്ചുലച്ച് ഭൂകമ്പം! മരണ സംഖ്യ 132 ആയി! ആയിരം കടക്കുമോ എന്ന് ആശങ്ക, തുടർ ചലനങ്ങളെ ഭയന്ന് അധികൃതർ, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു! രക്ഷപ്രവർത്തനം തുടരുന്നു

ബൊഗോട്ട: തെക്കേ അമേരിക്കൻ രാജ്യമായ കൊളംബിയയിൽ ഉണ്ടായ ഭൂകമ്പത്തിൽ മരണസംഖ്യ 132 ആയി. 570-ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. പെരേരയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങളും ജീവനഹാനിയും റിപ്പോർട്ട് ചെയ്തത്. ഇവിടെ മാത്രം 60-ലേറെ പേർ മരണപ്പെട്ടു.

തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ 7:30 ഓടെയാണ് പശ്ചിമ കൊളംബിയൻ പ്രവിശ്യയായ ചോക്കോയിലെ സാൻ ജോസ് ഡെൽ പാൽമറിന് സമീപം ഭൂചലനം അനുഭവപ്പെട്ടത്. പെട്ടെന്നുണ്ടായ പ്രകമ്പനത്തിൽ നൂറുകണക്കിന് കെട്ടിടങ്ങളും വീടുകളും തകർന്നുവീണു. കാലി നഗരത്തിലെ പ്രമുഖ ആശുപത്രി കെട്ടിടം ഭാഗികമായി തകർന്നുവീണ് രോഗികളും കുഞ്ഞുങ്ങളും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയത് രക്ഷാപ്രവർത്തനം കൂടുതൽ സങ്കീർണ്ണമാക്കിയിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് പ്രാദേശിക ഭരണകൂടം നൽകുന്ന സൂചന.

ഭൂകമ്പത്തിന്റെ വ്യാപ്തി കണക്കിലെടുത്ത് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി കൊളംബിയൻ അധികൃതർ അറിയിച്ചു. ബൊഗോട്ട, കാലി തുടങ്ങി പ്രധാന നഗരങ്ങളിലെല്ലാം വിമാനത്താവളങ്ങളുടെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. തകർന്നുവീണ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവർക്കായി കാണാതായവരുടെ ബന്ധുക്കളും സൈന്യവും
തിരച്ചിൽ തുടരുകയാണ്. ദുരന്തബാധിത പ്രദേശങ്ങളിലേക്ക് അടിയന്തര സഹായമായി അമേരിക്ക 15.5 മില്യൺ ഡോളറിന്റെ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

കൊളംബിയ സ്ഥിതി ചെയ്യുന്നത് പസഫിക് ‘റിംഗ് ഓഫ് ഫയർ’ മേഖലയിലായതിനാൽ ഭൗമപാളികളുടെ ചലനം മൂലമുണ്ടാകുന്ന ശക്തമായ ഭൂചലനങ്ങൾ രാജ്യത്ത് പതിവാണ്. കൊളംബിയയുടെ ചരിത്രം പരിശോധിച്ചാൽ ഏറ്റവും ഭയാനകമായ ഭൂചലനം 1999 ജനുവരി 25-ന് ഉണ്ടായ അർമേനിയ ഭൂകമ്പമാണ്. റിക്ടർ സ്കെയിലിൽ 6.2 തീവ്രത മാത്രമാണ് രേഖപ്പെടുത്തിയതെങ്കിലും കെട്ടിടങ്ങളുടെ നിർമ്മാണത്തിലെ അപകതകൾ കാരണം അർമേനിയ നഗരം പൂർണ്ണമായി തകരുകയും ആയിരത്തിലധികം ആളുകൾ കൊല്ലപ്പെടുകയും നാലായിരത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അതുപോലെ 1979 ഡിസംബർ 12-ന് ഉണ്ടായ തുമകോ ഭൂകമ്പം 8.2 തീവ്രത രേഖപ്പെടുത്തിയ വൻ ദുരന്തമായിരുന്നു. ഈ ശക്തമായ ഭൂചലനത്തെ തുടർന്നുണ്ടായ കൂറ്റൻ സുനാമി തരംഗങ്ങൾ തുമകോ എന്ന കടലോര നഗരത്തെ വിഴുങ്ങുകയും അഞ്ഞൂറിലധികം ആളുകളുടെ ജീവൻ കവരുകയും ചെയ്തു.
​മറ്റൊരു പ്രധാന ദുരന്തം 1983 മാർച്ച് 31-ന് പോപയാൻ നഗരത്തിൽ ഉണ്ടായ ഭൂകമ്പമാണ്. പെസഹാ വ്യാഴാഴ്ച പ്രാർത്ഥനകൾ നടക്കുന്നതിനിടെയുണ്ടായ ഈ ദുരന്തത്തിൽ സെന്റ് കത്തീഡ്രൽ അടക്കം തകർന്നുവീണ് മുന്നൂറോളം പേർ മരണപ്പെട്ടു. ചരിത്രത്തിലേക്ക് കൂടുതൽ പിന്നോട്ട് പോയാൽ, 1875 മെയ് 18-ന് കൊളംബിയൻ-വെനസ്വേലൻ അതിർത്തിയിലെ കുകുട്ട നഗരത്തിലുണ്ടായ ഭൂകമ്പത്തിൽ ആയിരത്തിനും മൂവായിരത്തിനും ഇടയിൽ ആളുകൾ കൊല്ലപ്പെടുകയും നഗരം പൂർണ്ണമായി തകരുകയും ചെയ്തിരുന്നു.

ഭൂകമ്പത്തിന് തൊട്ടുപിന്നാലെ പെയ്ത ശക്തമായ മഴയും, പ്രധാന ഭൂചലനത്തിന് ശേഷം വന്ന ശക്തമായ തുടർചലനങ്ങളും എപ്പോഴും രക്ഷാപ്രവർത്തനത്തെ സങ്കീർണ്ണമാക്കാറുണ്ട്. ഇതിനുപുറമേ, ഭക്ഷണവും വെള്ളവും ലഭിക്കാതെ വന്നതോടെ നഗരത്തിൽ വ്യാപകമായ കൊള്ളയടിക്കലുകളും ക്രമസമാധാന പ്രശ്നങ്ങളും ഉടലെടുക്കാറുണ്ട്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ കൊളംബിയൻ സർക്കാരിന് പ്രദേശത്ത് കർഫ്യൂ പ്രഖ്യാപിക്കേണ്ടി വരികയും സൈന്യത്തെ ഇറക്കേണ്ടി വരുന്ന അവസ്ഥയും മുമ്പ് ഉണ്ടായിട്ടുണ്ട്.

B4 Admin

Recent Posts

ഭക്തിയുടെ അമൃതധാരയായി ചക്കുളത്തുകാവ് പൊങ്കാല നവംബർ 24-ന് നിലവറദീപവും കാർത്തിക സ്തംഭവും ആത്മീയ ചടങ്ങുകൾക്ക് മാറ്റുകൂട്ടും!

ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…

16 hours ago

സ്വന്തം വേർപാടിലും അഞ്ചുപേരിലൂടെ ജീവിച്ചിരിക്കുന്ന രുദ്രേഷ്: അവയവദാനത്തിലൂടെ മാതൃകയായി 17-കാരൻ!

തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…

16 hours ago

ഭാരതീയ ജനസംഘത്തിന്റെ 75 വർഷത്തെ ചരിത്രവും ദേശസ്‌നേഹ നയങ്ങളും സനാതന മൂല്യങ്ങളുടെ അടിത്തറയിൽ പടുത്തുയർത്തിയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പ്ലാറ്റിനം ജൂബിലി സ്മരണകൾ!

ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്‌നേഹവും…

17 hours ago

ഡോ. മോഹൻജി ഭാഗവതിന്റെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ വികസനരേഖ: വിശേഷണവുമായി മണിപ്പൂർ സർവകലാശാല വൈസ് ചാൻസലർ

രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…

2 days ago

മഹാദേവ് വാതുവെപ്പ് ആപ്പ് കേസ്: മുഖ്യപ്രതി സൗരഭ് ചന്ദ്രാകറിനെ ഒമാനിൽ നിന്ന് ഇന്ത്യയിലെത്തിച്ച് സിബിഐ

രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…

2 days ago

രാഷ്ട്രീയ ഏകതാ ദിവസ് 2026: ഐക്യഭാരതത്തിന്റെ ശിൽപി സർദാർ വല്ലഭ്ഭായ് പട്ടേലിനെ സ്മരിച്ച് രാജ്യം

2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…

2 days ago