Eat four almonds with breakfast from now on; The benefits are many!
നമ്മുടെ പ്രധാന ഭക്ഷണങ്ങള്‍ മൂന്ന് നേരമാണ്. പ്രാതല്‍, ഉച്ചഭക്ഷണം, അത്താഴം എന്നിവയാണ്. ഇതില്‍ യാതൊരു കാരണവശാലും ഒഴിവാക്കാൻ പാടില്ലാത്ത, ഏറ്റവും പ്രധാന ഭക്ഷണത്തിന്റെ ഗണത്തില്‍ പെടുന്ന ഒന്നാണ് ബ്രേക്ഫാസ്റ്റ് അഥവാ പ്രാതല്‍. നീണ്ട നേരത്തെ ഇടവേളയ്ക്ക് ശേഷം ശരീരത്തിന് ലഭിയ്ക്കുന്ന ഈ ഭക്ഷണത്തില്‍ നിന്നാണ് ശരീരത്തിന് വേണ്ട പോഷകങ്ങള്‍ സംഭരിക്കപ്പെടുന്നതും ഒരു ദിവസത്തേക്ക് വേണ്ട ഊർജ്ജം ശരീരം കണ്ടെത്തുന്നതും. പ്രാതലിനൊപ്പം നാല് ബദാം കൂടി ഉള്‍പ്പെടുത്തിയാല്‍ ഇത് നല്‍കുന്ന ഗുണങ്ങള്‍ ഏറെയാണ്.
തടി കുറയ്ക്കാന്‍
പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ പ്രാതലിന് കഴിക്കണം എന്നു പറയും. ഇത് തടി കുറയ്ക്കാന്‍ ഏറെ സഹായകമാണ്. കാരണം പ്രോട്ടീന്‍ വയര്‍ പെട്ടെന്ന് നിറഞ്ഞ തോന്നല്‍ നല്‍കും. വിശപ്പ് ഏറെ നേരത്തേയ്ക്ക് ഒഴിവാക്കും. മാത്രമല്ല, ബദാമിലെ പോഷകങ്ങള്‍ ശരീരത്തിന് ആവശ്യമായ പല ഘടകങ്ങളും നല്‍കുകയും ചെയ്യുന്നു. ഇതിനാല്‍ തന്നെ രാവിലെ പ്രാതലിനൊപ്പം ബദാം കൂടി ഉള്‍പ്പെടുത്തുന്നത് ആരോഗ്യകരം മാത്രമല്ല, തടി കുറയ്ക്കാന്‍ സഹായിക്കുന്ന വഴി കൂടിയാണ്.
ബ്രെയിന്‍ ഫുഡ്
ബദാം ബ്രെയിന്‍ ഫുഡ് കൂടിയാണ്. ഇത് തലച്ചോറിന്റെ പ്രവര്‍ത്തന ക്ഷമത വര്‍ദ്ധിപ്പിക്കാൻ സഹായിക്കുന്നു. പഠിക്കാനും ജോലികള്‍ ചെയ്യാനുമുള്ള ഊര്‍ജം ബ്രെയിന് ലഭിയ്ക്കുന്നു. ഓര്‍മശക്തിയ്ക്കും ബുദ്ധിശക്തിയ്ക്കും മികച്ചതാണ് ബദാം രാവിലെ തന്നെ കഴിക്കുന്നത്. കുട്ടികള്‍ക്ക് പ്രാതലിനൊപ്പം അല്ലെങ്കില്‍ രാവിലെ ബദാം നല്‍കുന്നത് ശീലമാക്കാം.
നല്ല കൊളസ്‌ട്രോള്‍
ശരീരത്തിന് ആവശ്യമായ ഊർജ്ജം നല്‍കാന്‍ രാവിലെ ബദാം കഴിക്കുന്നത് കൊണ്ട് സാധിക്കുന്നു. പ്രാതലില്‍ ബദാം ഉള്‍പ്പെടുത്തുന്നത് ശരീരത്തിന് ഊര്‍ജദായകം കൂടിയാണ്. ഇതു പോലെ തന്നെ ഇത് നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധനവിന് സഹായിക്കുന്ന ഒന്നാണ്. ഇത് ശരീരത്തിന് ആകെയുള്ള ആരോഗ്യത്തിന് സഹായിക്കുന്നു. പ്രമേഹ രോഗികള്‍ക്കും ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് കൊണ്ട് ആരോഗ്യ ഗുണങ്ങള്‍ ലഭിക്കുന്നു.
വിദ്യാർത്ഥി നേതാവിന്റെ കൊലപാതകത്തിൽ വ്യാപക പ്രതിഷേധം. കൊലപാതകത്തിന് പിന്നിൽ ഇന്ത്യയെന്ന് പ്രചാരണം. ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾ പ്രക്ഷോഭകർ വളഞ്ഞു. ബംഗ്ലാദേശിൽ…
അതിർത്തിയിൽ നിരന്തരം പ്രകോപനം സൃഷ്ടിച്ച് ബംഗ്ലാദേശ് ! ബംഗാൾ ഉൾക്കടലിൽ കഴിഞ്ഞ രണ്ടു മാസമായി തുടരുന്ന സംഘർഷം വർദ്ധിക്കുന്നു. യുദ്ധ…
അന്നത്തെ പ്രധാനമന്ത്രി ഗോവയെ മോചിപ്പിക്കാൻ നടപടിയെടുത്തില്ല ! സൈനിക നടപടി വൈകിപ്പിച്ചു ! എന്നാൽ ചെറിയ ഭൂഭാഗമായ ഗോവയ്ക്ക് വേണ്ടി…
ഗോവയെ കുറിച്ച് ചിലർ മോശം കാര്യങ്ങൾ പ്രചരിപ്പിക്കുന്നു ! ഗോവ ഭാരതത്തിന്റെ ദക്ഷിണ കാശിയാണ് ! രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചു…
യൂറോപ്യൻ രാജ്യമായ ഡെന്മാർക്ക് തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുഖാവരണം നിരോധിക്കാനായി നടത്തുന്ന പുതിയ നിയമനിർമ്മാണം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടുന്നു.…
പോളണ്ടിലെ രാഷ്ട്രീയ ചരിത്രത്തിൽ നിർണ്ണായകമായ ഒരു മാറ്റം കുറിച്ചുകൊണ്ട്, രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഭരണഘടനാ ട്രൈബ്യൂണൽ പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്.…