കൊച്ചി: പാതിവില തട്ടിപ്പ് കേസിൽ ലോക്കൽ പോലീസും ക്രൈം ബ്രാഞ്ചും ഇഴഞ്ഞു നീങ്ങുമ്പോൾ പ്രതികളെ കുടുക്കാൻ അതിവേഗ നടപടികളുമായി ഇ ഡി. കോൺഗ്രസ് നേതാവും കുമിളി മുൻ പഞ്ചായത്ത് പ്രസിഡന്റുമായ ഷീബാ സുരേഷിന്റെ വീട് സീൽ ചെയ്‌തു. വിവാദ പണമിടപാടുകളിൽ എൻ ജി ഒ കോൺഫെഡറേഷൻ ബോർഡ് അംഗം എന്ന നിലയിൽ ഷീബയ്ക്ക് മുഖ്യ പങ്കെന്നാണ് ഇ ഡി വിലയിരുത്തൽ. ഷീബ ഇപ്പോൾ വിദേശത്താണ്. ഷീബ തങ്ങളുടെ കേസുകളിൽ പ്രതിയല്ലെന്നാണ് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചിരുന്നത്. ഷീബയുടെ മുൻകൂർ ജാമ്യം പരിഗണിക്കുന്ന സമയത്താണ് കോടതി സർക്കാരിന്റെ അഭിപ്രായം തേടിയത്.
മറ്റൊരു കോൺഗ്രസ് നേതാവും അഭിഭാഷകയുമായ ലാലി വിൻസെന്റിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകളാണ് ഇ ഡി മരവിപ്പിച്ചത്. ദൈനം ദിന ആവശ്യങ്ങൾക്കായി പുതിയ അക്കൗണ്ട് തുറക്കാൻ അനുമതി ആവശ്യപ്പെട്ട് ഇന്ന് ലാലി കോടതിയെ സമീപിച്ചിട്ടുമുണ്ട്. ലാലി വിൻസെന്റിന്റെയും സായിഗ്രാമം ഗ്ലോബൽ ഡയറക്ടർ കെ എൻ ആനന്ദ കുമാറിന്റെയും വീടുകളിലും ഓഫീസുകളിലും കഴിഞ്ഞ ദിവസം ഇ ഡി റെയ്‌ഡ് നടത്തിയിരുന്നു.
അതേസമയം ലോക്കൽ പോലീസ് രജിസ്റ്റർ ചെയ്‌ത 200 കേസുകൾ കൂടി ക്രൈം ബ്രാഞ്ചിന് കൈമാറി. മുഖ്യപ്രതി അനന്തു കൃഷ്‌ണന്റെ പണമിടപാടുകൾ ഇ ഡി വിശദമായി പരിശോധിക്കുകയാണ്. കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടോ എന്നാണ് ഇ ഡി അന്വേഷിക്കുക. 1000 കോടിയുടെ തട്ടിപ്പ് സംസ്ഥാനമൊട്ടാകെ നടന്നിട്ടുണ്ടെന്നാണ് അന്വേഷണ ഏജൻസികൾ കണക്കൂട്ടുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം അടക്കം ദുരുപയോഗം ചെയ്‌തു എന്ന കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടിനെ തുടർന്നാണ് കേസിൽ ഇ ഡി യുടെ ഇടപെടൽ ഉണ്ടായത്.
ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…
ഒട്ടാവ : കാനഡയിലെ ബ്രാംപ്ടണില്‍ 78-കാരിയായ ഇന്ത്യന്‍ വംശജയുടെ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാറിലെത്തിയ യുവതി കവര്‍ന്നു. ജൂലൈ 28-ന്…
ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭ സമ്മേളനത്തില്‍ പാകിസ്ഥാന്റെ അതിര്‍ത്തികടന്നുള്ള ഭീകരവാദ നയങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.…
കൊച്ചി : സ്വകാര്യ ആഡംബര വാഹനത്തില്‍ സര്‍ക്കാര്‍ ബോര്‍ഡ് വച്ച് യാത്ര ചെയ്തതിനെ ന്യായീകരിച്ച് മന്ത്രി കെ. എം. ഷാജി…
ചൊക്ലിയിലെ 17-കാരനായ ശിവസൂര്യയുടെ തിരോധാനം കേവലമൊരു 'വീടുവിട്ടിറങ്ങൽ' എന്നതിലുപരി ദുരൂഹതകൾ നിറഞ്ഞ കേസായി മാറുകയാണ്. ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്…
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…