NATIONAL NEWS

നിയമവിരുദ്ധമായി പണം സമാഹരിച്ച കേസ്; മാധ്യമപ്രവർത്തക റാണ അയൂബിനെതിരെ ഇഡി കുറ്റപത്രം സമർപ്പിച്ചു

ദില്ലി: മാധ്യമപ്രവർത്തക റാണ അയുബിനെതിരെ ഇ ഡി കുറ്റപത്രം സമർപ്പിച്ചു. ഗാസിയാബാദിലെ പ്രത്യേക കോടതിയിൽ ആണ് കുറ്റപത്രം നൽകിയത്. ചാരിറ്റിയുടെ മറവിൽ ജനങ്ങളിൽ നിന്നും ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ നിയമവിരുദ്ധമായി പണം സമാഹരിച്ചു എന്നാണ് കേസ്. സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവനകളിലൂടെ സമാഹരിച്ച പണം സ്വന്തം ആവശ്യത്തിനായി ഉപയോഗിച്ചുവെന്ന് ആരോപിച്ചാണ് എൻഫോഴ്സമെന്‍റ് ഡയറക്ടറേറ്റ് റാണ അയൂബിനെതിരെ നടപടി എടുത്തത്.

റാണാ അയ്യൂബിന് ഇ ഡി യാത്രാ വിലക്ക് ഏർപ്പെടുത്തുകയും പിന്നീട് അത് പിൻവലിക്കുകയും ചെയ്തിരുന്നു. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഏര്‍പ്പെടുത്തിയ യാത്രാ വിലക്ക് റദ്ദാക്കിയത് ദില്ലി ഹൈക്കോടതിയാണ്. റാണ അയൂബിനെ പിന്തുണച്ച് ഐക്യരാഷ്ട്ര സഭയടക്കം രം​ഗത്തെത്തിയിരുന്നു. റാണ അയൂബിന് നേരെയുള്ള ഇന്ത്യയിലെ അന്വേഷണ ഏജൻസികളുടെ നീക്കം അവസാനിപ്പിക്കണമെന്നും ഓണ്‍ലൈന്‍ ആക്രമണങ്ങളില്‍ നടപടി വേണമെന്നും യുഎന്‍ ആവശ്യപ്പെട്ടു. റാണാ അയൂബിന് പിന്തുണ അറിയിച്ച് യുഎൻ ട്വീറ്റ് ചെയ്തിരുന്നു.

റാണ അയൂബിനെതിരെ ഇന്ത്യയിലെ അന്വേഷണ ഏജന്‍സികൾ സ്വീകരിക്കുന്ന നടപടികൾ അവസാനിപ്പിക്കണം. ഓണ്‍ലൈനിലൂടെയുള്ള റാണ അയൂബിനെതിരായ വർഗീയ സ്ത്രീവിരുദ്ധ ആക്രമങ്ങളില്‍ അന്വേഷണം നടത്തണമെന്നും യുഎന്‍ ഇന്ത്യയോട് ആവശ്യപ്പെട്ടു. കേന്ദ്രസർക്കാരിനും ബിജെപിക്കുമെതിരെ വിമർശനങ്ങള്‍ ഉന്നയിക്കുന്ന റാണ അയൂബിന് സാമൂഹിക മാധ്യമങ്ങളില്‍ നേരിടുന്ന ആക്രമങ്ങള്‍ കൂടി കണക്കിലെടുത്താണ് യുഎന്‍ വിമർശനം.

എന്നാല്‍ ജുഡീഷ്യല്‍ പീഡനമെന്ന ആരോപണം അടിസ്ഥാനരഹിതവും അനാവശ്യവുമാണെന്നായിരുന്നു ഇന്ത്യയുടെ പ്രതികരണം. ഇന്ത്യ നിയമവാഴ്ചയെ ഉയർത്തിപ്പിടിക്കുന്നു എന്നാല്‍ ആരും നിയമത്തിന് അതീതരല്ല. തെറ്റായ പ്രചാരങ്ങളെ പിന്തുടരുന്നത് ഐക്യരാഷ്ട്രസഭക്ക് കളങ്കമാകുമെന്നും ഇന്ത്യ മുന്നറിയിപ്പ് നല്‍കി. ഇതിനിടെ റാണ ആയൂബിനെ പിന്തുണച്ച വാഷിങ്ടണ്‍ പോസ്റ്റ് ദിനപത്രം ഇന്ത്യയില്‍ സ്വതന്ത്രമാധ്യമപ്രവര്‍ത്തനം അപകടത്തിൽ ആണെന്ന് വിമ‍ർശിച്ചിരുന്നു. ക്രമക്കേട് നടത്തിയെന്ന ആരോപണത്തിന്‍റെ അടിസ്ഥാനത്തില്‍ റാണ അയൂബിന്‍റെ 1.77 കോടി രൂപ ഇഡി കണ്ടുകെട്ടി.

Anandhu Ajitha

Share
Published by
Anandhu Ajitha
Tags: rana ayyoob

Recent Posts

ഗോവർദ്ധൻ കുരുക്കുന്ന കുരുക്കുകൾ : ശബരിമല സ്വർണ്ണക്കൊള്ള കേസ് കൂടുതൽ സങ്കീർണമാകുന്നു

ശബരിമല സ്വർണ്ണകൊള്ളയിൽ അറസ്റ്റിലായ ജ്വലറി ഉടമ ഗോവർദ്ധൻ നടത്തിയ പുതിയ വെളിപ്പെടുത്തലുകളും, SIT ക്ക്‌ മേൽ കോടതി നടത്തിയ വിമർശനങ്ങളും,…

6 minutes ago

തിരുവനന്തപുരം നഗരസഭ : ബി ജെ പിയും, സി പി എമ്മും തുറന്ന പോരിലേക്കോ?

തിരുവനന്തപുരം നഗരസഭയിൽ ഗണഗീതം, സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ, ശരണം വിളികൾ. ആകാംഷയേറുന്ന പുതിയ ഭരണ സമതിയുടെ വരും ദിനങ്ങൾ #keralapolitics2025 #bjpkerala…

43 minutes ago

ബംഗ്ലാദേശിനെ പ്രതിഷേധം ആളിക്കത്തുന്നു ; ലോകരാജ്യങ്ങൾ ഒരുമിക്കും

ബംഗ്ലാദേശിൽ ഹിന്ദു യുവാവായ ദിപു ചന്ദ്ര ദാസിനെ ആൾക്കൂട്ടം ക്രൂരമായി കൊലപ്പെടുത്തിയതിൽ പ്രതിഷേധം രാജ്യാന്തര തലത്തിൽ ശക്തമാകുന്നു. സംഭവത്തിൽ പ്രതിഷേധിച്ച്…

2 hours ago

ഭീകരവാദികളെ വലയിട്ട് പിടിച്ചു സുരക്ഷാ സേന

ജമ്മു–കശ്മീരിൽ സുരക്ഷാ സേനയുടെ ശക്തമായ ഭീകരവിരുദ്ധ ഓപ്പറേഷൻ. സാംബയിൽ +92 നമ്പറുകളുമായി സംശയാസ്പദൻ കസ്റ്റഡിയിൽ; ഉധംപൂരിൽ ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികൾ…

2 hours ago

വൈശേഷിക ദർശനം എന്ന ഭാരതീയ ഭൗതികശാസ്ത്രം

വൈശേഷിക ദർശനം എന്ന ഭാരതീയ ഭൗതികശാസ്ത്രം #periodictable #sanskrit #dmitrimendeleev #chemistryhistory #ekaaluminium #panini #ancientindia #sciencehistory #vedicscience #chemistry…

2 hours ago

സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ ചൊല്ലി ബിജെപി കൗൺസിലർ കരമന അജിത്ത് I KARAMANA AJITH

ഇത്തവണയും സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്‌ത്‌ ബിജെപി കൗൺസിലർ കരമന അജിത്ത് I BJP COUNCILOR KARAMANA AJITH TOOK OATH…

18 hours ago