ദില്ലി: ഐഎഎക്സ് മീഡിയ കേസിൽ ജാമ്യത്തിലിറങ്ങിയ മുതിർന്ന കോൺഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ പി ചിദംബരത്തിന് കുരുക്കായി എയർ ഇന്ത്യ അഴിമതിക്കേസും. എയര്‍ ഇന്ത്യ അഴിമതികേസുമായി ബന്ധപ്പെട്ട് പി ചിദംബരത്തെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ആറ് മണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടതായാണ് വിവരം. ദില്ലിയിലെ ഇഡി ഓഫീസില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍.
കള്ളപ്പണം തടയല്‍ നിയമപ്രകാരമാണ് ചിദംബരത്തെ ചോദ്യം ചെയ്തത്. ചിദംബരത്തിന്റെ പ്രസ്താവനകള്‍ ഇ ഡി രേഖപ്പെടുത്തിയിട്ടുണ്ട്. 2005-ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്താണ് 70,000 കോടി രൂപയുടെ എയര്‍ ഇന്ത്യ അഴിമതി നടന്നത്. എയര്‍ ഇന്ത്യയ്ക്കും ഇന്ത്യന്‍ എയര്‍ലൈന്‍സിനും 111 പുത്തൻ വിമാനങ്ങള്‍ വാങ്ങുന്നതിന് നിര്‍മ്മതാക്കാളായ ബോയിംഗ്, എയര്‍ ബസ് എന്നീ കമ്പനികള്‍ക്ക് നല്കിയ കരാറിന്റെ മറവിലാണ് അഴിമതി നടന്നത്.
കേസില്‍ 2017-ല്‍ സിബിഐ അന്വേഷണവും, 2018 മേയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണവും ആരംഭിച്ചു. ഐഎന്‍എക്സ് മീഡിയ അഴിമതിക്കേസിൽ ആറുമാസത്തെ ജയിൽവാസത്തിന് ശേഷം കഴിഞ്ഞ മാസമാണ് ചിദംബരം തീഹാർ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്.
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…
ലഖ്നൗവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ (KGMU) ഉയർന്ന മതപരിവർത്തന സമ്മർദം, ലൈംഗിക ചൂഷണം, വനിതാ ജീവനക്കാർക്കെതിരായ അതിക്രമം തുടങ്ങിയ…
ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് തസ്തികയിലേക്കുള്ള നിയമന നടപടികളിൽ സുതാര്യത ഉറപ്പാക്കിയിട്ടുണ്ടോ എന്ന ചോദ്യവുമായി പുതിയ വിവാദം. മുൻ എസ്എഫ്ഐ…
തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ആദിശങ്കരാചാര്യർ പകർന്നുനൽകിയ ദേശീയ ഐക്യത്തിന്റെ സന്ദേശവും ഒരുമിച്ച് ഉയർത്തിപ്പിടിക്കണമെന്ന് ഗവർണർ ഓംപ്രകാശ് മാഥൂർ. ലോക്ഭവനിൽ…
സംസ്ഥാന രൂപീകരണത്തിന്റെ 70-ാം വാർഷിക വേളയിൽ കേരളത്തിലെ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ കേരളപ്പിറവി മംഗളങ്ങൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.…
സ്വദേശി സാങ്കേതികവിദ്യയുടെ കരുത്തിൽ ഭാരതം ബഹിരാകാശ രംഗത്ത് മറ്റൊരു സുപ്രധാന നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. ജിഎസ്എൽവി-എഫ്18 (GSLV-F18) റോക്കറ്റ് ഉപയോഗിച്ച്…