വി.എസ്.ശിവകുമാറിന് കുരുക്ക് മുറുകും.അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വി.എസ്.ശിവകുമാറിന് ഇഡി നോട്ടീസ് അയച്ചു.നോട്ടീസിൽ തിങ്കളാഴ്ച രാവിലെ 11 മണിക്ക് കൊച്ചിയിലെ ഓഫീസില്‍ ഹാജരാകണമെന്നാണ് ഇ ഡി വ്യക്തമാക്കിയിരിക്കുന്നത്.ഇത് രണ്ടാമത്തെ തവണയാണ് ഇ ഡി ശിവകുമാറിന് നോട്ടീസ് അയക്കുന്നത്. 2011-16 കാലത്തെ യു.ഡി.എഫ്. മന്ത്രിസഭയിലെ അംഗമായിരുന്നു ശിവകുമാര്‍. മന്ത്രിയായിരുന്ന കാലത്ത് ശിവകുമാറിനെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ പേരിലാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്.
മുന്‍പ് ഏപ്രില്‍ 20-നാണ് ഇ.ഡി. ശിവകുമാറിന് നോട്ടീസ് അയച്ചത്. എന്നാല്‍ അന്ന് വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് ചോദ്യംചെയ്യല്‍ നീട്ടിവെപ്പിക്കുകയായിരുന്നു.മന്ത്രിയായിരുന്ന കാലത്ത് അദ്ദേഹം നടത്തിയ ഇടപാടുകളെ തുടര്‍ന്ന് വിജിലന്‍സ് മൂന്നു വര്‍ഷം മുന്‍പ് ശിവകുമാറിന്റെയും അദ്ദേഹത്തിന്റെ ബിനാമികള്‍ എന്ന് കരുതപ്പെടുന്നവരുടെയും വീടുകളിലും ഓഫീസുകളിലും വിജിലന്‍സ് റെയ്ഡ് നടത്തിയിരുന്നു. പക്ഷെ വിജിലന്‍സ് അന്വേഷണം മുന്നോട്ട് നീങ്ങിയില്ല. ആ വിജിലന്‍സ് അന്വേഷണത്തിന്റെയും എഫ്ഐ ആറിന്റെയും തുടര്‍ച്ചയായാണ് ഇപ്പോള്‍ ഇഡിയുടെ നടപടി
ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം സെൽഫിയെടുത്ത് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി. ഇരുവരും ചേർന്ന് സെൽഫി എടുക്കുന്ന…
ഛത്തീസ്ഗഡിലെ നാരായണ്‍പൂരില്‍ നടന്ന ഏറ്റുമുട്ടലിൽ എട്ട് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന . ഇന്ന് പുലര്‍ച്ചെ അഭുജ്മദ് വനത്തിലാണ് ഏറ്റുമുട്ടൽ നടന്നത്.…
ബിജെപിയുമായി ഭിന്നതയുണ്ടെന്ന പ്രചാരണങ്ങള്‍ ആര് എസ് എസ് തള്ളി. ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം ആര് എസ് എസ് സര്‍സംഘ് ചാലക്…
കൊച്ചി : മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ നിർമാതാവും നടനുമായ സൗബിൻ ഷാഹിറിനെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സിനിമയുമായി ബന്ധപ്പെട്ട…
മഞ്ഞുമ്മൽ ബോയ്സും സൗബിൻ സാഹിറും തുടക്കം മാത്രം...|manjummal boys
ആലപ്പുഴ : പരിപാടി തുടങ്ങാൻ വൈകിയതിനാൽ വേദിയിൽ നിന്നും ക്ഷുഭിതനായി ഇറങ്ങിപ്പോയി മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ. ഹരിപ്പാട്…