Union minister's gold bead for Our Lady of Lourdes! Sureshgopi came to meet his mother
തൃശ്ശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെ തൃശ്ശൂർ ലൂർദ് മാതാവിന്റെ പള്ളിയിലെത്തി മാതാവിന് സ്വർണ്ണ കൊന്ത സമർപ്പിച്ച് കേന്ദ്രസഹമന്ത്രി സുരേഷ്‌ഗോപി. തൃശൂരിലെ മുരളീമന്ദിരത്തിലെത്തി കെ കരുണാകരന്‍റെ സ്മൃതി കുടീരത്തില്‍ രാവിലെ പുഷ്പാര്‍ച്ചന നടത്തിയശേഷമാണ് സുരേഷ് ഗോപി തൃശൂരിലെ ലൂര്‍ദ് പള്ളിയിലെത്തിയത്. പള്ളിയിലെത്തിയ അദ്ദേഹത്തെ കത്തീഡ്രൽ വികാരിയും ഇടവകാംഗങ്ങളും ചേർന്നാണ് സ്വീകരിച്ചത്. ഇടവക വികാരി, ട്രസ്റ്റ് അംഗങ്ങൾ, ബിജെപി ജില്ലാ അദ്ധ്യക്ഷൻ കെകെ അനീഷ്‌കുമാർ എന്നിവർ അദ്ദേഹത്തെ അനുഗമിച്ചു. ഇടവക വികാരിയുടെയും ട്രസ്റ്റ് അംഗങ്ങളുടെയും സമ്മതത്തോടെയാണ് അദ്ദേഹം മാതാവിന് കൊന്ത സമർപ്പിച്ചത്.
സമർപ്പണത്തിന് ശേഷം അടിപ്പള്ളിയിലെത്തി പ്രാർത്ഥിക്കുകയും ചെയ്തു. തുടര്‍ന്ന് അവിടെ വെച്ച് പാട്ടു പാടികൊണ്ട് സുരേഷ് ഗോപി മാതാവിന് ആരാധന നടത്തി. ‘നന്ദിയാൽ പാടുന്നുദൈവമേ’ എന്ന പാട്ടാണ് സുരേഷ് ഗോപി പാടിയത്. നന്ദി എന്ന് പറയുന്നത് ഹൃദയത്തിലാണുള്ളതെന്നും അത് ഉല്‍പന്നങ്ങളില്‍ അല്ലെന്നുമാണ് സ്വര്‍ണ കൊന്ത സമര്‍പ്പിച്ചശേഷം സുരേഷ് ഗോപി പ്രതികരിച്ചത്. ഭക്തിപരമായ നിര്‍വഹണത്തിന്‍റെ മുദ്രയാണ് സ്വര്‍ണ കൊന്തയെന്നും സുരേഷ് ഗോപി പറഞ്ഞു.
ലൂർദ് പള്ളി ഇടവകയിൽ ഉൾപ്പെട്ട വ്യക്തിയാണ് മാതാവിനായി സ്വർണ്ണകൊന്ത പണിതത്. സുരേഷ് ഗോപി മുന്‍കൂറായി പണമടച്ച് പണിയിപ്പിക്കുകയായിരുന്നു. അൾത്താരയ്‌ക്ക് മുന്നിലെത്തിയപ്പോഴാണ് കൊന്ത സമർപ്പിക്കുന്ന കാര്യം എല്ലാവരും അറിഞ്ഞത് തന്നെ. തെരഞ്ഞെടുപ്പ് വിജയത്തിലെ നന്ദി അറിയിച്ചുകൊണ്ടാണ് സുരേഷ് ഗോപിയുടെ ലൂര്‍ദ് പള്ളിയിലെ സന്ദര്‍ശനം. തെരഞ്ഞെടുപ്പിനുശേഷം വീണ്ടും വരുമെന്ന് സുരേഷ് ഗോപി അറിയിച്ചിരുന്നു.
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…
തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…
ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്‌നേഹവും…
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…