Kerala

ഒരു ലക്ഷം രൂപ കമ്മീഷന്‍ നല്‍കിയതില്‍ തെളിവുണ്ട്; രാഹുൽ ഗാന്ധിക്കെതിരെയായ കുരുക്ക് മുറുക്കി എന്ഫോഴ്സ്മെന്റ്.

ദില്ലി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ തെളിവുണ്ടെന്ന് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. നിഴൽ കമ്പനിക്ക് ഒരു ലക്ഷം രൂപ നല്‍കിയത് വിശദീകരിക്കാൻ രാഹുൽ ഗാന്ധിക്കായില്ലെന്നാണ് ഇഡി ഉദ്യോഗസ്ഥര്‍ പറയുന്നത്. ഡോടെക്സ് മെർക്കൻഡൈസ് എന്ന കമ്പനിക്ക് രാഹുല്‍ ഗാന്ധി ഒരു ലക്ഷം രൂപ കമ്മീഷൻ നല്‍കിയെന്നും ഇക്കാര്യത്തിൽ തെളിവുണ്ടെന്ന് ഇഡി വ്യക്തമാക്കി. കള്ളപ്പണം വെളുപ്പിക്കാനായിരുന്നു കമ്മീഷനെന്നാണ് ആരോപണം.

രാഹുൽ ഗാന്ധിയെ ഇഡി ഇന്നും ചെയ്തുകൊണ്ടിരിക്കുകയാണ് . നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിക്കെതിരെയായ കുരുക്ക് മുറക്കുകയാണ് എന്ഫോഴ്സ്മെന്റ്. ഇന്നലെ തന്നെ ചോദ്യം ചെയ്യൽ പൂർത്തിയാക്കണമെന്ന രാഹുലിന്‍റെ ആവശ്യം നിരാകരിച്ചാണ് ഇന്നും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി നിർദേശം നല്‍കിയത്. കഴിഞ്ഞ രണ്ട് ദിവസമായി പതിനെട്ട് മണിക്കൂര്‍ നേരമാണ് രാഹുലിന്‍റെ ചോദ്യം ചെയ്യൽ നീണ്ടത്.

ഇന്നലെ നടന്ന ചോദ്യം ചെയ്യലിൽ യംഗ് ഇന്ത്യൻ പ്രൈവറ്റ് ലിമിറ്റഡിലെ ഓഹരി പങ്കാളിത്തം, അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് ഉൾപ്പെട്ട പ്രത്യേക സാമ്പത്തിക ഇടപാടുകൾ എന്നിവ സംബന്ധിച്ച രേഖകൾ ഇഡി രാഹുലിനെ കാണിച്ചു. ഈ ഇടപാടുകളിലെ സംശയങ്ങളും രാഹുലിനോട് ചോദിച്ചറിഞ്ഞു. എന്നാൽ ഉത്തരങ്ങളും വിശദീകരണങ്ങളും തൃപ്തികരമല്ലെന്നാണ് ഇഡി വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ആകെ 25 ചോദ്യങ്ങളുടെ വിശദാംശങ്ങളാണ് ഇ ഡി അസിസ്റ്ററ്റ് ഡയറക്ടർ മോണിക്കാ ശർമ്മ നേതൃത്വം നൽകുന്ന സംഘം രാഹുലിനോട് ഇന്നലെ ചോദിച്ചറിഞ്ഞത്. അതേസമയം ചോദ്യം ചെയ്യലിനിടെ നിരവധി തവണ ഇടവേള എടുത്ത് ഉദ്യോഗസ്ഥർ സമയം നീട്ടിക്കൊണ്ടു പോകുന്നത് അവസാനിപ്പിക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടെന്നാണ് വിവരം.

അതേസമയം, ഇഡിയുടെ ചോദ്യം ചെയ്യലില്‍ തുടർനടപടികൾ ആലോചിക്കാൻ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ മുതിർന്ന നേതാക്കൾ യോഗം ചേർന്നു. ഇന്നലെ രാത്രി വളരെ വൈകി സോണിയ ഗാന്ധിയുടെ വീട്ടിലാണ് യോഗം നടന്നത്. കടുത്ത നടപടികളിലേക്ക് ഇഡി കടന്നാൽ മുൻകൂർ നിയമ നടപടികളിലേക്ക് നീങ്ങരുതെന്ന രാഹുലിന്‍റെ നിർദ്ദേശം യോഗത്തില്‍ ചർച്ച ചെയ്തു.

admin

Recent Posts

എന്താണ് വിദേശനാണ്യ ശേഖരം ? സമ്പദ് വ്യവസ്ഥയിൽ ഇതിന്റെ പ്രാധാന്യമെന്ത് ?

മൂന്നാമത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥ എന്ന സ്ഥാനത്ത് ഇന്ത്യ ഉടനെത്തും ! ഇത് ഇന്ത്യൻ കരുത്തിന്റെ സൂചന #foreignexchangereserves…

13 mins ago

അമേരിക്കയിൽ ഇന്ത്യക്കാരന്റെ ജ്വല്ലറിയിൽ വമ്പൻ കവർച്ച !പിഎൻജി ജ്വല്ലറിയുടെ സാൻ ഫ്രാൻസിസ്കോയിലെ ഔട്ട്ലറ്റ് കാലിയാക്കിയത് 20 പേരടങ്ങുന്ന മുഖം മൂടി സംഘം ; 5 പേർ അറസ്റ്റിൽ

അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യക്കാരന്റെ ജ്വല്ലറിയിൽ വമ്പൻ കവർച്ച. 20 പേരടങ്ങുന്ന സംഘമാണ് പുണെ ആസ്ഥാനമായുള്ള പിഎൻജി ജ്വല്ലറിയുടെ സാൻ…

28 mins ago

ബ്രിട്ടീഷു കാലത്തെ ഐപിസിയും സിആര്‍പിസിയും ഇനിയില്ല, പുതിയ ക്രിമിനല്‍ നിയമങ്ങള്‍ ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ : നിയമമന്ത്രി അര്‍ജുന്‍ റാം മേഖ്വാള്‍

ഇന്ത്യന്‍ പീനല്‍ കോഡ് 1860, ഇന്ത്യന്‍ എവിഡന്‍സ് ആക്റ്റ് 1872, ക്രിമിനല്‍ നടപടി ചട്ടം 1973 എന്നിവയ്ക്ക് പകരമുള്ള പുതിയ…

43 mins ago

കശ്മിരില്‍ സീറോ ടെറര്‍ പ്‌ളാന്‍ നടപ്പാക്കും ; അമിത് ഷായുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്

അമര്‍നാഥ് തീര്‍ത്ഥാടനം തുടങ്ങാനിരിക്കെ കശ്മിരില്‍ ഉന്നത തല സുരക്ഷാ വിലയിരുത്തല്‍ യോഗം നടന്നു.ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കൊപ്പം രാജ്യത്തെ സുരക്ഷാ…

49 mins ago

പുറത്തുനിന്നുള്ള ആശയവിനിമയത്തിനുള്ള യാതൊരു സാധ്യതയും യന്ത്രത്തിൽ ഇല്ല !! വോട്ടെണ്ണൽ യന്ത്രം ഹാക്ക് ചെയ്തുവെന്ന ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ

ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ മുംബൈ നോർത്ത് വെസ്റ്റ് സീറ്റിൽ വോട്ടെണ്ണൽ യന്ത്രം ഹാക്ക് ചെയ്തുവെന്ന ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ.മൊബൈൽ ഫോൺ…

1 hour ago

വിദേശത്തു പോയ ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ടു, പക അമ്മായി അമ്മയോട് ! പെട്രോളൊഴിച്ചു പിഞ്ചു കുഞ്ഞിനെ കൊല്ലാന്‍ ശ്രമിച്ച പൈനാവ് കേസിലെ സൈക്കോ പിടിയില്‍

ഇടുക്കി പൈനാവ് ആക്രമണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭാര്യാ മാതാവിനെയും ഭാര്യാ സഹോദരന്റെ രണ്ടര വയസ്സുള്ള മകളെയും പെട്രോളൊഴിച്ച് കത്തിച്ച്…

2 hours ago