കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് നൽകിയ രഹസ്യമൊഴി ഇ ഡി കേന്ദ്ര ഓഫീസിന് കൈമാറി. മുഖ്യമന്ത്രി അടക്കമുള്ളവർക്കെതിരെ ഗുരുതരമായ വെളിപ്പെടുത്തലുകളാണ് സ്വപ്നയുടെ മൊഴിയിലുള്ളത്. അതുകൊണ്ട് തന്നെ കേന്ദ്ര ഡയറക്ടറേറ്റിന്‍റെ നിര്‍ദ്ദേശമനുസരിച്ചായിരിക്കും കേസിൽ ഇ ഡി തുടര്‍ നടപടികളെടുക്കുക.
മുഖ്യമന്ത്രിക്കും ഭാര്യയ്ക്കും മക്കളുമടങ്ങുന്ന കുടബംബാംഗങ്ങള്‍ക്കും മുൻ മന്ത്രിക്കും എതിരെ ഗുരുതര വെളിപ്പെടുത്തലുകള്‍ മൊഴിയിലുണ്ടെന്നാണ് സൂചന. ഈ പശ്ചാത്തലത്തിലാണ് ഇ ഡി മൊഴി കേന്ദ്ര ഡയറക്ട്രേറ്റിന് കൈമാറിയത്. മാെഴി വിശദമായി പരിശോധിച്ചായിരിക്കും എൻഫോഴ്സ്മെന്‍റ് കേന്ദ്ര ഡയറക്ട്രേറ്റ് തുടര്‍ നടപടികള്‍ സ്വീകരിക്കുക.
കേന്ദ്ര ഡയറക്ട്രേറ്റിന്‍റെ നിര്‍ദ്ദശപ്രകാരം വരും ദിവസം തന്നെ സ്വപ്ന സുരേഷിന്‍റെ മൊഴി ഇ ഡി എടുത്തേക്കും. അതിന് ശേഷമാവും മുഖ്യമന്ത്രിയടക്കമുള്ളവരുടെ കാര്യത്തില്‍ നടപടികളുണ്ടാവുക. നേരത്തെ കള്ളപ്പണ കേസ് അന്വേഷിച്ച ജോയിന്‍റ് ഡയറക്ടറുടെ നേതൃത്വത്തില്‍ തന്നെയായിരിക്കും തുടരന്വേഷണവും നടക്കുക. അതേസമയം, മുഖ്യമന്ത്രി തന്നെ അറിയില്ലെന്ന് പറഞ്ഞത് കളവാണെന്നും ക്ലിഫ് ഹൗസില്‍ വെച്ച് മുഖ്യമന്ത്രിയും ഭാര്യയും മക്കളുമൊക്കെയായി നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അത് മറന്നിട്ടുണ്ടെങ്കില്‍ മാധ്യമങ്ങള്‍ വഴി അത് ഓര്‍മിപ്പിക്കാമെന്നും സ്വപ്ന സുരേഷ് ഇന്നലെ പറഞ്ഞിരുന്നു.

