കൊച്ചി: മസാല ബോണ്ട് കേസിലെ ഇഡി അന്വേഷണത്തിന് സ്‌റ്റേ അനുവദിക്കാതെ ഹൈക്കോടതി. തുടർ നടപടികൾ സ്റ്റേ ചെയ്യണമെന്ന കിഫ്ബിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. ഹർജി സെപ്റ്റംബർ രണ്ടിന് വീണ്ടും പരിഗണിക്കാനായി മാറ്റി.
ബോണ്ട് വിതരണം റിസർവ് ബാങ്കിന്റെ അനുമതിയോടെയാണ് നടന്നതെന്നും ഫെമ നിയമങ്ങൾ ലംഘിച്ചിട്ടില്ലെന്നും കിഫ്ബി ഹർജിയിൽ പറഞ്ഞിരുന്നു. ഫെമ നിയമം ലംഘിച്ചിട്ടുണ്ടോയെന്ന കാര്യം പരിശോധിക്കേണ്ടത് റിസർവ് ബാങ്കാണെന്നും കിഫ്ബി പറഞ്ഞു.
എന്നാൽ മസാല ബോണ്ട് വിതരണത്തിൽ ഫെമ നിയമം ലംഘിച്ചതായി സംശയമുണ്ടെന്നും ഇക്കാര്യം പരിശോധിക്കണമെന്നുമായിരുന്നു ഇഡി കോടതിയിൽ വ്യക്തമാക്കിയത്. മറുപടി സത്യവാങ്മൂലം നൽകാൻ കൂടുതൽ സാവകാശം വേണമെന്നും ഇഡി കോടതിയെ അറിയിച്ചു. ഇതോടെ, സംശയം നിലനിൽക്കുന്ന സാഹചര്യത്തിൽ ആ സംശയത്തെ അടിസ്ഥാനമാക്കി അന്വേഷണം നടത്താമല്ലോയെന്ന് കിഫ്ബിയോട് ഹൈക്കോടതി ആരായുകയും ചെയ്തു. മറുപടി സത്യവാങ്മൂലം സെപ്റ്റംബർ രണ്ടിന് സമർപ്പിക്കാമെന്നാണ് ഇഡി അറിയിച്ചിരിക്കുന്നത്. അതുവരെ കേസിൽ അന്വേഷണത്തിന് സ്റ്റേയില്ലായെന്ന കാര്യം ഹൈക്കോടതി സിംഗിൾ ബെഞ്ച് വ്യക്തമാക്കി.
കേരള രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചാവിഷയമായി മാറിക്കൊണ്ടിരിക്കുന്ന പുതിയൊരു ഭരണപരമായ തീരുമാനമാണ് മുഖ്യമന്ത്രിയുടെ മാധ്യമ ഇടപെടലുകളിലെ നിയന്ത്രണങ്ങള്‍. മുഖ്യമന്ത്രി വി.ഡി. സതീശന്‍…
ഗുവാഹതി : നിരോധിത ഭീകര സംഘടനയായ ജമാത്-ഉല്‍-മുജാഹിദ്ദീന്‍ ബംഗ്ലാദേശിന്റെ (ജെ.എം.ബി) പോഷക സംഘടനയായ 'ഇമാം മഹ്മൂദ് ഖഫില'യുമായി (IMK) ബന്ധപ്പെട്ട…
കേരളത്തിന്റെ പൊതുആരോഗ്യ രംഗം എക്കാലത്തും ഇന്ത്യക്കാകെ മാതൃകയായിരുന്നു. സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും ആശ്രയമായ സര്‍ക്കാര്‍ ആശുപത്രികളിലെ മികച്ച ചികിത്സാ സൗജന്യങ്ങളും മരുന്ന്…
കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ മുട്ടില്‍ മരംമുറിക്കേസ് അന്വേഷണത്തില്‍ വന്‍ അട്ടിമറി നടന്നുവെന്ന വെളിപ്പെടുത്തലുകള്‍ പൊതുസമൂഹത്തില്‍ വലിയ ചര്‍ച്ചയാകുന്നു. കോടികള്‍…
കൊച്ചി : പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍. കുമ്പളം…
കേരളത്തില്‍ ലഹരി മാഫിയയ്ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണ്. മലപ്പുറം വേങ്ങരയില്‍ വെച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല…