CRIME

ഓപ്പറേഷന്‍ തൂഫാന്‍ രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ എത്രത്തോളം വിജയം നേടി. രണ്ടാംഘട്ടം ലക്ഷ്യമിടുന്നത് ക്യാംപസുകളിലേക്ക്. ലഹരിയുടെ പിടിയില്‍ പെട്ട കൗമാരങ്ങളെ ശുദ്ധീകരിക്കാനാകുമോ ?

കേരളത്തില്‍ ലഹരി മാഫിയയ്ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണ്. മലപ്പുറം വേങ്ങരയില്‍ വെച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്ത ‘തൂഫാന്‍ തദ്ദേശം’ പദ്ധതിയിലൂടെ, ലഹരിക്കെതിരെയുള്ള പോരാട്ടം താഴെത്തട്ടിലേക്ക് അതായത് ഓരോ വാര്‍ഡിലേക്കും വ്യാപിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജിയടക്കമുള്ള പ്രമുഖര്‍ ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതരായിരുന്നു.

സംസ്ഥാനത്തെ എല്ലാ വാര്‍ഡുകളിലും പ്രത്യേക ‘തൂഫാന്‍ സമിതികള്‍’ രൂപീകരിച്ച്, ജനങ്ങളുടെ പങ്കാളിത്തത്തോടെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഗ്രാമങ്ങളില്‍ ശക്തമായാണ് നടപ്പിലാക്കിയിരുന്നത്. രണ്ടാം ഘട്ടത്തില്‍ വാര്‍ഡുകള്‍ക്ക് പുറമെ സ്‌കൂളുകളിലേക്കും കോളേജ് ക്യാമ്പസുകളിലേക്കും പദ്ധതിയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ലഹരിയുടെ കെണിയില്‍പ്പെട്ട് പോയവരെ അതില്‍ നിന്നും മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘തൂഫാന്‍ കെയര്‍’ നടപ്പിലാക്കുന്നത്. ഇരകള്‍ക്ക് മികച്ച ചികിത്സയും കൃത്യമായ പുനരധിവാസവും ഇതുവഴി ഉറപ്പുവരുത്തും. ഓപ്പറേഷന്‍ തൂഫാനിന്റെ ഭാഗമായി സന്നദ്ധ സംഘടനകളുടെ സഹായത്തോടെ എല്ലാ വിദ്യാലയങ്ങളിലും ക്യാമറകള്‍ സ്ഥാപിക്കും. സ്‌കൂള്‍ പരിസരങ്ങളിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ഇത് ഏറെ സഹായിക്കും.

തുടക്കം മുതല്‍ വലിയ രീതിയിലുള്ള പരിശോധനകളാണ് കേരളത്തില്‍ നടന്നു വരുന്നത്. പദ്ധതി ആരംഭിച്ച് 117 ദിവസം പിന്നിടുമ്പോള്‍ ആകെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ 11,677 എന്ന വലിയ കണക്കാണ്. ആദ്യഘട്ട പ്രവര്‍ത്തനങ്ങളിലൂടെ സംസ്ഥാനത്ത് ലഹരിയുടെ ഉപയോഗം 30 ശതമാനം വരെ കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് ആഭ്യന്തരമന്ത്രി അവകാശപ്പെടുന്നത്. സമൂഹത്തില്‍ നിന്നും ലഹരി പൂര്‍ണ്ണമായി തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ മഹാപദ്ധതിയില്‍ പൊതുജനങ്ങളും സജീവമായി പങ്കെടുക്കണമെന്നാണ് സര്‍ക്കാര്‍ ആഹ്വാനം ചെയ്യുന്നത്. ‘എല്ലാവരും തൂഫാന്‍ വാരിയര്‍’ എന്ന ആപ്തവാക്യത്തോടെ, നാടിന്റെ ഭാവി തലമുറയെ രക്ഷിക്കാനായുള്ള ഈ കൂട്ടായ യജ്ഞത്തില്‍ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവരുടെ പിന്തുണ അനിവാര്യമാണ്.

Sooryasurendran

Recent Posts

ഹമാം അല്‍ ഹമ്മാമിന് തീവ്രവാദ ബന്ധമുണ്ടെന്ന് സ്ഥിരീകരിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അല്‍ഖ്വെയ്ദ ബന്ധമെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ദുബായ് : ഇസ്രയേലിലേക്ക് സര്‍വീസ് നടത്തിയ ഫ്ലൈദുബായ് വിമാനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റനെ ആക്രമിച്ച് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച കോ-പൈലറ്റിന് തീവ്രവാദ…

1 hour ago

പാക് വനിതയുടെ ഹണിട്രാപ്പില്‍ കുരുങ്ങി. പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയ നാവികസേനാ ഉദ്യോഗസ്ഥന്‍ കോയമ്പത്തൂരില്‍ അറസ്റ്റില്‍

കോയമ്പത്തൂര്‍ : പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്റിന്റെ ഹണിട്രാപ്പില്‍ കുടുങ്ങി തന്ത്രപ്രധാനമായ പ്രതിരോധ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ കേസില്‍ 31-കാരനായ ഇന്ത്യന്‍…

2 hours ago

പ്രാര്‍ത്ഥിക്കാനെന്ന വ്യാജേന എഴുന്നേറ്റു നിന്ന് ക്യാപ്റ്റന്‍ സ്മിത് മച്ഛാറിന്റെ തലയ്ക്കടിച്ച് കൊല്ലാന്‍ ഹമാം അല്‍ ഹമ്മാമിന്റെ ശ്രമം, വധശ്രമത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സ്മിത് മച്ഛാര്‍

ന്യൂഡല്‍ഹി : ഫ്‌ലൈ ദുബായ് വിമാനത്തില്‍ സഹപൈലറ്റ് നടത്തിയ കൊലപാതക ശ്രമത്തിന്റെയും കോക്പിറ്റില്‍ നടന്ന ജീവന്മരണ പോരാട്ടത്തിന്റെയും ഞെട്ടിക്കുന്ന വിവരങ്ങള്‍…

2 hours ago

അദാനിയുടെ കൊള്ളഫീസ്. തിരുവനന്തപുരം വിമാനത്താവളത്തില്‍ പാര്‍ക്കിങ് നിരക്കുകള്‍ കുത്തനെ കൂട്ടി, യാത്രക്കാര്‍ക്കും തൊഴിലാളികള്‍ക്കും വെല്ലുവിളി

തിരുവനന്തപുരം : അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരെ കൊണ്ടുവിടാനും വന്നിറങ്ങുന്നവരെ കൂട്ടിക്കൊണ്ടുപോകാനുമെത്തുന്ന വാഹനങ്ങള്‍ക്ക് അദാനി ഗ്രൂപ്പ് താങ്ങാനാവാത്ത പാര്‍ക്കിങ് ഫീസ് ഏര്‍പ്പെടുത്തി.…

3 hours ago

പന്തളം കൊട്ടാരത്തിൽ ദുഃഖസാന്ദ്രമായ അന്തരീക്ഷം; മൂലം നാൾ വിജയലക്ഷ്മി തമ്പുരാട്ടി അന്തരിച്ചു, വലിയ കോയിക്കൽ ക്ഷേത്രം അടച്ചു

ശബരിമല ധർമ്മശാസ്താവിന്റെ പിതൃസ്ഥാനീയരായ പന്തളം രാജകൊട്ടാരത്തിൽ തികഞ്ഞ ദുഃഖസാന്ദ്രമായ അന്തരീക്ഷം. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും…

17 hours ago

നോയിഡയിലെ സൂപ്പർനോവ കെട്ടിടത്തിൽ ദാരുണ സംഭവം: 43-ാം നിലയിൽ നിന്ന് ചാടി യുവാവ് മരിച്ചു; യുപി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി

നോയിഡയിലെ ഉത്തർപ്രദേശ് പോലീസിന്റെ കാര്യക്ഷമമായ അന്വേഷണ സംവിധാനങ്ങൾക്ക് മുന്നിൽ വെല്ലുവിളിയുയർത്തി സൂപ്പർനോവ കെട്ടിട സമുച്ചയത്തിൽ ദാരുണമായ ഒരു ദുരന്തം സംഭവിച്ചു.…

18 hours ago