Kerala

വ്യക്തതയില്ലാത്ത ഉത്തരങ്ങൾ ; സിഎം രവീന്ദ്രനെ വിടാതെ പിന്തുടർന്ന് ഇ ഡി,വ്യക്തത തേടാൻ വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്റെ ഉത്തരങ്ങളിൽ അവ്യക്തത.ഇ ഡി വീണ്ടും രവീന്ദ്രനെ ചോദ്യം ചെയ്യും.കേസിൽ രവീന്ദ്രനെ ഇഡി ഇന്നലെ പത്തര മണിക്കൂർ ചോദ്യം ചെയ്തിരുന്നു. ഇതിൽ രവീന്ദ്രൻ നൽകിയ ഉത്തരങ്ങളിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനാണ് ചോദ്യം ചെയ്യൽ.ഇതിനായി ഇഡി രവീന്ദ്രനെ വൈകാതെ വീണ്ടും വിളിക്കുമെന്നാണ് വിവരം. ലൈഫ് മിഷൻ കോഴയുമായി ബന്ധപ്പെട്ട എല്ലാ വഴിവിട്ട നടപടികളും സി.എം.രവീന്ദ്രന്‍റെ അറിവോടെയാണെന്നാണ് സ്വപ്ന മൊഴി നൽകിയിരുന്നു.

അതേസമയം ലൈഫ് മിഷൻ കോഴക്കേസിൽ അറസ്റ്റിലായി റിമാൻഡിൽക്കഴിയുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ ഇന്ന് വീണ്ടും കോടതിയിൽ ഹാജരാക്കും. റിമാൻ‍ഡ് കാലാവധി പുതുക്കുന്നതിനാണ് കൊണ്ടുവരുന്നത്. ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ കൊച്ചിയിലെ പ്രത്യേക കോടതി നേരത്തെ തളളിയുന്നു. ഇതിനെതിരെ ശിവശങ്കർ ഈയാഴ്ച തന്നെ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്നാണ് സൂചന.

Anusha PV

Recent Posts

എണീറ്റിരിക്കണം എന്നാവശ്യപ്പെട്ട സ്വാമിയേ കൂടെയുള്ളവർ പിടിച്ചിരുത്തി; പത്മാസനത്തിൽ ഇരുന്ന സ്വാമിയുടെ കണ്ണുകൾ മുകളിലേക്കുയർന്നു; ഇന്ന് സന്യാസവും ആത്മജ്ഞാനവും സാമൂഹിക പരിഷ്കരണത്തിനുള്ള ഉപകരണങ്ങളാക്കിയ ചട്ടമ്പി സ്വാമികളുടെ നൂറാം സമാധി ദിനം

കേരളം കണ്ട നവോത്ഥാന നായകരില്‍ പ്രഥമ ശ്രേണിയിലുള്ള ചട്ടമ്പിസ്വാമികളുടെ നൂറാം സമാധി ദിനമാണിന്ന്. പത്തൊമ്പതും ഇരുപതും നൂറ്റാണ്ടുകളിൽ കേരളത്തിലുണ്ടായ വിസ്മയകരമായ…

2 mins ago

കാനഡയിൽ പിടിയിലായ മൂന്നു ചെറുപ്പക്കാർ റോ ഏജന്റുമാർ ? INDIA CANADA RELATIONS

നിജ്ജാറിനെ വകവരുത്തിയത് ഇന്ത്യയെങ്കിൽ തെളിവെവിടെ ? കാനഡയെ വാരിയലക്കി ജയശങ്കർ I DR S JAISHANKAR

23 mins ago

വോട്ടെടുപ്പ് കഴിഞ്ഞിട്ടും കെപിസിസി അദ്ധ്യക്ഷ സ്ഥാനം തിരികെ ലഭിക്കുന്നില്ല !കെ സുധാകരൻ കടുത്ത അതൃപ്തിയിൽ !

തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് കഴിഞ്ഞിട്ടും കെപിസിസി അദ്ധ്യക്ഷ സ്ഥാനം തിരികെ ലഭിക്കാത്തതിൽ കെ സുധാകരന് കടുത്ത അതൃപ്തി.…

33 mins ago

ബലാത്സം​ഗത്തെ തുടർന്നുള്ള ​ഗർഭധാരണം; ​ഗർഭച്ഛിദ്രത്തിന് അനുമതി നിഷേധിക്കുന്നത് അവകാശലംഘനമെന്ന് ഹൈക്കോടതി

കൊച്ചി: ബലാത്സംഗത്തിന് ഇരയായി ഗർഭിണിയാവുന്ന സംഭവങ്ങളില്‍ ഗർഭച്ഛിദ്രത്തില്‍ ഹൈക്കോടതിയുടെ നിര്‍ണായക നിരീക്ഷണം. ബലാത്സംഗത്തിന് ഇരയായി ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിച്ചയാളുടെ കുഞ്ഞിനു…

1 hour ago

എറണാകുളത്ത് ഹോസ്റ്റലിലെ ശുചിമുറിയിൽ യുവതി പ്രസവിച്ചു; കാമുകനിൽ നിന്നും ഗർഭം ധരിച്ചതെന്ന് മൊഴി; ആശുപത്രിയിലെത്തിച്ച് പോലീസ്

കൊച്ചി: എറണാകുളത്ത് ഹോസ്റ്റലിലെ ശുചിമുറിയിൽ യുവതി ആൺകുഞ്ഞിന് ജന്മം നൽകി. യുവതിയ്‌ക്കൊപ്പം ഹോസ്റ്റല്‍ മുറിയിലുണ്ടായിരുന്നവരാണ് പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് സ്ഥലത്തെത്തിയ…

2 hours ago

ബൈക്കപകടത്തിൽ പരിക്കേറ്റ സുഹൃത്തിനെ വഴിയിൽ ഉപേക്ഷിച്ച് സഹയാത്രികൻ; പത്തനംതിട്ടയിൽ17-കാരന് ദാരുണാന്ത്യം

പത്തനംതിട്ട: ബൈക്കപകടത്തിൽ പരിക്കേറ്റ സുഹൃത്തിനെ വഴിയിൽ ഉപേക്ഷിച്ച് കടന്നുകളയാൻ ശ്രമിച്ച സഹയാത്രികൻ പിടിയിൽ. പത്തനംതിട്ട കാരംവേലിയിലാണ് അപകടമുണ്ടായത്. പരിക്കേറ്റ 17കാരനെ…

2 hours ago