ദുബായ്: ഈദിന് പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് ഏഴു ദിവസം അവധി ലഭിക്കുമെന്ന് പ്രസിഡന്റ് ശൈയിഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദേശം അനുസരിച്ച് യു എ ഇ മന്ത്രി സഭ പ്രഖ്യാപിച്ചു. ജൂണ്‍ രണ്ടിന് അവധി തുടങ്ങും. അവധിക്ക് ശേഷം ഗവണ്മെന്റ് ഓഫീസുകള്‍ ജൂണ്‍ ഒന്‍പതിന് മാത്രമേ തുറന്നു പ്രവര്‍ത്തിക്കൂ . മേയ് 31 വെള്ളി, ജൂണ്‍ ഒന്ന് ശനി എന്നീ ദിവസങ്ങളിലെ അവധി കൂടി പരിഗണിച്ചാല്‍ പൊതു മേഖലയ്ക്ക് തുടര്‍ച്ചയായ ഒന്‍പത് ദിവസം അവധി ലഭിക്കും.
സ്വകാര്യ മേഖലക്ക് ജൂണ്‍ മൂന്ന്, തിങ്കളാഴ്ച്ച മുതലാണ് അവധി. ശവ്വാല്‍ നാലിന് ഓഫീസുകള്‍ തുറക്കും. മാസപ്പിറവി ദൃശ്യമാകുന്നതിന് അനുസരിച്ച് ഇത് ജൂണ്‍ ആറിനാകുമെന്നാണ് കരുതുന്നത്. ജൂണ്‍ ആറ് വ്യാഴാഴ്ച ആയതിനാല്‍ വാരാന്ത്യ ദിനങ്ങള്‍ കൂടി ചേര്‍ത്ത് സ്വകാര്യ മേഖലക്ക് ആറ് ദിവസത്തെ അവധി കിട്ടും. യു.എ.ഇ.യില്‍ പെരുന്നാള്‍ ജൂണ്‍ അഞ്ചിനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തില്‍പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിച്ചഒമാനി പൈലറ്റ്, തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയായിരുന്നെന്ന് ഇസ്രയേല്‍…
ഗുജറാത്തിലെ രാജ്കോട്ടില്‍ കടബാധ്യത മൂലം ദുരിതത്തിലായ പച്ചക്കറി വ്യാപാരി കള്ളനോട്ട് നിര്‍മാണ കേസില്‍ പിടിയില്‍. രാജ്കോട്ട് സിറ്റി ക്രൈം ബ്രാഞ്ചും…
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തിന്റെ കോക്ക്പിറ്റിലുണ്ടായ ആക്രമണത്തിന്റെ ഭീതിദമായ നിമിഷങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് സ്മിത് മച്ചാറിനെ…
ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടയില്‍ ഫ്‌ലൈദുബായ് വിമാനത്തില്‍ ആകാശത്തുവെച്ച് ഭീകരാക്രമണശ്രമം ഉണ്ടായ വാര്‍ത്തയ്ക്ക് പിന്നാലെ എങ്ങനെ സഹപൈലറ്റിന് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ആക്രമിയ്ക്കാനുള്ള…
ദുബായില്‍ നിന്ന് ഇസ്രായേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്ളൈ ദുബായ് (flydubai) വിമാനത്തില്‍ യാത്രക്കാരുടെ ജീവന്‍ മുനയിലേറ്റിയ അവിശ്വസനീയമായ ആക്രമണത്തിന്റെ…
വിമാന ഹൈജാക്കിംഗിനിടയില്‍ യാത്രക്കാരെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് നീര്‍ജ ഭാനോട്ട് ജീവന്‍ വെടിഞ്ഞത്. എന്നാല്‍, താന്‍ പൈലറ്റായിരുന്ന വിമാനത്തെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ്…