ലിയർജെറ്റ് 45XR
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ ഉൾപ്പെടെ അഞ്ച് പേരുടെ ജീവനെടുത്ത ബാരാമതി വിമാനാപകടം ഇന്ത്യൻ വ്യോമയാന മേഖലയിൽ വലിയ ആശങ്കകൾക്ക് വഴിതുറക്കുന്നു. ദിലി ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘വിഎസ്ആർ വെഞ്ചേഴ്സ്’ എന്ന സ്വകാര്യ ചാർട്ടർ കമ്പനിയെയും അവർ ഉപയോഗിക്കുന്ന വിമാനങ്ങളുടെ സുരക്ഷയെയും കുറിച്ചുള്ള ഗുരുതരമായ ചോദ്യങ്ങളാണ് ഇതോടെ ഉയരുന്നത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഇതേ മോഡൽ വിമാനത്തിന്റെ രണ്ടാമത്തെ അപകടമാണിത് എന്നതാണ് ഈ ആശങ്കയ്ക്ക് ആധാരം.
2023 സെപ്റ്റംബർ 14-ന് മുംബൈ വിമാനത്താവളത്തിൽ വെച്ച് ഇതേ കമ്പനിയുടെ മറ്റൊരു ‘ലിയർജെറ്റ് 45XR’ വിമാനം (VT-DBL) അപകടത്തിൽപ്പെട്ടിരുന്നു. അന്ന് കനത്ത മഴയത്ത് ലാൻഡ് ചെയ്യുന്നതിനിടെ വിമാനം റൺവേയിൽ നിന്ന് വലതുവശത്തേക്ക് തെന്നിമാറുകയും രണ്ടായി പിളരുകയും ചെയ്തു. ഭാഗ്യവശാൽ അന്ന് വിമാനത്തിലുണ്ടായിരുന്ന എട്ട് പേരും പരിക്കുകളോടെ രക്ഷപ്പെട്ടു.
ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) നൽകുന്ന വിവരങ്ങൾ പ്രകാരം, ബാരാമതിയിൽ വിമാനം ലാൻഡ് ചെയ്യാൻ ശ്രമിച്ചപ്പോൾ കാഴ്ചപരിധി വളരെ കുറവായിരുന്നു . ആദ്യ തവണ ലാൻഡ് ചെയ്യാൻ പരാജയപ്പെട്ട വിമാനം രണ്ടാം തവണ ലാൻഡിംഗിന് ശ്രമിക്കുമ്പോഴാണ് അപകടം സംഭവിച്ചത്. ഏകദേശം 16 വർഷം പഴക്കമുള്ള വിമാനമാണ് ഇത്. മോശം കാലാവസ്ഥയും കാഴ്ചപരിധി കുറഞ്ഞതും അപകടത്തിന് കാരണമായെന്ന് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എങ്കിലും വിമാനത്തിന്റെ സാങ്കേതിക തകരാറുകളെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.
അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താൻ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ഉത്തരവിട്ടിട്ടുണ്ട്. വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് പരിശോധിക്കുന്നതിലൂടെ മാത്രമേ പൈലറ്റിന്റെ പിഴവാണോ അതോ വിമാനത്തിന്റെ സാങ്കേതിക തകരാറാണോ അപകടത്തിലേക്ക് നയിച്ചതെന്ന് വ്യക്തമാകൂ. ഒരേ കമ്പനിയുടെ വിമാനങ്ങൾ ആവർത്തിച്ച് അപകടത്തിൽപ്പെടുന്നത് ഗൗരവകരമായ സുരക്ഷാ വീഴ്ചയായി കണക്കാക്കപ്പെടുന്നു.
ഉത്തരാഖണ്ഡിലെ തെഹ്‌രി ഗഢ്‌വാൾ ജില്ലയിൽ യാത്രാബസ് കൊക്കയിലേക്ക് മറിഞ്ഞ് എട്ട് പേർ മരിച്ചു. 26 പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച പുലർച്ചെ…
ആഗോളതലത്തിൽ ആർക്കും ഭാരതത്തിന് മേൽ അനാവശ്യ നിബന്ധനകൾ അടിച്ചേൽപ്പിക്കാൻ കഴിയാത്തവിധം ശക്തവും പ്രാപ്തവും സ്വയംപര്യാപ്തവുമായ രാഷ്ട്രമായി ഭാരതം വളരണമെന്ന് ഉപരാഷ്ട്രപതി…
ജി-20 ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ പങ്കാളിത്തം തടയാനുള്ള ബ്രിട്ടന്റെ നീക്കത്തിനെതിരെ ശക്തമായ മുന്നറിയിപ്പുമായി മോസ്‌കോ. പുടിന് ഉച്ചകോടിയിൽ…
നിരോധിത സംഘടനയായ ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് (ജെകെഎൽഎഫ്-യാസിൻ മാലിക് വിഭാഗം) പുനരുജ്ജീവിപ്പിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ രണ്ട് പ്രതികളുടെ…
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) രംഗത്തെ തന്ത്രപ്രധാന സാങ്കേതികവിദ്യകളും വിതരണശൃംഖലകളും സംരക്ഷിക്കാൻ ഭാരതവും അമേരിക്കയും ഉൾപ്പെടെ പത്ത് രാജ്യങ്ങൾ സാൻ ഫ്രാൻസിസ്കോ…
ബി.എൽ.എം നിക്ഷേപ ക്രമക്കേട് കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സ്ഥാപനത്തിന്റെ സ്ഥാപക ചെയർമാൻ ആർ. പ്രേംകുമാറിനും കുടുംബാംഗങ്ങൾക്കും…