Tatwamayi TV

ഏകാദശി വ്രതം 13/01/2022 വ്യാഴാഴ്ച; ഏകാദശി വ്രതം അറിയേണ്ടതെല്ലാം

പുത്രദാ ഏകാദശി / വൈകുണ്ഠ ഏകാദശി / സ്വർഗ്ഗവാതിൽ ഏകാദശി / മുക്കോടി ഏകാദശി

പൗഷ മാസത്തിലെ ശുക്ല പക്ഷ ഏകാദശിയാണ് പുത്രദാ ഏകാദശിയെന്ന് അറിയപ്പെടുന്നത്. ഇത്തവണ വൈകുണ്ഠ (സ്വർഗ്ഗവാതിൽ) ഏകാദശിയായി കൂടി വരുന്നു. മുക്കോടി ഏകാദശി എന്ന ഒരു പേരു കൂടിയുണ്ട്.

ഈ ഏകാദശി വ്രതം അനുഷ്ഠിച്ചാൽ പേരിൽ സൂചിപ്പിക്കുന്നതു പോലെ തന്നെ സന്താന സൗഭാഗ്യത്തിന് അത്യുത്തമമാണ്. മക്കൾക്ക് ഉത്തമ ഗുണം വരുമെന്നും വിശ്വാസം. കൂടാതെ മറ്റൊരു പാധാന്യം വൈകുണ്ഠത്തിലേക്കുളുള വാതിൽ (സ്വർഗ്ഗവാതിൽ) തുറന്നിരിക്കുന്ന ദിവസം എന്നുള്ളതാണ്. അതിനാൽ മോക്ഷപ്രാപ്തി നേടി സ്വർഗ്ഗത്തിൽ എത്തുന്നു എന്നതാണ് വിശേഷഫലം. ഗുരുവായൂർ ഏകാദശി ഗുരുവായൂരപ്പന് വിശേഷം എന്നതുപോലെ ഈ ഏകാദശി തിരുപ്പതി തിരുമല ശ്രീ വെങ്കടേശ്വര ക്ഷേത്രത്തിലും ശ്രീരംഗത്തുളള രംഗനാഥസ്വാമി ക്ഷേത്രത്തിലും അതി വിശേഷമാണ്.

ഏകാദശി ഒരിക്കൽ
12/01/2022 ബുധനാഴ്ച

ഏകാദശി വ്രതം
13/01/2022 വ്യാഴാഴ്ച

ഹരിവാസര സമയം
13/01/2022 12.52 p.m. മുതൽ 14/01/2022 02.14 p.m. വരെ

പാരണ സമയം (വ്രതം വീടുന്ന സമയം)

14/01/2022 വെള്ളിയാഴ്ച
07.14 a.m. മുതൽ 09.27 a.m. വരെ

ഏകാദശി തിഥി ആരംഭം
12/01/2022 04.49 p.m

ഏകാദശി തിഥി അവസാനം 13/01/2022 07.32 p.m

വിഷ്ണുപ്രീതിയിലൂടെ കുടുംബത്തിന്റെ ഐശ്വര്യത്തിനായി സ്ത്രീകൾക്കും പുരുഷന്മാർക്കും അനുഷ്ഠിക്കാവുന്ന വ്രതമാണ് ഏകാദശി വ്രതം. ദശമി, ഏകാദശി, ദ്വാദശി എന്നീ തിഥികൾ വരുന്ന മൂന്നു ദിവസങ്ങളിലായി നീണ്ടു കിടക്കുന്നതാണ് ഏകാദശിവ്രതം. ഇഹലോകത്തു സുഖവും പരലോകത്തു വിഷ്ണുസായൂജ്യമായ മോക്ഷവുമാണ് ഏകാദശിവ്രതത്തിന്റെ ഫലം.

വ്രതാനുഷ്ഠാനം

ഏകാദശിയുടെ തലേന്ന് ദശമി ദിവസം ഒരിക്കലൂണേ പാടുളളു.
ദശമി നാളിൽ അരിയാഹാരം ഒരിക്കൽ മാത്രമെന്നാണ് വിധി. അതിനു പകരം ചിലർ അരിക്കുപകരം ഗോതമ്പ് കഞ്ഞിയും, പായസം, പഴം, പുഴുക്ക് അങ്ങിനെ അന്നേദിവസം മൃഷ്ടാന്നഭോജനം നടത്താറുണ്ട്. ഇത് പാടില്ല.

മലയാളികളുടെ പ്രധാനഭക്ഷണം അരിയായതിനാലാണ് ഒരുനേരം അരിയാഹാരം എന്ന നിഷ്കർഷത തന്നെ വെച്ചിരിക്കുന്നത്. അതായത് ഒരുനേരം മാത്രം ഭക്ഷണം എന്നാണ് വിധി. അന്നേദിവസം രാത്രിയിൽ വെറുംനിലത്ത് കിടന്ന് ഉറങ്ങാൻ കഴിയുന്നവർ അങ്ങനെ ചെയ്താൽ നന്ന്. എണ്ണതേച്ചുള്ള കുളി പാടില്ല. ബ്രഹ്മചര്യം അനുഷ്ഠിക്കണം. ലഹരി, താംബൂലാദികൾ എന്നിവ പാടില്ല. മൗനവൃതം പാലിക്കുന്നത് നല്ലതാണ്.

ഏകാദശി നാൾ പൂർണ ഉപവാസം അനുഷ്ഠിക്കണം. പൂർണ ഉപവാസം കഴിയാത്തവർ ഒരു നേരം പഴങ്ങൾ ഉപയോഗിക്കാം. ഏകാദശിദിവസം മുഴുവൻ ഉണർന്നിരിക്കണം. ഏകാദശിയുടെ ഒടുവിലത്തെ 15 നാഴികയും ദ്വാദശിയുടെ ആദ്യത്തെ 15നാഴികയും കൂടിയ 30 നാഴിക (12 മണിക്കൂർ) സമയത്തെ ഹരിവാസരം എന്നാണു പറയുക. ഏകാദശീവ്രത കാലത്തിലെ പ്രധാന ഭാഗമാണു ഹരിവാസര സമയം. ഈ സമയത്ത് ഭക്ഷണവും ഉറക്കവും പാടില്ല. ഈ സമയത്ത് അഖണ്ഡനാമജപം ചെയ്യുന്നത് ഏറ്റവും ഗുണകരമാണെന്നു വിശ്വാസമുണ്ട്.

ഏകാദശി ദിനം പൂർണ്ണമായി ഉപവസിക്കുകയോ, അതിനു സാധിക്കാത്തവർ ഒരു നേരം പഴങ്ങളോ അരിയാഹാരമൊഴിച്ച് മറ്റ് ധാന്യാഹാരങ്ങളോ കഴിക്കുക. എണ്ണ തേച്ചു കുളിക്കരുത്, പകലുറക്കം പാടില്ല. പ്രഭാത സ്നാനത്തിനു ശേഷം ഭഗവാനെ ധ്യാനിക്കുകയും സാധിക്കുമെങ്കില്‍ വിഷ്ണു ക്ഷേത്ര ദർശനമോ അഥവാ വിഷ്ണുവിന്റെ അവതാര മൂർത്തികളുടെ ക്ഷേത്ര ദർശനമോ നടത്തി വിഷ്ണുസൂക്തം, ഭാഗ്യസൂക്തം, പുരുഷ സൂക്തം തുടങ്ങിയവ കൊണ്ടുളള അര്‍ച്ചന നടത്തുകയും ചെയ്യുക. അന്നേ ദിവസം മുഴുവൻ അന്യചിന്തകൾക്കൊന്നും ഇടം നൽകാതെ തെളിഞ്ഞ മനസ്സോടെ ഭഗവാനെ പ്രകീർത്തിക്കുന്ന നാമങ്ങൾ ജപിക്കുക വിഷ്ണുസഹസ്രനാമം ചൊല്ല‌ുന്നത് ഉത്തമം. കഴുകി വൃത്തിയാക്കിയ വസ്ത്രം ധരിക്കുക. ഭാഗവതം, നാരായണീയം, ഭഗവദ്ഗീത എന്നീ ഗ്രന്ഥങ്ങൾ പാരായണം ചെയ്യുകയോ ശ്രവിക്കുകയോ ചെയ്യുക. ഏകാദശിയുടെ പിറ്റേന്ന് ദ്വാദശി ദിവസം മലരും/ഉണക്കലരിയും തുളസിയിലയും, അല്പം ചന്ദനവും ഇട്ട തീർത്ഥം ഭഗവത് സ്മരണയോടെ സേവിച്ച് പാരണ വിടുക.

ദ്വാദശി ദിവസവും ഒരു നേരത്തെ ഭക്ഷണമാണ് അഭികാമ്യം. കഴിയാത്തവർക്ക് പതിവു ഭക്ഷണം കഴിക്കാവുന്നതാണ്.

ഏകാദശി വ്രതത്തിന്റെ ഫലങ്ങൾ എണ്ണിയാൽ തീരാത്തത്രയാണ്. വിഷ്ണു പ്രീതിയും അതിലൂടെ മോക്ഷം ‌ലഭിക്കാനും ഏറ്റവും ഉത്തമ മാർഗ്ഗമാണ് ഏകാദശി വ്രതം. ഏകാഗ്രതയോടും തികഞ്ഞ ഭക്തിയോടു കൂടി വ്രതമനുഷ്ഠിച്ചാൽ മാത്രമേ പൂർണ്ണഫലം ലഭിക്കുകയുളളൂ. ജാതകവശാൽ വ്യാഴം അനുകൂലമല്ലാത്തവർക്കു ദോഷകാഠിന്യം
കുറയ്ക്കാനും ഏകാദശി വ്രതം ഉത്തമമാണ്.

ഏകാദശി ദിവസം തുളസി നനയ്ക്കുന്നതും തുളസിത്തറയ്ക്കു പ്രദക്ഷിണം വെച്ച് തൊഴുന്നതും നന്ന്. തുളസിക്കു ചുറ്റും മൂന്ന് പ്രദക്ഷിണമാണ് വെയ്ക്കേണ്ടത്. പ്രദക്ഷിണം ചെയ്യുമ്പോൾ ഈ മന്ത്രം ചൊല്ലുക.

പ്രസീദ തുളസീദേവി പ്രസീത ഹരിവല്ലഭേ

ക്ഷീരോദ മഥനോ‌ദ്ഭുതേ

തുള‌സീ ത്വം നമാമ്യഹം

Kumar Samyogee

Share
Published by
Kumar Samyogee
Tags: Ekadashi

Recent Posts

കിമ്മിനെയും കിങ്കരന്മാരെയും സാന്തോഷിപ്പിക്കാൻ കന്യകമാരുടെ പ്ലഷർ സ്‌ക്വാഡ് !ഉത്തര കൊറിയയില്‍ നിന്ന് രക്ഷപ്പെട്ട യുവതിയുടെ വെളിപ്പെടുത്തലിൽ ഞെട്ടി ലോകം

ഉത്തരകൊറിയന്‍ ഏകാധിപതിയായ കിം ജോങ് ഉന്നിനെക്കുറിച്ച് യുവതി നടത്തിയ വെളിപ്പെടുത്തലിൽ ഞെട്ടി ലോകം. ഉത്തര കൊറിയയില്‍ നിന്ന് രക്ഷപ്പെട്ട യിയോന്‍മി…

42 mins ago

ഭയക്കരുത് … ഓടിപ്പോകരുത്…റായ്ബറേലിയിലെ രാഹുലിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ പരിഹാസവുമായി നരേന്ദ്ര മോദി

കൊല്‍ക്കത്ത : റായ്ബറേലിയിലെ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തിൽ പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാവരോടും ഭയക്കരുതെന്ന് പറയുന്നവരുണ്ട്. അവർ സ്വയം ഭയക്കരുതെന്നും…

2 hours ago

ഞങ്ങടെ രാഹുല്‍ ഗാന്ധി റായ് ബറേലിയില്‍ മത്സരിക്കുന്നതില്‍ നിങ്ങള്‍ക്കെന്താ..?

രാഹുല്‍ ഗാന്ധി റായ് ബറേലിയില്‍ മത്സരിക്കുന്നതില്‍ നിങ്ങള്‍ക്കെന്താ എന്‍ഡിഎക്കാരാ എന്നോ നിങ്ങള്‍ക്കെന്താ എല്‍ഡിഎഫേ എന്നൊക്കെ മുദ്രാവാക്യം വിളിക്കാം. അതില്‍ ജനധിപത്യ…

2 hours ago