നെയ്യാറ്റിൻകര: വീടിന് പിന്നിൽ ചിതയൊരുക്കി വയോധിക ആത്മഹത്യയ്ക്ക് ശ്രമിച്ചു. നെയ്യാറ്റിൻകര സ്വദേശിനി നളിനികുമാരി (67) ആണ് സ്വയം തീ കൊളുത്തിയത് . ശരീരമാസകലം ഗുരുതരമായി പൊള്ളലേറ്റ ഇവരെ നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം. വീടിന് പിൻവശത്ത് വിറക് കൂട്ടിയിട്ട് ചിതയൊരുക്കിയ ശേഷം നളിനികുമാരി അതിലേക്ക് ഇറങ്ങിക്കിടന്ന് തീ കൊളുത്തുകയായിരുന്നു. തീയും പുകയും ഉയരുന്നത് കണ്ട് ഓടിയെത്തിയ അയൽവാസികളാണ് പോലീസിനെ വിവരമറിയിച്ചത്. നാട്ടുകാർ ഉടൻ തന്നെ തീ അണച്ച് ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഭർത്താവിന്റെ ദീർഘനാളായുള്ള അസുഖവും വീട്ടിലെ ഒറ്റപ്പെടലുമാണ് ആത്മഹത്യാ ശ്രമത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. നളിനികുമാരിയുടെ ഭർത്താവ് കഴിഞ്ഞ ഒരു വർഷമായി ചികിത്സയിലാണ്. മക്കൾ വിദേശത്തായതിനാൽ ഇവർ കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് നാട്ടുകാർ പോലീസിനോട് പറഞ്ഞു. നെയ്യാറ്റിൻകര പോലീസ് അന്വേഷണം ആരംഭിച്ചു. ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
ബെംഗളൂരു: ക്ഷേത്രങ്ങളുടെ ഭരണസംവിധാനവും പരമ്പരാഗത അവകാശങ്ങളും സംബന്ധിച്ച ചർച്ചകൾക്ക് വീണ്ടും പ്രാധാന്യം നൽകുകയാണ് ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട…
മരത്തിലും കല്ലിലും കൊത്തിവെച്ച ചരിത്രം, നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും വിസ്മയം തീർക്കുന്ന വാസ്തുവിദ്യ, രാജഭരണകാലത്തെ കലാസൗന്ദര്യവും സാങ്കേതിക മികവും. തിരുവിതാംകൂർ രാജവംശത്തിന്റെ…
കേരളത്തിലെ സർക്കാർ നിയമനങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന പി.എസ്.സി പരീക്ഷാ ക്രമക്കേട് കേസിൽ അന്വേഷണം നിർണായക ഘട്ടത്തിലേക്ക്. സംസ്ഥാന ആസൂത്രണ…
ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭാര്യയ്ക്ക് കോൺഗ്രസ് ടിക്കറ്റ് ലഭിക്കുന്നതിനായി പ്രിയങ്ക ഗാന്ധി വാദ്രയ്ക്ക് നേരിട്ട് ഏഴുകോടി രൂപ നൽകിയെന്ന ആരോപണവുമായി ഹരിയാന…
ആഗോളതലത്തിലുള്ള സാമ്പത്തിക അനിശ്ചിതത്വങ്ങളെയും വെല്ലുവിളികളെയും അതിജീവിച്ചുകൊണ്ട് ലോകത്തിന്റെ സാമ്പത്തിക ഭൂപടത്തിൽ ചരിത്രനേട്ടത്തിനൊരുങ്ങി ഭാരതം. 2026-27 സാമ്പത്തിക വർഷത്തോടെ രാജ്യത്തിന്റെ ചരക്ക്-സേവന…
തിരുവനന്തപുരം: പെൻഷൻകാരുടെ വിവിധ ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ സംസ്ഥാന സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് ഭാരതീയ രാജ്യ പെൻഷനേഴ്സ് മഹാസംഘ് (BRPMS)…