thackre-and-shinde
മുംബൈ : ശിവസേനയുടെ അമ്പും വില്ലും ചിഹ്നം മരവിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഉദ്ധവ് താക്കറെയും ഏക്‌നാഥ് ഷിന്‍ഡെയും നയിക്കുന്ന ശിവസേന വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെയാണ് കമ്മീഷന്റെ ഉത്തരവ്. ഒക്ടോബര്‍ 10 ഉച്ചയ്ക്ക് 1 മണിക്കകം ലഭ്യമായ ചിഹ്നങ്ങളില്‍ നിന്ന് ഒരു ചിഹ്നം തിരഞ്ഞെടുക്കാനും ഇടക്കാലത്തേക്കായി മൂന്ന് ഓപ്ഷനുകള്‍ സമര്‍പ്പിക്കാനും ഇരു വിഭാഗങ്ങളോടും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ചിഹ്നം മരവിപ്പിച്ചതോടെ, മുംബൈയിലെ അന്ധേരിയില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിനായി ഉദ്ധവ് താക്കറെയും അദ്ദേഹത്തിന്റെ ഗ്രൂപ്പും മറ്റൊരു പേരും ചിഹ്നവും കണ്ടെത്തേണ്ടിവരും.ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര വികാസ് അഘാഡി സര്‍ക്കാരിനെ ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള സേന അട്ടിമറിച്ചതുമുതല്‍ താക്കറെയും ഷിന്‍ഡെയും യഥാര്‍ത്ഥ ശിവസേന ചിഹ്നത്തിനായി പോരാടുകയായിരുന്നു.
എം.എല്‍.എ.മാരും പാര്‍ട്ടിയുടെ സംസ്ഥാന യൂണിറ്റുകളുടെ തലവന്മാരും പ്രവര്‍ത്തകരും ഇരു കക്ഷികളിലേക്കും മാറാന്‍ തുടങ്ങിയതോടെ, ഒരു വിഭാഗത്തിന് യഥാര്‍ത്ഥ ചിഹ്നം നിലനിര്‍ത്തേണ്ടത് അനിവാര്യമായി
അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…
തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷങ്ങൾക്കിടെ 15 പേരുടെ മരണത്തിനിടയാക്കിയ ജിഹാദിയാക്രമണത്തിലെ മുഖ്യപ്രതി നവീദ് അക്രം (24)…
ഡോളർ ശക്തി പ്രാപിക്കുമ്പോൾ ബദൽ നടപടികളുമായി നരേന്ദ്രമോദി ! രൂപ അടിസ്ഥാനമാക്കി കൂടുതൽ രാജ്യങ്ങളുമായി പണമിടപാട് ! ഇന്ത്യൻ രൂപയ്‌ക്കെതിരെ…
ഓടിക്കൊണ്ടിരുന്ന വാഹനത്തിന്റെ ടയർ ഊരിത്തെറിച്ചത് എങ്ങനെ ? അട്ടിമറി സംശയിച്ച് പോലീസ് ? അപകടത്തിൽപ്പെട്ടത് സർവീസ് കഴിഞ്ഞ് 500 കിലോമീറ്റർ…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള ബോണ്ടി ബീച്ചിൽ ജൂതമത വിശ്വാസികൾ തങ്ങളുടെ പ്രകാശത്തിന്റെ ഉത്സവമായ ഹനുക്ക ആഘോഷിക്കാൻ ഒത്തുചേർന്ന വേളയിൽ നടന്ന ഭീകരാക്രമണം…