Saturday, May 4, 2024
spot_img

താക്കറെ- ഷിന്‍ഡെ തർക്കം ; ശിവസേനയുടെ അമ്പും വില്ലും ചിഹ്നം മരവിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

മുംബൈ : ശിവസേനയുടെ അമ്പും വില്ലും ചിഹ്നം മരവിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഉദ്ധവ് താക്കറെയും ഏക്‌നാഥ് ഷിന്‍ഡെയും നയിക്കുന്ന ശിവസേന വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെയാണ് കമ്മീഷന്റെ ഉത്തരവ്. ഒക്ടോബര്‍ 10 ഉച്ചയ്ക്ക് 1 മണിക്കകം ലഭ്യമായ ചിഹ്നങ്ങളില്‍ നിന്ന് ഒരു ചിഹ്നം തിരഞ്ഞെടുക്കാനും ഇടക്കാലത്തേക്കായി മൂന്ന് ഓപ്ഷനുകള്‍ സമര്‍പ്പിക്കാനും ഇരു വിഭാഗങ്ങളോടും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ചിഹ്നം മരവിപ്പിച്ചതോടെ, മുംബൈയിലെ അന്ധേരിയില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിനായി ഉദ്ധവ് താക്കറെയും അദ്ദേഹത്തിന്റെ ഗ്രൂപ്പും മറ്റൊരു പേരും ചിഹ്നവും കണ്ടെത്തേണ്ടിവരും.ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര വികാസ് അഘാഡി സര്‍ക്കാരിനെ ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള സേന അട്ടിമറിച്ചതുമുതല്‍ താക്കറെയും ഷിന്‍ഡെയും യഥാര്‍ത്ഥ ശിവസേന ചിഹ്നത്തിനായി പോരാടുകയായിരുന്നു.

എം.എല്‍.എ.മാരും പാര്‍ട്ടിയുടെ സംസ്ഥാന യൂണിറ്റുകളുടെ തലവന്മാരും പ്രവര്‍ത്തകരും ഇരു കക്ഷികളിലേക്കും മാറാന്‍ തുടങ്ങിയതോടെ, ഒരു വിഭാഗത്തിന് യഥാര്‍ത്ഥ ചിഹ്നം നിലനിര്‍ത്തേണ്ടത് അനിവാര്യമായി

Related Articles

Latest Articles