Kerala

വൈദ്യുതി വിതരണം മുടങ്ങാതിരിക്കാന്‍ മുന്‍‍കരുതലുമായി വൈദ്യുതി ബോര്‍ഡ്

തിരുവനന്തപുരം ; പൊതുപണിമുടക്ക് ദിവസങ്ങളായ 28നും 29 നും വൈദ്യുതി വിതരണം മുടങ്ങാതിരിക്കാന്‍ മുന്‍‍കരുതല്‍ സ്വീകരിച്ചതായി വൈദ്യുതി ബോര്‍ഡ് .വൈദ്യുതി പ്രസരണ, വിതരണവുമായി ബന്ധപ്പെട്ട എല്ലാ വകുപ്പു മേധാവികളോടും ഉന്നത ഉദ്യോഗസ്ഥരോടും ഈ ദിവസങ്ങളില്‍ ജോലിക്കു ഹാജരാകണമെന്നും ഓഫിസുകളുടെ സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കണമെന്നും വൈദ്യുത ബോർഡ് നിര്‍‍ദേശിച്ചിട്ടുണ്ട്.

പ്രധാന കേന്ദ്രങ്ങളില്‍ ബോര്‍‍ഡിന്റെ അടിയന്തര സേവന, അറ്റകുറ്റപ്പണി വിഭാഗത്തെ സജ്ജമാക്കി നിര്‍ത്തും. ബോര്‍‍ഡിന്റെ കസ്റ്റമര്‍ കെയര്‍‍ സെന്ററും 24 മണിക്കൂറും പ്രവര്‍ത്തിക്കും.വൈദ്യുതി തടസ്സം ഉണ്ടായാല്‍ അറിയിക്കാന്‍ ടോള്‍ഫ്രീ നമ്പര്‍: 1912. ബോര്‍‍ഡ് ആസ്ഥാനത്തെ കണ്‍‍ട്രോള്‍‍ റൂം നമ്പരുകള്‍: 0471 2448948, 9446008825. ബോര്‍‍ഡിന്റെ ഫെയ്സ്ബുക്, വാട്സാപ് എന്നിവയിലൂടെയും പരാതി നേരിട്ട് അറിയിക്കാം

Anandhu Ajitha

Recent Posts

ശബരിമല സ്വർണ്ണക്കൊള്ളയിൽ സഖാക്കളെ പൂട്ടാൻ കേന്ദ്ര ഏജൻസി രംഗത്ത് I SABARIMALA GOLD SCAM

ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…

32 minutes ago

രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ!വൈസ് ചാൻസിലർ ഇറങ്ങിപ്പോയി! കാലിക്കറ്റ് സർവകലാശാലയിലെ ചടങ്ങ് റദ്ദാക്കി!

തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…

34 minutes ago

ശബരിമല സ്വർണക്കൊള്ള! എൻ.വാസുവും മുരാരി ബാബുവുമുൾപ്പെടെ 3 പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളി ഹൈക്കോടതി

കൊച്ചി : ശബരിമല സ്വർണക്കൊള്ളയിൽ 3 പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളി ഹൈക്കോടതി . ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങൾ, കട്ടിളപ്പാളികൾ…

2 hours ago

ആൾക്കൂട്ട കൊലപാതങ്ങളുടെ തലസ്ഥാനമായി മാറുന്നോ കേരളം ?

കേരളം, "ദൈവത്തിന്റെ സ്വന്തം നാട്" എന്നറിയപ്പെടുന്ന ഈ സംസ്ഥാനം, ആൾക്കൂട്ട കൊലപാതകങ്ങളുടെ (മോബ് ലിഞ്ചിങ്ങുകളുടെ) തലസ്ഥാനമായി മാറുമോ എന്ന ചോദ്യം…

2 hours ago

ബോണ്ടി ബീച്ച് മുതൽ പഹൽഗാം വരെ : ഒരു കേരളാ സ്റ്റോറി!!!

ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരുകൾ കണ്ണീരോടെ വായിച്ചുകൊണ്ട് കേരളം വൻ പ്രതിഷേധങ്ങളിൽ അലയടിക്കുന്നു. വികാരാധീനമായ പ്രസംഗങ്ങൾ. തുറന്ന ഐക്യദാർഢ്യം. എന്നാൽ…

3 hours ago

ഉസ്മാൻ ഹാദി വധം ! ബംഗ്ലാദേശിൽ കലാപം ! മാദ്ധ്യമ സ്ഥാപനങ്ങൾക്ക് തീയിട്ട് കലാപകാരികൾ

ബംഗ്ലാദേശിലെ ജെൻസി പ്രക്ഷോഭ നേതാവും കടുത്ത ഇന്ത്യാ വിരുദ്ധനുമായ ഷെരീഫ് ഉസ്മാൻ ഹാദിയുടെ കൊലപാതകത്തിന് പിന്നാലെ ബംഗ്ലാദേശിൽ കലാപം. ഇൻക്വിലാബ്…

3 hours ago