Kerala

പകൽച്ചൂടിനൊപ്പം കുതിക്കുന്നു വൈദ്യുതി ഉപയോഗം! വൈകുന്നേരം 6 മുതൽ 11 വരെയുള്ള സമയത്തെ വൈദ്യുതി ഉപഭോഗം കുറയ്ക്കണമെന്ന് കെഎസ്ഇബി

തിരുവനന്തപുരം: 6 മുതൽ 11 വരെയുള്ള സമയത്തെ വൈദ്യുതി ഉപഭോഗം കുറയ്ക്കണമെന്ന് നിർദ്ദേശം നൽകി കെഎസ്ഇബി.കഴിഞ്ഞ ആറു വർഷത്തെ ഏറ്റവും കുറവ് ജലനിരപ്പാണ് കെഎസ്ഇബിയുടെ ജലസംഭരണികളിൽ നിലവിലുള്ളത്. പീക്ക് സമയത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയരുകയാണ്. തുടർന്ന് വൈകുന്നേരം 6 മുതൽ 11 വരെയുള്ള സമയത്തെ വർദ്ധിച്ച ആവശ്യകതയ്ക്കനുസൃതമായി സംസ്ഥാനത്തിന് പുറത്തുനിന്ന് വലിയ വില നല്കി വൈദ്യുതി വാങ്ങി എത്തിച്ച് വിതരണം ചെയ്യേണ്ട സ്ഥിതിയാണ് നിലവിലുള്ളത്.

രാജ്യവ്യാപകമായി നിലവിലുള്ള കൽക്കരി ക്ഷാമവും ഇറക്കുമതി ചെയ്ത, വിലകൂടിയ കൽക്കരി കൂടുതലായി ഉപയോഗിക്കണം എന്ന നിർദ്ദേശവും കാരണം താപവൈദ്യുതിക്ക് വില നിലവിൽ വളരെ കൂടുതലാണ്. വൈദ്യുതി ഉപയോഗം ഇത്തരത്തിൽ ക്രമാതീതമായി ഉയരുകയും ആഭ്യന്തര ഉത്പാദന സാധ്യത കുറയുകയും ചെയ്താൽ പ്രതിസന്ധി രൂക്ഷമാകും. എന്നാൽ മാന്യ ഉപഭോക്താക്കൾ അൽപ്പമൊന്ന് മനസ്സുവച്ചാൽ ഈ ബുദ്ധിമുട്ട് ഒഴിവാക്കാനാകുന്നതേയുള്ളുവെന്ന് കെഎസ്ഇബി ചൂണ്ടിക്കാട്ടി.

ഇസ്തിരിപ്പെട്ടി, വാട്ടർ പമ്പ് സെറ്റ്, വാഷിംഗ് മെഷീൻ, ഇൻഡക്ഷൻ സ്റ്റൗ തുടങ്ങിയ വൈദ്യുതി കൂടുതൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ വൈകുന്നേരം 6 മുതൽ 11 വരെ ഉപയോഗിക്കാതിരിക്കുന്നത് വഴി ഈ പ്രതിസന്ധി നേരിടാൻ കഴിയും. വസ്ത്രങ്ങൾ അലക്കുന്നതും ഇസ്തിരിയിടുന്നതും വൈദ്യുതി ഉപയോഗിച്ചുള്ള പാചകവും മറ്റും പകൽ സമയത്തോ രാത്രി 11 നു ശേഷമോ ആക്കി ക്രമീകരിക്കുന്നതാണ് നല്ലതെന്നും കെഎസ്ഇബി അറിയിച്ചു.

anaswara baburaj

Recent Posts

അർദ്ധരാത്രിയിൽ വൈദ്യുതി മുടങ്ങി; കെഎസ്ഇബി ഓഫീസ് ഉപരോധിച്ച് പുന്നപ്രയിലെ മത്സ്യത്തൊഴിലാളികൾ

ആലപ്പുഴ: അപ്രഖ്യാപിത വൈദ്യുതി മുടക്കത്തെ തുടർന്ന് അർദ്ധരാത്രിയിൽ കെഎസ്ഇബി ഓഫീസ് ഉപരോധിച്ച് മത്സ്യത്തൊഴിലാളികൾ. പുന്നപ്ര തെക്ക് പഞ്ചായത്ത് ഒന്നാം വാർഡിലെ…

47 mins ago

‘മഞ്ഞുമ്മൽ ബോയ്സ്’ കേസ്; സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവരുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: വഞ്ചനാക്കേസില്‍ 'മഞ്ഞുമ്മൽ ബോയ്സ്' സിനിമയുടെ നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് കേരള ഹൈക്കോടതി. നടനും നിര്‍മ്മാണ പങ്കാളിയുമായ സൗബിന്‍ ഷാഹിര്‍,…

51 mins ago

കോൺഗ്രസ് നേതാവ് ജോസ് കാട്ടൂക്കാരൻ അന്തരിച്ചു; വിടവാങ്ങിയത് തൃശ്ശൂർ കോർപ്പറേഷനിലെ ആദ്യ മേയർ

തൃശ്ശൂർ: കോൺഗ്രസിലെ മുതിർന്ന നേതാവും തൃശ്ശൂർ മുനിസിപ്പൽ കോർപ്പറേഷനിലെ ആദ്യ മേയറുമായ ജോസ് കാട്ടൂക്കാരൻ അന്തരിച്ചു. 92 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ…

1 hour ago

‘വാഹനാപകടം സംഭവിച്ചാലുള്ള ബുദ്ധിമുട്ടുകൾ നേരിട്ടറിയാൻ മെഡിക്കൽ കോളേജിലും ഗാന്ധിഭവനിലും സേവനം നടത്തണം’; കാറിൽ അഭ്യാസം കാണിച്ചവർക്ക് വ്യത്യസ്തമായ ശിക്ഷയുമായി എംവിഡി

ആലപ്പുഴ: കാറിൽ അപകടകരമായി അഭ്യാസപ്രകടനം നടത്തിയ യുവാക്കളെ മര്യാദ പടിപ്പിക്കാൻ വ്യത്യസ്തമായ ശിക്ഷയുമായി മോട്ടോർ വാഹന വകുപ്പ്. അഞ്ച് യുവാക്കളും…

1 hour ago