ട്വിറ്ററിന്റെ പേര് എക്സ് എന്നാക്കി ഒരാഴ്ച കഴിയുമ്പോഴാണ് മസ്ക് വീണ്ടും പേര് മാറ്റുന്നത്. ട്വിറ്റര്‍ ആസ്ഥാനത്തെ എക്‌സ് ലോഗോ നീക്കം ചെയ്‌തെന്നാണ് പുതിയ വാർത്ത. കമ്പനി എല്ലായിടത്തും എക്സ് ബ്രാന്‍ഡിംഗ് നടപ്പിലാക്കുന്നതിനുള്ള നടപടികളുമായി നീങ്ങുമ്പോഴാണ് ലോഗോമാറ്റിയതുമായി ബന്ധപ്പെട്ട് റിപ്പോർട്ടുകൾ വരുന്നത്. സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഓഫീസിന്റെ മുകളിലെ ലോഗോയാണ് പ്രദേശവാസികളുടെ പരാതിയെ തുടര്‍ന്ന് നീക്കം ചെയ്തത്.
ട്വിറ്റര്‍ ആസ്ഥാനത്തില്‍ സ്ഥാപിച്ച ലൈറ്റിംഗോടുകൂടിയ എക്‌സ് ലോഗോയുടെ വെളിച്ചം രാത്രിയില്‍ ശല്യപ്പെടുത്തുന്നുവെന്നാണ് പ്രദേശവാസികളുടെ പരാതി. ഒരാഴ്ചയ്ക്കിടെ 24 ഓളം പരാതികളാണ് സാന്‍ ഫ്രാന്‍സിസ്‌കോ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ബില്‍ഡിംഗ് ഇന്‍സ്‌പെക്ഷന്‍ ആന്‍ഡ് സിറ്റി പ്ലാനിംഗ് വിഭാഗത്തിന് ലഭിച്ചത്. ഇതോടെ പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥനെ മുകളിലത്തെ നിലയിലേക്ക് കടത്തിവിടാതെ ട്വിറ്റര്‍ അധികൃതര്‍ തടഞ്ഞു. മേല്‍ക്കൂരയിലെ ലോഗോ ഒരു ഇവന്റിന് കീഴില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെന്നും അത് താല്‍ക്കാലികമാണെന്നുമാണ് അധികൃതരുടെ വാദം.
ട്വിറ്ററിന്റെ ആസ്ഥാനം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് ഇതിനകം നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് ബില്‍ഡിംഗ് ഇന്‍സ്‌പെക്ഷന്‍ വിഭാഗത്തിന്റെ കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ പാട്രിക് ഹന്നന്‍ സ്ഥിരീകരിച്ചു. 24 ഓളം പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് ലോഗോ നീക്കംചെയ്യാന്‍ തീരുമാനിച്ചത്.കെട്ടിട ഉടമയ്ക്ക് പിഴ ചുമത്തിയെന്നും അദ്ദേഹം അറിയിച്ചു.
കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…
പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…
ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ് നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…