ദില്ലി: ട്വിറ്ററിന്റെ ഇന്‍റര്‍ഫേസ് അടിമുടിമാറുമെന്നറിയിച്ച് ട്വിറ്റര്‍ മേധാവി ഇലോണ്‍ മസ്ക്. ഇനിമുതൽ ടെക്സ്റ്റുകള്‍ ട്വീറ്റ് ചെയ്യാമെന്നും മസ്‌ക് അറിയിച്ചു.ഞായറാഴ്ച രാവിലെ ട്വീറ്റിലൂടെയാണ് ഇലോണ്‍ മസ്ക് ഈ കാര്യം വ്യക്തമാക്കിയത്.പുതിയ മാറ്റങ്ങളിൽ ചിലത് ജനുവരി പകുതിയോടെയും ഫെബ്രുവരി ആദ്യത്തോടെയുമായി ലഭിക്കുമെന്നാണ് മസ്ക് പറയുന്നത്. ട്വിറ്റര്‍ ഉപയോക്താക്കള്‍ക്ക് അവരുടെ ട്വീറ്റുകള്‍ വലിയ പോസ്റ്റുകളായി തന്നെ ഇടാന്‍ സാധിക്കുന്ന സംവിധാനം ഒരുക്കുമെന്ന് നവംബറില്‍ മസ്ക് പറഞ്ഞിരുന്നു. ഇപ്പോൾ ഒരു ട്വീറ്റിന്‍റെ അക്ഷര പരിധി 280 ആണ്. ഇതിലാണ് മാറ്റം വരുന്നത്.
ട്വിറ്ററില്‍ വലിയ പോസ്റ്റുകള്‍ ഇടാന്‍ ആഗ്രഹിക്കുന്നവര്‍ ഇപ്പോള്‍ അത് നോട്ട്പാഡിലോ മറ്റോ എഴുതി സ്‌ക്രീൻഷോട്ടുകള്‍ ട്വീറ്റ് ചെയ്യാറാണ് പതിവ്. ഈ അസംബന്ധം അവസാനിപ്പിച്ച് ട്വീറ്റുകളിൽ ദൈർഘ്യമേറിയ ടെക്‌സ്റ്റ് ചേര്‍ക്കാനുള്ള ഫീച്ചര്‍ ഉടന്‍ വരുമെന്ന് ഇലോണ്‍ മസ്ക് നവംബറില്‍ പറഞ്ഞിരുന്നു.
44 ബില്യൺ ഡോളറിന്റെ ഇടപാടിൽ മസ്‌ക് മൈക്രോബ്ലോഗിംഗ് സൈറ്റായ ട്വിറ്റര്‍ വാങ്ങിയ ശേഷം വരുത്തുന്ന മാറ്റങ്ങളുടെ പരമ്പരയിലെ ഏറ്റവും പുതിയവയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചത്. പുതിയ പരിഷ്കാരത്തോടെ ട്വിറ്ററിനെ മൈക്രോബ്ലോഗിംഗ് സൈറ്റ് എന്ന് വിളിക്കാന്‍ സാധ്യമാണോ എന്ന ചോദ്യവും ഉയരും. മസ്കിന്‍റെ പ്രഖ്യാപനത്തോട് സമിശ്രമായാണ് പ്രതികരണങ്ങള്‍ ചിലര്‍ ലോംഗ് ടെക്സ്റ്റ് ട്വീറ്റുകള്‍ എന്ന ആശയത്തെ അനുകൂലിച്ചപ്പോള്‍ ചിലര്‍ എതിര്‍ത്തും പറയുന്നുണ്ട്.
ദില്ലി : ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടത്താന്‍ ആഹ്വാനം ചെയ്ത സിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് ദില്ലി പൊലീസ്…
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം…
യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും…
ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…
തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…
അരുണാചല്‍ പ്രദേശിലെ അതികഠിനമായ തണുപ്പില്‍ ഒറ്റപ്പെട്ട ബൈക്ക് യാത്രികനും ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥനും തമ്മില്‍ നടന്ന മനോഹരമായ സംഭാഷണത്തിന്റെ വീഡിയോ…